അവന്‍ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാന്‍ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാന്‍ ഒരു ചരടുമായി അവന്‍ അളന്നു. അങ്ങനെ മോവാബ്യര്‍ ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.
നീ ഒരുനാളും എന്റെ കാല്‍ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശുഞാന്‍ നിന്നെ കഴുകാഞ്ഞാല്‍ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോള്‍ ശിമോന്‍ പത്രൊസ്
എന്നാല്‍ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാന്‍ ഒരുത്തന്‍ തന്റെ ചെരിപ്പൂരി മറ്റേവന്നു കൊടുക്കുന്നതു യിസ്രായേലില്‍ പണ്ടു നടപ്പായിരുന്നു; ഇതായിരുന്നു യിസ്രായേലില്‍ ഉറപ്പാക്കുന്ന വിധം.
ഗോബില്‍വെച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവെച്ചു ബേത്ത്ളേഹെമ്യനായ യാരെ-ഔരെഗീമിന്റെ മകന്‍ എല്‍ഹാനാന്‍ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.
20
പിന്നെയും ഗത്തില്‍ വെച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീര്‍ഘകായന്‍ ഉണ്ടായിരുന്നു; അവന്റെ ഔരോ കൈകൂ ആറാറുവിരലും ഔരോ കാലിന്നു ആറാറുവിരലും ആകെ ഇരുപത്തുനാലു വിരല്‍ ഉണ്ടായിരുന്നു; ഇവനും രാഫെക്കു ജനിച്ചവനായിരുന്നു.
21
അവന്‍ യിസ്രായേലിനെ ധിക്കരിച്ചപ്പോള്‍ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകന്‍ യോനാഥാന്‍ അവനെ കൊന്നുകളഞ്ഞു.
22
ഈ നാലു പേരും ഗത്തില്‍ രാഫെക്കു ജനിച്ചവരായിരുന്നു. അവര്‍ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാല്‍ പട്ടുപോയി.
സകലഫെലിസ്ത്യ ദേശവുമായുള്ളോവേ, നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കകൊണ്ടു നീ സന്തോഷിക്കേണ്ടാ; സര്‍പ്പത്തിന്റെ വേരില്‍നിന്നു ഒരു അണലി പുറപ്പെടും; അതിന്റെ ഫലം, പറക്കുന്ന അഗ്നിസര്‍പ്പമായിരിക്കും.
30
എളിയവരുടെ ആദ്യജാതന്മാര്‍ മേയും; ദരിദ്രന്മാര്‍ നിര്‍ഭയമായി കിടക്കും; എന്നാല്‍ നിന്റെ വേരിനെ ഞാന്‍ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവന്‍ കൊല്ലും.
31
വാതിലേ, അലറുക; പട്ടണമേ നിലവിളിക്ക; സകല ഫെലിസ്ത്യദേശവുമായുള്ളോവേ, നീ അലിഞ്ഞുപോയി; വടക്കുനിന്നു ഒരു പുകവരുന്നു; അവന്റെ ഗണങ്ങളില്‍ ഉഴന്നുനടക്കുന്ന ഒരുത്തനും ഇല്ല. 32 ജാതികളുടെ ദൂതന്മാര്‍ക്കും കിട്ടുന്ന മറുപടിയോയഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാര്‍ ശരണം പ്രാപിക്കും എന്നത്രേ.