As he loved cursing, so let it come unto him: as he delighted not in blessing, so let it be far from him.
സങ്കീർത്തനങ്ങൾ 52:4
നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.
സങ്കീർത്തനങ്ങൾ 52:5
ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തില്‍നിന്നു അവന്‍ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിര്‍മ്മൂലമാക്കും. സേലാ.
സങ്കീർത്തനങ്ങൾ 59:12
അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവര്‍ പറയുന്ന ശാപവും ഭോഷകുംനിമിത്തവും അവര്‍ തങ്ങളുടെ അഹങ്കാരത്തില്‍ പിടിപ്പെട്ടുപോകട്ടെ.
സങ്കീർത്തനങ്ങൾ 59:13
കോപത്തോടെ അവരെ സംഹരിക്കേണമേ; അവര്‍ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബില്‍ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.
സദൃശ്യവാക്യങ്ങൾ 14:14
ഹൃദയത്തില്‍ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പില്‍ മടുപ്പുവരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാല്‍ തന്നേ തൃപ്തിവരും.
യെഹെസ്കേൽ 35:6
അതുകൊണ്ടുഎന്നാണ, ഞാന്‍ നിന്നെ രക്തമാക്കിത്തീര്‍ക്കുംകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; അതേ രക്തം നീ വെറുത്തിരിക്കുന്നു; രക്തം നിന്നെ പിന്തുടരും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
മത്തായി 7:2
നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.
2 തെസ്സലൊനീക്യർ 2:10
അവര്‍ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാല്‍ തന്നേ അങ്ങനെ ഭവിക്കും.
2 തെസ്സലൊനീക്യർ 2:11
സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിന്നു
വെളിപ്പാട് 16:6
വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവര്‍ ചിന്നിച്ചതുകൊണ്ടു നീ അവര്‍ക്കും രക്തം കുടിപ്പാന്‍ കൊടുത്തു; അതിന്നു അവര്‍ യോഗ്യര്‍ തന്നേ.