యోబువంటి మానవుడెవడు? అతడు మంచి నీళ్లవలె తిరస్కారమును పానముచేయుచున్నాడు.
ഇയ്യോബ് 15:16
പിന്നെ മ്ളേച്ഛതയും വഷളത്വവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യന്‍ എങ്ങനെ?
ആവർത്തനം 29:19
അവനോടു ക്ഷമിപ്പാന്‍ യഹോവേക്കു മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപം ഒക്കെയും അവന്റെ മേല്‍ വരും; യഹോവ ആകാശത്തിന്‍ കീഴില്‍ നിന്നു അവന്റെ നാമം മായിച്ചുകളയും.
സദൃശ്യവാക്യങ്ങൾ 1:22
ബുദ്ധിഹീനരേ, നിങ്ങള്‍ ബുദ്ധീഹിനതയില്‍ രസിക്കയും പരിഹാസികളേ, നിങ്ങള്‍ പരിഹാസത്തില്‍ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങള്‍ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?
സദൃശ്യവാക്യങ്ങൾ 4:17
ദുഷ്ടതയുടെ ആഹാരംകൊണ്ടു അവര്‍ ഉപജീവിക്കുന്നു; ബലാല്‍ക്കാരത്തിന്റെ വീഞ്ഞു അവന്‍ പാനം ചെയ്യുന്നു.