ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവന്‍ ഭാഗ്യവാന്‍ .
2
യഹോവ അകൃത്യം കണക്കിടാതെയും ആത്മാവില്‍ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .
3
ഞാന്‍ മിണ്ടാതെയിരുന്നപ്പോള്‍ നിത്യമായ ഞരക്കത്താല്‍ എന്റെ അസ്ഥികള്‍ ക്ഷയിച്ചുപോയി;
4
രാവും പകലും നിന്റെ കൈ എന്റെമേല്‍ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്‍ക്കാലത്തിലെ ഉഷ്ണത്താല്‍ എന്നപോലെ വറ്റിപ്പോയി. സേലാ.
5
ഞാന്‍ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.
അവിടെ ചിലര്‍ കിടക്കമേല്‍ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു“മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു” എന്നു പറഞ്ഞു.
3
എന്നാല്‍ ശാസ്ത്രിമാരില്‍ ചിലര്‍ഇവന്‍ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു.
4
യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു“നിങ്ങള്‍ ഹൃദയത്തില്‍ ദോഷം നിരൂപിക്കുന്നതു എന്തു? നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു.
5
എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു.
6
എങ്കിലും ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു-അവന്‍ പക്ഷവാതക്കാരനോടു“എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടില്‍ പോക” എന്നു പറഞ്ഞു.
നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താല്‍ ഞാന്‍ മിസ്രയീമ്യര്‍ക്കും വരുത്തിയ വ്യാധികളില്‍ ഒന്നും നിനക്കു വരുത്തുകയില്ല; ഞാന്‍ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു.
ആകയാല്‍ ജനം മോശെയുടെ അടുക്കല്‍ വന്നു; ഞങ്ങള്‍ യഹോവേക്കും നിനക്കും വിരോധമായി സംസാരിച്ചതിനാല്‍ പാപം ചെയ്തിരിക്കുന്നു. സര്‍പ്പങ്ങളെ ഞങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളവാന്‍ യഹോവയോടു പ്രാര്‍ത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാര്‍ത്ഥിച്ചു.
8
യഹോവ മോശെയോടുഒരു അഗ്നിസര്‍പ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേല്‍ തൂക്കുക; കടിയേലക്കുന്നവന്‍ ആരെങ്കിലും അതിനെ നോക്കിയാല്‍ ജീവിക്കും എന്നു പറഞ്ഞു.
9
അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സര്‍പ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേല്‍ തൂക്കി; പിന്നെ സര്‍പ്പം ആരെയെങ്കിലും കടിച്ചിട്ടു അവന്‍ താമ്രസര്‍പ്പത്തെ നോക്കിയാല്‍ ജീവിക്കും.
എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍നിമിത്തം തകര്‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേല്‍ ആയി അവന്റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു