వారి ప్రాణము
സങ്കീർത്തനങ്ങൾ 22:14
ഞാന്‍ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:28
നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാല്‍ ഞാന്‍ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.
2 ശമൂവേൽ 17:10
അപ്പോള്‍ സീംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനും കൂടെ അശേഷം ഉരുകിപ്പോകും; നിന്റെ അപ്പന്‍ വീരനും അവനോടുകൂടെയുള്ളവര്‍ ശൂരന്മാരും എന്നു എല്ലായിസ്രായേലും അറിയുന്നു.
യെശയ്യാവ് 13:7
അതുകൊണ്ടു എല്ലാ കൈകളും തളര്‍ന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും.
നാഹൂം 2:10
അവള്‍ പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാല്‍ ആടുന്നു; എല്ലാ അരകളിലും അതിവേദന ഉണ്ടു; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.