Let them
സങ്കീർത്തനങ്ങൾ 109:17
അവന്‍ ദയ കാണിപ്പാന്‍ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകര്‍ന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
സംഖ്യാപുസ്തകം 22:12
ദൈവം ബിലെയാമിനോടുനീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആകുന്നു എന്നു കല്പിച്ചു.
സംഖ്യാപുസ്തകം 23:20
അനുഗ്രഹിപ്പാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവന്‍ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.
സംഖ്യാപുസ്തകം 23:23
ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോള്‍ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചുംദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചിരിക്കുന്നു എന്നേ പറയാവു.
2 ശമൂവേൽ 16:10-13
10
പിന്നെ ദാവീദ് അബീശായിയോടും തന്റെ സകല ഭൃത്യന്മാരോടും പറഞ്ഞതുഎന്റെ ഉദരത്തില്‍ നിന്നു പറപ്പെട്ട മകന്‍ എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു എങ്കില്‍ ഈ ബെന്യാമീന്യന്‍ ചെയ്യുന്നതു ആശ്ചര്യമോ? അവനെ വിടുവിന്‍ ; അവന്‍ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു.
11
പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നലകും.
12
ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നു പോകുമ്പോള്‍ ശിമെയിയും മലഞ്ചരിവില്‍ കൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു.
13
രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ ആശ്വസിച്ചു.
but let
യെശയ്യാവ് 65:13-16
13
അതുകൊണ്ടു യഹോവയായ കര്‍‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, എന്റെ ദാസന്മാര്‍‍ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാര്‍‍ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാര്‍‍ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും
14
എന്റെ ദാസന്മാര്‍‍ ഹൃദയാനന്‍ ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാല്‍ മുറയിടും
15
നിങ്ങളുടെ പേര്‍‍ നിങ്ങള്‍ എന്റെ വൃതന്മാര്‍‍കൂ ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കര്‍‍ത്താവു നിന്നെ കൊന്നുകളയും; തന്റെ ദാസന്മാര്‍‍കൂ അവന്‍ വേറൊരു പേര്‍‍ വിളിക്കും
16
മുന്‍ പിലത്തെ കഷ്ടങ്ങള്‍ മറന്നുപോകയും അവ എന്റെ കണ്ണിന്നു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയില്‍ തന്നെത്താന്‍ അനുഗ്രഹിക്കുന്നവന്‍ സത്യദൈവത്താല്‍ തന്നെത്താന്‍ അനുഗ്രഹിക്കും; ഭൂമിയില്‍ സത്യം ചെയ്യുന്നവന്‍ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും
യോഹന്നാൻ 16:22
അങ്ങനെ നിങ്ങള്‍ക്കും ഇപ്പോള്‍ ദുഃഖം ഉണ്ടു എങ്കിലും ഞാന്‍ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍ നിന്നു എടുത്തുകളകയില്ല.
എബ്രായർ 12:2
വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പില്‍ വെച്ചിരുന്ന സന്തോഷം ഔര്‍ത്തു അവന്‍ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.