సింహపు పిల్లలు
സങ്കീർത്തനങ്ങൾ 34:10
ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവര്‍ക്കോ ഒരു നന്മെക്കും കുറവില്ല.
ഇയ്യോബ് 38:39
സിംഹങ്ങള്‍ ഗുഹകളില്‍ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടില്‍ പതിയിരിക്കുമ്പോഴും
യെശയ്യാവ് 31:4
യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നുസിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോള്‍ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ ക്കുക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോന്‍ പര്‍വ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്‍വാന്‍ ഇറങ്ങിവരും.
യെഹെസ്കേൽ 19:2-14
2
നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവള്‍ സിംഹങ്ങളുടെ ഇടയില്‍ കിടന്നു തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയില്‍ വളര്‍ത്തി.
3
അവള്‍ തന്റെ കുട്ടികളില്‍ ഒന്നിനെ വളര്‍ത്തി; അതു ഒരു ബാലസിംഹമായിത്തീര്‍ന്നു; അതു ഇര തേടി പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
4
ജാതികള്‍ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയില്‍ അവന്‍ അകപ്പെട്ടു; അവര്‍ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി.
5
എന്നാല്‍ അവള്‍ താന്‍ വെച്ചുകൊണ്ടിരുന്ന ആശെക്കു ഭംഗംവന്നു എന്നു കണ്ടിട്ടു തന്റെ കുട്ടികളില്‍ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി.
6
അവനും സിംഹങ്ങളുടെ ഇടയില്‍ സഞ്ചരിച്ചു ബാലസിംഹമായിത്തീര്‍ന്നു, ഇര തേടിപ്പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
7
അവന്‍ അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗര്‍ജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായ്പോയി.
8
അപ്പോള്‍ ജാതികള്‍ ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍നിന്നു അവന്റെ നേരെ വന്നു അവന്റെ മേല്‍ വല വീശി അവന്‍ അവരുടെ കുഴിയില്‍ അകപ്പെട്ടു.
9
അവര്‍ അവനെ കൊളുത്തിട്ടു ഒരു കൂട്ടില്‍ ആക്കി ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേല്‍പര്‍വ്വതങ്ങളില്‍ കേള്‍ക്കാതെയിരിക്കേണ്ടതിന്നു അവര്‍ അവനെ ദുര്‍ഗ്ഗങ്ങളില്‍ കൊണ്ടുപോയി.
10
നിന്റെ അമ്മ, മുന്തിരിത്തോട്ടത്തില്‍ വെള്ളത്തിന്നരികെ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളമുള്ളതുകൊണ്ടു അതു ഫലപ്രദവും തഴെച്ചതുമായിരുന്നു.
11
അതില്‍ അധിപതികളുടെ ചെങ്കോലുകള്‍ക്കായി ബലമുള്ള കൊമ്പുകള്‍ ഉണ്ടായിരുന്നു; അതു തിങ്ങിയ കൊമ്പുകളുടെ ഇടയില്‍ വളര്‍ന്നു പൊങ്ങിയിരുന്നു; അതു പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പം കൊണ്ടും പ്രസിദ്ധമായിരുന്നു.
12
എന്നാല്‍ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കന്‍ കാറ്റു അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകള്‍ ഒടിഞ്ഞു ഉണങ്ങിപ്പോയി തീക്കിരയായിത്തീര്‍ന്നു.
13
ഇപ്പോള്‍ അതിനെ മരുഭൂമിയില്‍ ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.
14
അതിന്റെ കൊമ്പുകളിലെ ഒരു കോലില്‍നിന്നു തീ പുറപ്പെട്ടു അതിന്റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ടു ആധിപത്യത്തിന്നു ചെങ്കോലായിരിപ്പാന്‍ തക്കബലമുള്ള കോല്‍ അതില്‍നിന്നെടുപ്പാന്‍ ഇല്ലാതെപോയി; ഇതു ഒരു വിലാപം; ഒരു വിലാപമായിത്തീര്‍ന്നുമിരിക്കുന്നു.
ആമോസ് 3:4
ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയില്‍നിന്നു ഒച്ച പുറപ്പെടുവിക്കുമോ?
జూచుచున్నవి
സങ്കീർത്തനങ്ങൾ 147:9
അവന്‍ മൃഗങ്ങള്‍ക്കും കരയുന്ന കാക്കകൂഞ്ഞുങ്ങള്‍ക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
ഇയ്യോബ് 38:41
കാക്കകൂഞ്ഞുങ്ങള്‍ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോള്‍ അതിന്നു തീന്‍ എത്തിച്ചു കൊടുക്കുന്നതാര്‍?
യോവേൽ 1:18
മൃഗങ്ങള്‍ എത്ര ഞരങ്ങുന്നു; കന്നുകാലികള്‍ മേച്ചല്‍ ഇല്ലായ്കകൊണ്ടു ബുദ്ധിമുട്ടുന്നു; ആടുകള്‍ ദണ്ഡം അനുഭവിക്കുന്നു.
യോവേൽ 1:20
നീര്‍തോടുകള്‍ വറ്റിപ്പോകയും മരുഭൂമിയിലെ പുല്പുറങ്ങള്‍ തീക്കു ഇരയായിത്തീരുകയും ചെയ്തതുകൊണ്ടു വയലിലെ മൃഗങ്ങളും നിന്നെ നോക്കി കിഴെക്കുന്നു.
യോവേൽ 2:22
വയലിലേ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങള്‍ പച്ചവെക്കുന്നു; വൃക്ഷം ഫലം കായക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും അനുഭവപുഷ്ടി നലകുന്നു.