శ్రమకు తాళలేక వారు యెహోవాకు మొఱ్ఱపెట్టిరి ఆయన వారి ఆపదలలోనుండి వారిని విడిపించెను
സങ്കീർത്തനങ്ങൾ 107:6
അവര്‍ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണന്‍ അവരുടെ ഉള്ളില്‍ തളര്‍ന്നു.
സങ്കീർത്തനങ്ങൾ 107:13
അവരുടെ ഹൃദയത്തെ അവന്‍ കഷ്ടതകൊണ്ടു താഴ്ത്തി; അവര്‍ ഇടറിവീണു; സഹായിപ്പാന്‍ ആരുമുണ്ടായിരുന്നില്ല.
സങ്കീർത്തനങ്ങൾ 107:19
അവര്‍ക്കും സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവര്‍ മരണവാതിലുകളോടു സമീപിച്ചിരുന്നു.
യോനാ 1:5
കപ്പല്‍ക്കാര്‍ ഭയപ്പെട്ടു ഔരോരുത്തന്‍ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവര്‍ അതിലെ ചരകൂ സമുദ്രത്തില്‍ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടില്‍ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.
യോനാ 1:6
കപ്പല്‍പ്രമാണി അവന്റെ അടുക്കല്‍ വന്നു അവനോടുനീ ഉറങ്ങുന്നതു എന്തു? എഴുന്നേറ്റു നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിന്നു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും എന്നു പറഞ്ഞു.
യോനാ 1:14
അവര്‍ യഹോവയോടു നിലവിളിച്ചുഅയ്യോ യഹോവേ, ഈ മനുഷ്യന്റെ ജീവന്‍ നിമിത്തം ഞങ്ങള്‍ നശിച്ചുപോകരുതേ; നിര്‍ദ്ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേല്‍ വരുത്തരുതേ; യഹോവേ, നിനക്കു ഇഷ്ടമായതു പോലെ നീ ചെയ്തിരിക്കുന്നുവല്ലോ എന്നു പറഞ്ഞു
മത്തായി 8:25
അവര്‍ അടുത്തുചെന്നുകര്‍ത്താവേ രക്ഷിക്കേണമേഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്‍ത്തി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 27:23-25
23
എന്റെ ഉടയവനും ഞാന്‍ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതന്‍ ഈ രാത്രിയില്‍ എന്റെ അടുക്കല്‍നിന്നു
24
പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പില്‍ നില്‍ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
25
അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിന്‍ ; എന്നോടു അരുളിച്ചെയ്തതു പോലെ തന്നേ സംഭവിക്കും എന്നു ഞാന്‍ ദൈവത്തെ വിശ്വസിക്കുന്നു.