ఎవడు తోడుకొని పోవును
സങ്കീർത്തനങ്ങൾ 44:9
ഇപ്പോഴോ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.
1 ശമൂവേൽ 29:1-31
1
എന്നാല്‍ ഫെലിസ്ത്യര്‍ തങ്ങളുടെ സേനകളെയെല്ലാം അഫേക്കില്‍ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലില്‍ ഉള്ള ഉറവിന്നരികെ പാളയം ഇറങ്ങി.
2
അപ്പോള്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ നൂറുനൂറായും ആയിരം ആയിരമായും കടന്നു; എന്നാല്‍ ദാവീദും അവന്റെ ആളുകളും പിന്‍ പടയില്‍ ആഖീശിനോടുകൂടെ കടന്നു.
3
ഫെലിസ്ത്യപ്രഭുക്കന്മാര്‍ഈ എബ്രായര്‍ എന്തിന്നു എന്നു ചോദിച്ചപ്പോള്‍ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടുഇവന്‍ യിസ്രായേല്‍രാജാവായ ശൌലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവന്‍ എന്നോടുകൂടെ പാര്‍ക്കുംന്നു. അവന്‍ എന്നെ ആശ്രയിച്ചതുമുതല്‍ ഇന്നുവരെ ഞാന്‍ അവനില്‍ ഒരു കുറവും കണ്ടിട്ടില്ല എന്നു പറഞ്ഞു.
4
എന്നാല്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവനോടു കോപിച്ചുനീ അവന്നു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊള്‍വാന്‍ അവനെ മടക്കി അയക്ക; അവന്‍ നമ്മോടുകൂടെ യുദ്ധത്തിന്നു പോരരുതു; യുദ്ധത്തില്‍ അവന്‍ നമുക്കു ദ്രോഹിയായി തീര്‍ന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവന്‍ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നതു?
5
ശൌല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവര്‍ നൃത്തത്തില്‍ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്നു ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവനോടു പറഞ്ഞു.
6
എന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടുയഹോവയാണ, നീ പരമാര്‍ത്ഥിയും പാളയത്തില്‍ എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമങ്ങള്‍ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കല്‍ വന്ന നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ നിന്നില്‍ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാല്‍ പ്രഭുക്കന്മാര്‍ക്കും നിന്നെ ഇഷ്ടമല്ല.
7
ആകയാല്‍ നീ ചെയ്യുന്നതു ഫെലിസ്ത്യപ്രഭുക്കന്മാര്‍ക്കും അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന്നു സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.
8
ദാവീദ് ആഖീശിനോടുഎന്നാല്‍ ഞാന്‍ എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാന്‍ ചെന്നു പൊരുതുകൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാള്‍മുതല്‍ ഇന്നുവരെ നീ അടിയനില്‍ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു.
9
ആഖീശ് ദാവീദിനോടുഎനിക്കറിയാം; എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാല്‍ ഫെലിസ്ത്യ പ്രഭുക്കന്മാര്‍അവന്‍ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പോരരുതു എന്നു പറഞ്ഞിരിക്കുന്നു.
10
ആകയാല്‍ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊള്‍ക; അതികാലത്തു എഴുന്നേറ്റു വെളിച്ചം ആയ ഉടനെ പൊയ്ക്കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു.
11
ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാന്‍ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.
బయలుదేరుట
സംഖ്യാപുസ്തകം 10:9
നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരെ നിങ്ങള്‍ യുദ്ധത്തിന്നു പോകുമ്പോള്‍ ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാല്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഔര്‍ത്തു ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷിക്കും.
ആവർത്തനം 20:3
യിസ്രായേലേ, കേള്‍ക്ക; നിങ്ങള്‍ ഇന്നു ശത്രുക്കളോടു പടയേല്പാന്‍ അടുക്കുന്നു; അധൈര്യപ്പെടരുതു, പേടിക്കരുതു, നടുങ്ങിപ്പോകരുതു; അവരെ കണ്ടു ഭ്രമിക്കയുമരുതു.
ആവർത്തനം 20:4
നിങ്ങളുടെ ദൈവമായയഹോവ നിങ്ങള്‍ക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്തു നിങ്ങളെ രക്ഷിപ്പാന്‍ നിങ്ങളോടുകൂടെ പോരുന്നു എന്നു അവരോടു പറയേണം.
1 ശമൂവേൽ 17:26
അപ്പോള്‍ ദാവീദ് തന്റെ അടുക്കല്‍ നിലക്കുന്നവരോടുഈ ഫെലിസ്ത്യനെകൊന്നു യിസ്രായേലില്‍നിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാന്‍ ഈ അഗ്രചര്‍മ്മിയായ ഫെലിസ്ത്യന്‍ ആര്‍ എന്നു പറഞ്ഞു.
1 ശമൂവേൽ 17:36
ഇങ്ങനെ അടിയന്‍ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചര്‍മ്മിയായ ഫെലിസ്ത്യന്‍ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവനും അവയില്‍ ഒന്നിനെപ്പോലെ ആകും.
2 ദിനവൃത്താന്തം 13:12
ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെ നേരെ ധ്വനിപ്പിക്കേണ്ടതിന്നു മഹാധ്വനികാഹളങ്ങളോടുകൂടെ അവന്റെ പുരോഹിതന്മാരും ഉണ്ടു; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങള്‍ യുദ്ധം ചെയ്യരുതു; നിങ്ങള്‍ കൃതാര്‍ത്ഥരാകയില്ല;
2 ദിനവൃത്താന്തം 14:11
ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചുയഹോവേ, ബലവാന്നും ബലഹീനന്നും തമ്മില്‍ കാര്യം ഉണ്ടായാല്‍ സഹായിപ്പാന്‍ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു; നിന്റെ നാമത്തില്‍ ഞങ്ങള്‍ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മര്‍ത്യന്‍ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു.
2 ദിനവൃത്താന്തം 20:15
അവന്‍ പറഞ്ഞതു എന്തെന്നാല്‍യെഹൂദ്യര്‍ ഒക്കെയും യെരൂശലേംനിവാസികളും യെഹോശാഫാത്ത് രാജാവും ആയുള്ളോരേ, കേട്ടുകൊള്‍വിന്‍ ; യഹോവ ഇപ്രകാരം നിങ്ങളോടു അരുളിച്ചെയ്യുന്നുഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ.