తిండిలేక తిరుగులాడుచు కాకి పిల్లలు దేవునికి మొఱ్ఱపెట్టునప్పుడు కాకికి ఆహారము సిద్ధపరచువాడెవడు?
സങ്കീർത്തനങ്ങൾ 104:27
തക്കസമയത്തു തീന്‍ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 104:28
നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോള്‍ അവേക്കു നന്മകൊണ്ടു തൃപ്തിവരുന്നു.
സങ്കീർത്തനങ്ങൾ 147:9
അവന്‍ മൃഗങ്ങള്‍ക്കും കരയുന്ന കാക്കകൂഞ്ഞുങ്ങള്‍ക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
മത്തായി 6:26
ആകാശത്തിലെ പറവകളെ നോക്കുവിന്‍ ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലര്‍ത്തുന്നു; അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?
ലൂക്കോസ് 12:24
കാക്കയെ നോക്കുവിന്‍ ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലര്‍ത്തുന്നു. പറവജാതിയെക്കാള്‍ നിങ്ങള്‍ എത്ര വിശേഷമുള്ളവര്‍!