ఆయన
ഇയ്യോബ് 5:9
അവന്‍ , ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.
ഇയ്യോബ് 38:25-28
25
നിര്‍ജ്ജനദേശത്തും ആള്‍ പാര്‍പ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിന്നും
26
തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീര്‍ക്കേണ്ടതിന്നും ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും
27
ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാര്‍?
28
മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്‍?
ഇയ്യോബ് 38:34-28
ആദിപുസ്തകം 2:5
യഹോവയായ ദൈവം ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാന്‍ മനുഷ്യനും ഉണ്ടായിരുന്നില്ല.
ആദിപുസ്തകം 2:6
ഭൂമിയില്‍ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.
സങ്കീർത്തനങ്ങൾ 65:9-13
9
നീ ഭൂമിയെ സന്ദര്‍ശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയില്‍ വെള്ളം നിറെഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവര്‍ക്കും ധാന്യം കൊടുക്കുന്നു.
10
നീ അതിന്റെ ഉഴവുചാലുകളെ നനെക്കുന്നു; നീ അതിന്റെ കട്ട ഉടെച്ചുനിരത്തുന്നു; മഴയാല്‍ നീ അതിനെ കുതിര്‍ക്കുംന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.
11
നീ സംവത്സരത്തെ നിന്റെ നന്മകൊണ്ടു അലങ്കരിക്കുന്നു; നിന്റെ പാതകള്‍ പുഷ്ടിപൊഴിക്കുന്നു.
12
മരുഭൂമിയിലെ പുല്പുറങ്ങള്‍ പുഷ്ടിപൊഴിക്കുന്നു; കുന്നുകള്‍ ഉല്ലാസം ധരിക്കുന്നു.
13
മേച്ചല്പുറങ്ങള്‍ ആട്ടിന്‍ കൂട്ടങ്ങള്‍കൊണ്ടു നിറെഞ്ഞിരിക്കുന്നു; താഴ്വരകള്‍ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവര്‍ ആര്‍ക്കുംകയും പാടുകയും ചെയ്യുന്നു. (സംഗീതപ്രമാണിക്കു; ഒരു ഗീതം; ഒരു സങ്കീര്‍ത്തനം.)
യെശയ്യാവ് 5:6
ഞാന്‍ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതില്‍ മുളെക്കും; അതില്‍ മഴ പെയ്യിക്കരുതെന്നു ഞാന്‍ മേഘങ്ങളോടു കല്പിക്കും.
യിരെമ്യാവു 14:22
the vapour
ഇയ്യോബ് 36:33
അതിന്റെ മുഴക്കം അവനെയും കന്നുകാലികള്‍ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.
സങ്കീർത്തനങ്ങൾ 148:8
തീയും കല്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,