7
അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവേക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാല്‍
8
യഹോവേക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിന്‍ ; ജാതികളുടെ ഇടയില്‍ അവന്റെ പ്രവൃത്തികളെ അറിയിപ്പിന്‍ ;
9
അവന്നു പാടി കീര്‍ത്തനം ചെയ്‍വിന്‍ ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വര്‍ണ്ണിപ്പിന്‍ .
10
അവന്റെ വിശുദ്ധനാമത്തില്‍ പുകഴുവിന്‍ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
11
യഹോവയെയും അവന്റെ ശക്തിയെയും തേടുവിന്‍ ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിന്‍ .
12
അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,
13
അവന്‍ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഔര്‍ത്തുകൊള്‍വിന്‍ .
14
അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികള്‍ സര്‍വ്വഭൂമിയിലുമുണ്ടു.
15
അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഔര്‍ത്തുകൊള്‍വിന്‍ .
16
അബ്രാഹാമോടു അവന്‍ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
17
അതിനെ അവന്‍ യാക്കോബിന്നു ഒരു പ്രമാണമായും യിസ്രായേലിന്നൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.
18
ഞാന്‍ നിനക്കു അവകാശമായി കനാന്‍ ദേശത്തെ തരും എന്നു കല്പിച്ചു.
19
നിങ്ങള്‍ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും
20
അവര്‍ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും
21
ആരും അവരെ പീഡിപ്പിപ്പാന്‍ അവന്‍ സമ്മതിച്ചില്ല; അവര്‍നിമിത്തം രാജാക്കന്മാരെയും ശാസിച്ചതു
22
എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകര്‍ക്കും ദോഷം ചെയ്കയുമരുതു.