whether
ഇയ്യോബ് 37:6
അവന്‍ ഹിമത്തോടുഭൂമിയില്‍ പെയ്യുക എന്നു കല്പിക്കുന്നു; അവന്‍ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.
ഇയ്യോബ് 36:31
ഇവയാല്‍ അവന്‍ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.
ഇയ്യോബ് 38:37
ഉരുക്കിവാര്‍ത്തതുപോലെ പൊടിതമ്മില്‍ കൂടുമ്പോഴും മണ്‍കട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും
ഇയ്യോബ് 38:38
ജ്ഞാനത്താല്‍ മേഘങ്ങളെ എണ്ണുന്നതാര്‍? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാര്‍?
പുറപ്പാട് 9:18-25
18
മിസ്രയീം സ്ഥാപിതമായ നാള്‍മുതല്‍ ഇന്നുവരെ അതില്‍ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാന്‍ നാളെ ഈ നേരത്തു പെയ്യിക്കും.
19
അതുകൊണ്ടു ഇപ്പോള്‍ ആളയച്ചു നിന്റെ മൃഗങ്ങളെയും വയലില്‍ നിനക്കുള്ള സകലത്തെയും അകത്തു വരുത്തിക്കൊള്‍ക. വീട്ടില്‍ വരുത്താതെ വയലില്‍ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേല്‍ കല്മഴ പെയ്യുകയും എല്ലാം ചാകയും ചെയ്യും.
20
ഫറവോന്റെ ഭൃത്യന്മാരില്‍ യഹോവയുടെ വചനത്തെ ഭയപ്പെട്ടവര്‍ ദാസന്മാരെയും മൃഗങ്ങളെയും വീടുകളില്‍ വരുത്തി രക്ഷിച്ചു.
21
എന്നാല്‍ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവര്‍ ദാസന്മാരെയും മൃഗങ്ങളെയും വയലില്‍ തന്നേ വിട്ടേച്ചു.
22
പിന്നെ യഹോവ മോശെയോടുമിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീം ദേശത്തുള്ള സകല സസ്യത്തിന്മേലും കല്മഴ വരുവാന്‍ നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.
23
മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി; അപ്പോള്‍ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേല്‍ കല്മഴ പെയ്യിച്ചു.
24
ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതല്‍ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല.
25
മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലില്‍ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകര്‍ത്തുകളഞ്ഞു.
1 ശമൂവേൽ 12:18
അങ്ങനെ ശമൂവേല്‍ യഹോവയോടു അപേക്ഷിച്ചു; യഹോവ അന്നു ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.
1 ശമൂവേൽ 12:19
ജനമെല്ലാം ശമൂവേലിനോടുഅടിയങ്ങള്‍ക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിക്കേണമേ; ഞങ്ങള്‍ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതില്‍ ഞങ്ങളുടെ സകലപാപങ്ങളോടും ഞങ്ങള്‍ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു.
എസ്രാ 10:9
അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമില്‍ വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്തു ഇരുന്നു.
ఆయన
ഇയ്യോബ് 38:26
തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീര്‍ക്കേണ്ടതിന്നും ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും
ഇയ്യോബ് 38:27
ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാര്‍?
కృప చేయుటకే
2 ശമൂവേൽ 21:10
അയ്യാവിന്റെ മകളായ രിസ്പാ ചാകൂശീല എടുത്തു പാറമേല്‍ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭം മുതല്‍ ആകാശത്തുനിന്നു അവരുടെ മേല്‍ മഴപെയ്തതുവരെ പകല്‍ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാന്‍ സമ്മതിക്കാതിരുന്നു.
2 ശമൂവേൽ 21:14
ശൌലിന്റെയും അവന്റെ മകന്‍ യോനാഥാന്റെയും അസ്ഥികളെ അവര്‍ ബെന്യാമീന്‍ ദേശത്തു സേലയില്‍ അവന്റെ അപ്പനായ കീശിന്റെ കല്ലറയില്‍ അടക്കംചെയ്തു; രാജാവു കല്പിച്ചതൊക്കെയും അവര്‍ ചെയ്തു. അതിന്റെ ശേഷം ദൈവം ദേശത്തിന്റെ പ്രാര്‍ത്ഥനയെ കേട്ടരുളി.
1 രാജാക്കന്മാർ 18:45
ക്ഷണത്തില്‍ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി.
യോവേൽ 2:23
സീയോന്‍ മക്കളേ, ഘോഷിച്ചുല്ലസിച്ചു നിങ്ങളുടെ ദൈവമായ യഹോവയില്‍ സന്തോഷിപ്പിന്‍ ! അവന്‍ തക്ക അളവായി നിങ്ങള്‍ക്കു മുന്‍ മഴ തരുന്നു; അവന്‍ മുമ്പേപ്പോലെ നിങ്ങള്‍ക്കു മുന്‍ മഴയും പിന്‍ മഴയുമായ വര്‍ഷം പെയ്യിച്ചുതരുന്നു.