ഭൂമിയില്‍ നിങ്ങള്‍ക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാല്‍ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങള്‍ക്കു മുമ്പെ അയച്ചിരിക്കുന്നു.
അത്തിവൃക്ഷം തളിര്‍ക്കയില്ല; മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങള്‍ ആഹാരം വിളയിക്കയില്ല; ആട്ടിന്‍ കൂട്ടം തൊഴുത്തില്‍നിന്നു നശിച്ചുപോകും; ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കയില്ല.
ഞാന്‍ അവരെ പാതാളത്തിന്റെ അധീനത്തില്‍നിന്നു വീണ്ടെടുക്കും; മരണത്തില്‍നിന്നു ഞാന്‍ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകള്‍ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.