ఎంత కాలము
ഇയ്യോബ് 11:2
വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ? വിടുവായന്‍ നീതിമാനായിരിക്കുമോ?
ഇയ്യോബ് 11:3
നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാര്‍ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോള്‍ നിന്നെ ലജ്ജിപ്പിപ്പാന്‍ ആരുമില്ലയോ?
ഇയ്യോബ് 16:3
വ്യര്‍ത്ഥവാക്കുകള്‍ക്കു അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാന്‍ നിന്നെ ചൊടിപ്പിക്കുന്നതു എന്തു?
ഇയ്യോബ് 18:2
നിങ്ങള്‍ എത്രത്തോളം മൊഴികള്‍ക്കു കുടുക്കുവേക്കും? ബുദ്ധിവെപ്പിന്‍ ; പിന്നെ നമുക്കു സംസാരിക്കാം.
ഇയ്യോബ് 19:2
നിങ്ങള്‍ എത്രത്തോളം എന്റെ മനസ്സു വ്യസനിപ്പിക്കയും മൊഴികളാല്‍ എന്നെ തകര്‍ക്കുംകയും ചെയ്യും?
ഇയ്യോബ് 19:3
ഇപ്പോള്‍ പത്തു പ്രാവശ്യം നിങ്ങള്‍ എന്നെ നിന്ദിച്ചിരിക്കുന്നു; എന്നോടു കാഠിന്യം കാണിപ്പാന്‍ നിങ്ങള്‍ക്കു ലജ്ജയില്ല.
പുറപ്പാട് 10:3
അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കല്‍ ചെന്നു അവനോടു പറഞ്ഞതെന്തെന്നാല്‍എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുവാന്‍ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക.
പുറപ്പാട് 10:7
അപ്പോള്‍ ഭൃത്യന്മാര്‍ ഫറവോനോടുഎത്രത്തോളം ഇവന്‍ നമുക്കു കണിയായിരിക്കും? ആ മനുഷ്യരെ തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു വിട്ടയക്കേണം; മിസ്രയീം നശിച്ചുപോകുന്നു എന്നു ഇപ്പോഴും നീ അറിയുന്നില്ലയോ എന്നു പറഞ്ഞു.
സദൃശ്യവാക്യങ്ങൾ 1:22
ബുദ്ധിഹീനരേ, നിങ്ങള്‍ ബുദ്ധീഹിനതയില്‍ രസിക്കയും പരിഹാസികളേ, നിങ്ങള്‍ പരിഹാസത്തില്‍ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങള്‍ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?
మాటలు
ഇയ്യോബ് 6:9
എന്നെ തകര്‍ക്കുംവാന്‍ ദൈവം പ്രസാദിച്ചെങ്കില്‍! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കില്‍!
ഇയ്യോബ് 6:26
വാക്കുകളെ ആക്ഷേപിപ്പാന്‍ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകള്‍ കാറ്റിന്നു തുല്യമത്രേ.
ഇയ്യോബ് 7:11
ആകയാല്‍ ഞാന്‍ എന്റെ വായടെക്കയില്ല; എന്റെ മന:പീഡയില്‍ ഞാന്‍ സംസാരിക്കും; എന്റെ മനോവ്യസനത്തില്‍ ഞാന്‍ സങ്കടം പറയും.
ഇയ്യോബ് 15:2
ജ്ഞാനിയായവന്‍ വ്യര്‍ത്ഥജ്ഞാനം പ്രസ്താവിക്കുമോ? അവന്‍ കിഴക്കന്‍ കാറ്റുകൊണ്ടു വയറുനിറെക്കുമോ?
1 രാജാക്കന്മാർ 19:11
നീ പുറത്തു വന്നു പര്‍വ്വതത്തില്‍ യഹോവയുടെ മുമ്പാകെ നില്‍ക്ക എന്നു അവന്‍ കല്പിച്ചു. അപ്പോള്‍ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റു യഹോവയുടെ മുമ്പില്‍ പര്‍വ്വതങ്ങളെ കീറി പാറകളെ തകര്‍ത്തു; എന്നാല്‍ കാറ്റില്‍ യഹോവ ഇല്ലായിരുന്നു; കാറ്റിന്റെ ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.