పంపెను
സങ്കീർത്തനങ്ങൾ 77:20
മോശെയുടെയും അഹരോന്റെയും കയ്യാല്‍ നീ നിന്റെ ജനത്തെ ഒരു ആട്ടിന്‍ കൂട്ടത്തെ പോലെ നടത്തി. (ആസാഫിന്റെ ധ്യാനം.)
പുറപ്പാട് 3:10
ആകയാല്‍ വരിക; നീ എന്റെ ജനമായ യിസ്രായേല്‍മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാന്‍ നിന്നെ ഫറവോന്റെ അടുക്കല്‍ അയക്കും.
പുറപ്പാട് 4:12-14
12
ഞാന്‍ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു.
13
എന്നാല്‍ അവന്‍ കര്‍ത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു..
14
അപ്പോള്‍ യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവന്‍ അരുളിച്ചെയ്തുലേവ്യനായ അഹരോന്‍ നിന്റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാന്‍ അറിയുന്നു. അവന്‍ നിന്നെ എതിരേല്പാന്‍ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോള്‍ അവന്‍ ഹൃദയത്തില്‍ ആനന്ദിക്കും.
പുറപ്പാട് 6:11
നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോടു യിസ്രായേല്‍മക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാന്‍ പറക എന്നു കല്പിച്ചു.
പുറപ്പാട് 6:26
നിങ്ങള്‍ യിസ്രായേല്‍മക്കളെ ഗണം ഗണമായി മിസ്രയീം ദേശത്തുനിന്നു പുറപ്പെടുവിപ്പിന്‍ എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവര്‍ തന്നേ.
പുറപ്പാട് 6:27
യിസ്രായേല്‍മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിപ്പാന്‍ മിസ്രയീം രാജാവായ ഫറവോനോടു സംസാരിച്ചവര്‍ ഈ മോശെയും അഹരോനും തന്നേ.
യോശുവ 24:5
പിന്നെ ഞാന്‍ മോശെയെയും അഹരോനെയും അയച്ചു; ഞാന്‍ മിസ്രയീമില്‍ പ്രവര്‍ത്തിച്ച പ്രവൃത്തികളാല്‍ അതിനെ ബാധിച്ചു; അതിന്റെ ശേഷം നിങ്ങളെ പുറപ്പെടുവിച്ചു.
മീഖാ 6:4
ഞാന്‍ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടില്‍നിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിര്‍യ്യാമിനെയും നിന്റെ മുമ്പില്‍ അയച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 7:34
മിസ്രയീമില്‍ എന്റെ ജനത്തിന്റെ പീഡ ഞാന്‍ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാന്‍ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോള്‍ വരിക; ഞാന്‍ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 7:35
നിന്നെ അധികാരിയും ന്യായകര്‍ത്താവും ആക്കിയതാര്‍ എന്നിങ്ങനെ അവര്‍ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുള്‍പടര്‍പ്പില്‍ പ്രത്യക്ഷനായ ദൂതന്‍ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
అహరోనును
പുറപ്പാട് 7:1
യഹോവ മോശെയോടു അരുളിച്ചെയ്തതുനോകൂ, ഞാന്‍ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരന്‍ അഹരോന്‍ നിനക്കു പ്രവാചകനായിരിക്കും.
പുറപ്പാട് 7:12
അവര്‍ ഔരോരുത്തന്‍ താന്താന്റെ വടി നിലത്തിട്ടു; അവയും സര്‍പ്പങ്ങളായ്തീര്‍ന്നു; എന്നാല്‍ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
പുറപ്പാട് 28:1
നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു നിന്റെ അടുക്കല്‍ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെയും തന്നേ
പുറപ്പാട് 28:2
നിന്റെ സഹോദരനായ അഹരോന്നു വേണ്ടി മഹത്വത്തിന്നും അലങ്കാരത്തിന്നുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.
പുറപ്പാട് 28:12
കല്ലു രണ്ടും ഏഫോദിന്റെ ചുമല്‍ക്കണ്ടങ്ങളിന്മേല്‍ യിസ്രായേല്‍മക്കള്‍ക്കു വേണ്ടി ഔര്‍മ്മക്കല്ലായി വെക്കേണം; അഹരോന്‍ യഹോവയുടെ മുമ്പാകെ അവരുടെ പേര്‍ ഔര്‍മ്മക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം.
പുറപ്പാട് 28:29-38
29
അങ്ങനെ അഹരോന്‍ വിശുദ്ധമന്ദിരത്തില്‍ കടക്കുമ്പോള്‍ ന്യായവിധിപ്പതക്കത്തില്‍ യിസ്രായേല്‍മക്കളുടെ പേര്‍ എപ്പോഴും യഹോവയുടെ മുമ്പാകെ ഔര്‍മ്മെക്കായിട്ടു തന്റെ ഹൃദയത്തിന്മേല്‍ വഹിക്കേണം.
30
ന്യായവിധിപ്പതക്കത്തിന്നകത്തു ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വെക്കേണം; അഹരോന്‍ യഹോവയുടെ സന്നിധാനത്തിങ്കല്‍ കടക്കുമ്പോള്‍ അവന്റെ ഹൃദയത്തിന്മേല്‍ ഇരിക്കേണം; അഹരോന്‍ യിസ്രായേല്‍മക്കള്‍ക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേല്‍ വഹിക്കേണം.
31
ഏഫോദിന്റെ അങ്കി മുഴുവനും നീല നൂല്‍കൊണ്ടു ഉണ്ടാക്കേണം.
32
അതിന്റെ നടുവില്‍ തല കടപ്പാന്‍ ഒരു ദ്വാരം വേണം; ദ്വാരത്തിന്നു നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അതു കീറിപ്പോകാതിരിപ്പാന്‍ കവചത്തിന്റെ ദ്വാരംപോലെ അതിന്നു ഉണ്ടായിരിക്കേണം.
33
നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവകൊണ്ടു ചുറ്റും അതിന്റെ വിളുമ്പില്‍ മാതളപ്പഴങ്ങളും അവയുടെ ഇടയില്‍ ചുറ്റും പൊന്നുകൊണ്ടു മണികളും ഉണ്ടാക്കേണം.
34
അങ്കിയുടെ വിളുമ്പില്‍ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി ഒരു മാതളപ്പഴം, ഇങ്ങനെ വേണം.
35
ശുശ്രൂഷ ചെയ്കയില്‍ അഹരോന്‍ അതു ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തില്‍ കടക്കുമ്പോഴും പുറത്തുവരുമ്പോഴും അവന്‍ മരിക്കാതിരിക്കേണ്ടതിന്നു അതിന്റെ ശബ്ദം കേള്‍ക്കേണം.
36
തങ്കംകൊണ്ടു ഒരു പട്ടം ഉണ്ടാക്കി അതില്‍ “യഹോവേക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായി കൊത്തേണം.
37
അതു മുടിമേല്‍ ഇരിക്കേണ്ടതിന്നു നീലച്ചരടുകൊണ്ടു കെട്ടേണം; അതു മുടിയുടെ മുന്‍ ഭാഗത്തു ഇരിക്കേണം.
38
യിസ്രായേല്‍മക്കള്‍ തങ്ങളുടെ സകല വിശുദ്ധ വഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോന്‍ വഹിക്കേണ്ടതിന്നു അതു അഹരോന്റെ നെറ്റിയില്‍ ഇരിക്കേണം; യഹോവയുടെ മുമ്പാകെ അവര്‍ക്കും പ്രസാദം ലഭിക്കേണ്ടതിന്നു അതു എപ്പോഴും അവന്റെ നെറ്റിയില്‍ ഇരിക്കേണം.
പുറപ്പാട് 29:5-46
5
പിന്നെ വസ്ത്രം എടുത്തു അഹരോനെ ഉള്ളങ്കിയും ഏഫോദിന്റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ചു അവന്റെ അരെക്കു ഏഫോദിന്റെ നടുക്കെട്ടു കെട്ടേണം.
6
അവന്റെ തലയില്‍ മുടി വെച്ചു വിശുദ്ധപട്ടം മുടിമേല്‍ വെക്കേണം.
7
പിന്നെ അഭിഷേകതൈലം എടുത്തു തലയില്‍ ഒഴിച്ചു അവനെ അഭിഷേകം ചെയ്യേണം.
8
അവന്റെ പുത്രന്മാരെയും കൊണ്ടുവന്നു അങ്കി ധരിപ്പിക്കേണം.
9
അഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവര്‍ക്കും തലപ്പാവു വെക്കേണം. പൌരോഹിത്യം അവര്‍ക്കും നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും കരപൂരണം ചെയ്യേണം.
10
നീ കാളയെ സമാഗമനക്കുടാരത്തിന്റെ മുമ്പാകെ വരുത്തേണം; അഹരോനും അവന്റെ പുത്രന്മാരും കാളയുടെ തലമേല്‍ കൈവെക്കേണം.
11
പിന്നെ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം.
12
കാളയുടെ രക്തം കുറെ എടുത്തു നിന്റെ വിരല്‍കൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിന്മേല്‍ പുരട്ടി ശേഷമുള്ള രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കേണം.
13
കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സു ഒക്കെയും കരളിന്മേല്‍ ഉള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും എടുത്തു യാഗ പീഠത്തിന്മേല്‍ വെച്ചു ദഹിപ്പിക്കേണം.
14
കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന്നു പുറത്തു തീയില്‍ ഇട്ടു ചുട്ടുകളയേണം.
15
ഇതു പാപയാഗം. പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേല്‍ കൈവെക്കേണം.
16
ആട്ടുകൊറ്റനെ അറുത്തു അതിന്റെ രക്തം എടുത്തു യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.
17
ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി മുറിച്ചു അതിന്റെ കുടലും കാലും കഴുകി ഖണ്ഡങ്ങളുടെ മേലും അതിന്റെ തലയുടെ മേലും വെക്കേണം.
18
ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേല്‍ വെച്ചു ദഹിപ്പിക്കേണം. ഇതു യഹോവേക്കു ഹോമയാഗം, യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ.
19
പിന്നെ നീ മറ്റെ ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേല്‍ കൈ വെക്കേണം.
20
ആട്ടുകൊറ്റനെ അറുത്തു അതിന്റെ രക്തം കുറേ എടുത്തു അഹരോന്റെ വലത്തെ കാതിന്നും അവന്റെ പുത്രന്മാരുടെ വലത്തെ കാതിന്നും അവരുടെ വലത്തെ കയ്യുടെ പെരുവിരലിന്നും വലത്തെ കാലിന്റെ പെരുവിരലിന്നും പുരട്ടി രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.
21
പിന്നെ നീ യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറേശ്ശ എടുത്തു അഹരോന്റെമേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കേണം; ഇങ്ങനെ അവനും അവന്റെ വസ്ത്രവും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രവും ശുദ്ധീകരിക്കപ്പെടും.
22
അതു കരപൂരണത്തിന്റെ ആട്ടുകൊറ്റന്‍ ആകകൊണ്ടു നീ അതിന്റെ മേദസ്സും തടിച്ച വാലും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും മൂത്ര പിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും
23
വലത്തെ കൈക്കുറകും യഹോവയുടെ മുമ്പാകെ വെച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കൊട്ടയില്‍നിന്നു ഒരു അപ്പവും എണ്ണ പകര്‍ന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കേണം.
24
അതു ഒക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണം.
25
പിന്നെ അവരുടെ കയ്യില്‍ നിന്നു അവ വാങ്ങി യാഗപീഠത്തിന്മേല്‍ ഹോമയാഗത്തിന്നു മീതെ യഹോവയുടെ സന്നിധിയില്‍ സൌരഭ്യവാസനയായി ദഹിപ്പിക്കേണം; ഇതു യഹോവേക്കു ദഹനയാഗം.
26
പിന്നെ അഹരോന്റെ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണം; അതു നിന്റെ ഔഹരിയായിരിക്കും.
27
അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദര്‍ച്ചയുമായി നീരാജനാര്‍പ്പണമായ നെഞ്ചും ഉദര്‍ച്ചാര്‍പ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം.
28
അതു ഉദര്‍ച്ചാര്‍പ്പണമാകകൊണ്ടു യിസ്രായേല്‍മക്കളുടെ പക്കല്‍നിന്നു നിത്യാവകാശമായിട്ടു അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും ഉള്ളതായിരിക്കേണം; അതു യിസ്രായേല്‍മക്കള്‍ അര്‍പ്പിക്കുന്ന സമാധാന യാഗത്തിന്റെ ഉദര്‍ച്ചാര്‍പ്പണമായി യഹോവേക്കുള്ള ഉദര്‍ച്ചാര്‍പ്പണം തന്നേ ആയിരിക്കേണം.
29
അഹരോന്റെ വിശുദ്ധവസ്ത്രം അവന്റെ ശേഷം അവന്റെ പുത്രന്മാര്‍ക്കുംള്ളതാകേണം; അതു ധരിച്ചു അവര്‍ അഭിഷേകവും കരപൂരണവും പ്രാപിക്കേണം.
30
അവന്റെ പുത്രന്മാരില്‍ അവന്നു പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്‍വാന്‍ സമാഗമനക്കുടാരത്തില്‍ കടക്കുന്നവന്‍ ഏഴു ദിവസം അതു ധരിക്കേണം
31
കരപൂരണത്തിന്റെ ആട്ടുകൊറ്റനെ എടുത്തു അതിന്റെ മാംസം വിശുദ്ധമായോരു സ്ഥലത്തു വെച്ചു പാകം ചെയ്യേണം.
32
ആട്ടുകൊറ്റന്റെ മാംസവും കൊട്ടയിലുള്ള അപ്പവും അഹരോനും അവന്റെ പുത്രന്മാരും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു തിന്നേണം.
33
അവരുടെ കരപൂരണത്തിന്നും വിശുദ്ധീകരണത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവര്‍ തിന്നേണം; അവ വിശുദ്ധമായിരിക്കയാല്‍ അന്യന്‍ തിന്നരുതു.
34
കരപൂരണയാഗത്തിന്റെ മാംസത്തിലും അപ്പത്തിലും വല്ലതും പ്രഭാതകാലംവരെ ശേഷിച്ചിരുന്നാല്‍ ആ ശേഷിപ്പു തീയില്‍ ഇട്ടു ചുട്ടുകളയേണം; അതു വിശുദ്ധമാകകൊണ്ടു തിന്നരുതു.
35
അങ്ങനെ ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും നീ അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും ചെയ്യേണം; ഏഴു ദിവസം അവര്‍ക്കും പരപൂരണം ചെയ്യേണം.
36
പ്രയാശ്ചിത്തത്തിന്നായി ദിവസേന ഔരോ കാളയെ പാപയാഗമായിട്ടു അര്‍പ്പിക്കേണം; യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിച്ചു പാപശുദ്ധിവരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന്നു അഭിഷേകം ചെയ്കയും വേണം.
37
ഏഴു ദിവസം നീ യാഗപീഠത്തിന്നായി പ്രായശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.
38
യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണ്ടതു എന്തെന്നാല്‍ദിവസന്തോറും നിരന്തരം ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിന്‍ കുട്ടി;
39
ഒരു ആട്ടിന്‍ കുട്ടിയെ രാവിലെ അര്‍പ്പിക്കേണം; മറ്റെ ആട്ടിന്‍ കുട്ടിയെ വൈകുന്നേരത്തു അര്‍പ്പിക്കേണം.
40
ഇടിച്ചെടുത്ത കാല്‍ഹീന്‍ എണ്ണ പകര്‍ന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാല്‍ഹീന്‍ വീഞ്ഞും ആട്ടിന്‍ കുട്ടിയോടുകൂടെ അര്‍പ്പിക്കേണം.
41
മറ്റെ ആട്ടിന്‍ കുട്ടിയെ രാവിലത്തെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും ഒത്തവണ്ണം ഒരുക്കി സൌരഭ്യവാസനയായി യഹോവേക്കു ദഹനയാഗമായി വൈകുന്നേരത്തു അര്‍പ്പിക്കേണം.
42
ഞാന്‍ നിന്നോടു സംസാരിക്കേണ്ടതിന്നു നിങ്ങള്‍ക്കു വെളിപ്പെടുവാനുള്ള സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു യഹോവയുടെ മുമ്പാകെ ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കേണം.
43
അവിടെ ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു വെളിപ്പെടും. അതു എന്റെ തേജസ്സിനാല്‍ ശുദ്ധീകരിക്കപ്പെടും.
44
ഞാന്‍ സമാഗമന കൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാന്‍ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു ശുദ്ധീകരിക്കും.
45
ഞാന്‍ യിസ്രായേല്‍മക്കളുടെ മദ്ധ്യേ വസിക്കയും അവര്‍ക്കും ദൈവമായിരിക്കയും ചെയ്യും.
46
അവരുടെ മദ്ധ്യേ വസിക്കേണ്ടതിന്നു അവരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നവനായി അവരുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു എന്നു അവര്‍ അറിയും; ഞാന്‍ അവരുടെ ദൈവമായ യഹോവ തന്നേ.
ലേവ്യപുസ്തകം 8:7-36
7
അവനെ ഉള്ളങ്കി ഇടുവിച്ചു നടക്കെട്ടു കെട്ടിച്ചു അങ്കി ധരിപ്പിച്ചു ഏഫോദ് ഇടുവിച്ചു ഏഫോദിന്റെ ചിത്രപ്പണിയായ നടക്കെട്ടു കെട്ടിച്ചു അതിനാല്‍ അതു മുറുക്കി.
8
അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തില്‍ ഊറീമും തുമ്മീമും വെച്ചു.
9
അവന്റെ തലയില്‍ മുടി വെച്ചു; മുടിയുടെ മേല്‍ മുന്‍ വശത്തു വിശുദ്ധകിരീടമായ പൊന്‍ പട്ടം വെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
10
മോശെ അഭിഷേകതൈലം എടുത്തു കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
11
അതില്‍ കുറെ അവന്‍ യാഗപീഠത്തിന്മേല്‍ ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
12
അവന്‍ അഹരോന്റെ തലയില്‍ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
13
മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ടു കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
14
അവന്‍ പാപയാഗത്തിന്നുള്ള കാളയെ കൊണ്ടുവന്നുപാപയാഗത്തിന്നുള്ള കാളയുടെ തലയില്‍ അഹരോനും പുത്രന്മാരും കൈ വെച്ചു.
15
അവന്‍ അതിനെ അറുത്തു; മോശെ അതിന്റെ രക്തം എടുത്തു വിരല്‍കൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളില്‍ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചു, അതിന്നുവേണ്ടി പ്രാശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിച്ചു;
16
കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും മോശെ എടുത്തു യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു.
17
എന്നാല്‍ കാളയെയും അതിന്റെ തോല്‍, മാംസം, ചാണകം എന്നിവയെയും അവന്‍ പാളയത്തിന്നു പുറത്തു തീയില്‍ ഇട്ടു ചുട്ടുകളഞ്ഞു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
18
അവന്‍ ഹോമയാഗത്തിന്നുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നുഅഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയില്‍ കൈ വെച്ചു.
19
അവന്‍ അതിനെ അറുത്തു; മോശെ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിച്ചു.
20
ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി ഖണ്ഡിച്ചു; മോശെ തലയും ഖണ്ഡങ്ങളും മേദസ്സും ദഹിപ്പിച്ചു.
21
അവന്‍ അതിന്റെ കുടലും കാലും വെള്ളംകൊണ്ടുകഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു; ഇതു സൌരഭ്യവാസനയായ ഹോമയാഗമായി യഹോവേക്കുള്ള ധഹനയാഗം; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
22
അവന്‍ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റനായ മറ്റെ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയില്‍ കൈവെച്ചു.
23
അവന്‍ അതിനെ അറുത്തു; മോശെ അതിന്റെ രക്തം കുറെ എടുത്തു അഹരോന്റെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി.
24
അവന്‍ അഹരോന്റെ പുത്രന്മാരെയും വരുത്തി; മോശെ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി; ശേഷം രക്തം മോശെ യാഗപീഠത്തിന്മേല്‍ ചുറ്റും തളിച്ചു.
25
മേദസ്സും തടിച്ചവാലും കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവന്‍ എടുത്തു,
26
യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കൊട്ടയില്‍ നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വെച്ചു.
27
അവയൊക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവേക്കു നീരാജനം ചെയ്തു.
28
പിന്നെ മോശെ അവയെ അവരുടെ കയ്യില്‍നിന്നു എടുത്തു യാഗപീഠത്തിന്മേല്‍ യാഗത്തിന്‍ മീതെ ദഹിപ്പിച്ചു. ഇതു സൌരഭ്യവാസനയായ കരപൂരണയാഗം, യഹോവേക്കുള്ള ദഹനയാഗം തന്നേ.
29
മോശെ അതിന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്തു; അതു കരപൂരണത്തിന്റെ ആട്ടുകൊറ്റനില്‍ മോശെക്കുള്ള ഔഹരി ആയിരുന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
30
മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും കുറേശ്ശ എടുത്തു അഹരോന്റെ മേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെ മേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്റെ വസ്ത്രത്തെയും അവന്റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.
31
അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞതു എന്തെന്നാല്‍മാംസം നിങ്ങള്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു പാകംചെയ്തു, അഹരോനും പുത്രന്മാരും അതു തിന്നേണമെന്നു എനിക്കു കല്പനയുണ്ടായതുപോലെ അവിടെവെച്ചു അതും കരപൂരണത്തിന്റെ കൊട്ടയില്‍ ഇരിക്കുന്ന അപ്പവും തിന്നുവിന്‍ .
32
മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങള്‍ തീയില്‍ ഇട്ടു ചുട്ടുകളയേണം.
33
നിങ്ങളുടെ കരപൂരണദിവസങ്ങള്‍ തികയുവോളം നിങ്ങള്‍ ഏഴു ദിവസത്തേക്കു സമാഗമനക്കുടാരത്തിന്റെ വാതില്‍ വിട്ടു പുറത്തു പോകരുതു; ഏഴു ദിവസം അവന്‍ നിങ്ങള്‍ക്കു കരപൂരണം ചെയ്യും.
34
നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഇന്നു ചെയ്തതുപോലെ ഇനിയും ചെയ്യേണ്ടതിന്നു യഹോവ കല്പിച്ചിരിക്കുന്നു.
35
ആകയാല്‍ നിങ്ങള്‍ മരിക്കാതിരിപ്പാന്‍ ഏഴു ദിവസം രാവും പകലും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പാര്‍ത്തു യഹോവയുടെ കല്പന അനുസരിക്കേണം; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.
36
യഹോവ മോശെമുഖാന്തരം കല്പിച്ച സകല കാര്യങ്ങളെയും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു.
സംഖ്യാപുസ്തകം 16:5-11
5
അവന്‍ കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞതുനാളെ രാവിലെ യഹോവ തനിക്കുള്ളവന്‍ ആരെന്നും തന്നോടടുപ്പാന്‍ തക്കവണ്ണം വിശുദ്ധന്‍ ആരെന്നും കാണിക്കും; താന്‍ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും.
6
കോരഹും അവന്റെ എല്ലാ കൂട്ടവുമായുള്ളോരേ, നിങ്ങള്‍ ഇതു ചെയ്‍വിന്‍
7
ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയില്‍ അതില്‍ തീയിട്ടു ധൂപവര്‍ഗ്ഗം ഇടുവിന്‍ ; യഹോവ തിരഞ്ഞെടുക്കുന്നവന്‍ തന്നേ വിശുദ്ധന്‍ ; ലേവിപുത്രന്മാരേ, മതി, മതി!
8
പിന്നെ മോശെ കോരഹിനോടു പറഞ്ഞതുലേവിപുത്രന്മാരേ, കേള്‍പ്പിന്‍ .
9
യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്‍വാനും സഭയുടെ ശുശ്രൂഷെക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കല്‍ വരുത്തേണ്ടതിന്നു യിസ്രായേല്‍സഭയില്‍നിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങള്‍ക്കു പോരായോ?
10
അവന്‍ നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകല സഹോദരന്മാരെയും തന്നോടു അടുക്കുമാറാക്കിയല്ലോ; നിങ്ങള്‍ പൌരോഹിത്യംകൂടെ കാംക്ഷിക്കുവോ?
11
ഇതു ഹേതുവായിട്ടു നീയും നിന്റെ കൂട്ടക്കാര്‍ ഒക്കെയും യഹോവേക്കു വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങള്‍ അഹരോന്റെ നേരെ പിറുപിറുപ്പാന്‍ തക്കവണ്ണം അവന്‍ എന്തുമാത്രമുള്ളു?
സംഖ്യാപുസ്തകം 16:40-11
സംഖ്യാപുസ്തകം 16:47-11
സംഖ്യാപുസ്തകം 16:48-11
സംഖ്യാപുസ്തകം 17:5
ഞാന്‍ തിരഞ്ഞെടുക്കുന്നവന്റെ വടി തളിര്‍ക്കും; ഇങ്ങനെ യിസ്രായേല്‍മക്കള്‍ നിങ്ങള്‍ക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന്‍ നിര്‍ത്തലാക്കും.
1 ശമൂവേൽ 12:6
അപ്പോള്‍ ശമൂവേല്‍ ജനത്തോടു പറഞ്ഞതെന്തെന്നാല്‍മോശെയെയും അഹരോനെയും കല്പിച്ചാക്കുകയും നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും ചെയ്തവന്‍ യഹോവ തന്നേ.