ఇశ్రాయేలు
ആദിപുസ്തകം 45:9-11
9
നിങ്ങള്‍ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കല്‍ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നുദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കല്‍ വരേണം.
10
നീ ഗോശെന്‍ ദേശത്തു പാര്‍ത്തു എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നേ.
11
നിനക്കും കുടുംബത്തിന്നും നിനക്കുള്ള സകലത്തിന്നും ദാരിദ്ര്യം നേരിടാതവണ്ണം ഞാന്‍ അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നിലക്കും.
ആദിപുസ്തകം 46:2-7
2
ദൈവം യിസ്രായേലിനോടു രാത്രി ദര്‍ശനങ്ങളില്‍യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിന്നു ഞാന്‍ ഇതാ എന്നു അവന്‍ പറഞ്ഞു.
3
അപ്പോള്‍ അവന്‍ ഞാന്‍ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നേ; മിസ്രയീമിലേക്കു പോകുവാന്‍ ഭയപ്പെടേണ്ടാ; അവിടെ ഞാന്‍ നിന്നെ വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
4
ഞാന്‍ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാന്‍ നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ടു നിന്റെ കണ്ണു അടെക്കും എന്നും അരുളിച്ചെയ്തു.
5
പിന്നെ യാക്കോബ് ബേര്‍-ശേബയില്‍നിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാര്‍ അപ്പനായ യാക്കോബിനെ കയറ്റുവാന്‍ ഫറവോന്‍ അയച്ച രഥങ്ങളില്‍ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.
6
തങ്ങളുടെ ആടുമാടുകളെയും കനാന്‍ ദേശത്തുവെച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമില്‍ എത്തി.
7
അവന്‍ തന്റെ പുത്രിപുത്രന്മാരെയും പൌത്രിപൌത്രന്മാരെയും തന്റെ സന്തതികളെയൊക്കെയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി.
യോശുവ 24:4
യിസ്ഹാക്കിന്നു ഞാന്‍ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന്നു ഞാന്‍ സേയീര്‍പര്‍വ്വതം അവകാശമായി കൊടുത്തു; എന്നാല്‍ യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്കു പോയി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 7:11-15
11
മിസ്രയീം ദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാര്‍ക്കും ആഹാരം കിട്ടാതെയായി.
12
മിസ്രായീമില്‍ ധാന്യം ഉണ്ടു എന്നു കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു.
13
രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താന്‍ അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്‍വന്നു.
14
യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവര്‍ ആകെ എഴുപത്തഞ്ചുപേരായിരുന്നു.
15
യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു.
యాకోబు
ആദിപുസ്തകം 47:6-9
6
മിസ്രയീംദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്തു നിന്റെ അപ്പനെയും സഹോദരന്മാരെയും പാര്‍പ്പിക്ക; അവര്‍ ഗോശെന്‍ ദേശത്തുതന്നേ പാര്‍ത്തുകൊള്ളട്ടെ. അവരില്‍ പ്രാപ്തന്മാര്‍ ഉണ്ടെന്നു നീ അറിയുന്നു എങ്കില്‍ അവരെ എന്റെ ആടുമാടുകളുടെ മേല്‍ വിചാരകന്മാരാക്കി വെക്കുക എന്നു കല്പിച്ചു.
7
യേസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയില്‍ നിര്‍ത്തി,
8
യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോന്‍ യാക്കോബിനോടുഎത്ര വയസ്സായി എന്നു ചോദിച്ചു.
9
യാക്കോബ് ഫറവോനോടുഎന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു.
ആദിപുസ്തകം 47:28-9
దేశమందు
സങ്കീർത്തനങ്ങൾ 105:27
ഇവര്‍ അവരുടെ ഇടയില്‍ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.
സങ്കീർത്തനങ്ങൾ 78:51
അവന്‍ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു.
സങ്കീർത്തനങ്ങൾ 106:22
ചെങ്കടലിങ്കല്‍ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവര്‍ മറന്നുകളഞ്ഞു.
ആദിപുസ്തകം 10:6
ഹാമിന്റെ പുത്രന്മാര്‍കൂശ്, മിസ്രയീം, പൂത്ത്, കനാന്‍ .