ആദിപുസ്തകം പുറപ്പാട് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമൂവേൽ 2 ശമൂവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമഗീതം യെശയ്യാവ് യിരെമ്യാവു വിലാപങ്ങൾ യെഹെസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നാഹൂം ഹബക്കൂക്ക് സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ അപ്പൊസ്തലരുടെ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ 1 തെസ്സലൊനീക്യർ 2 തെസ്സലൊനീക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദാ വെളിപ്പാട്
వాని ప్రాణము
ഇയ്യോബ് 7:7
എന്റെ ജീവന് ഒരു ശ്വാസം മാത്രം എന്നോര്‍ക്കേണമേ; എന്റെ കണ്ണു ഇനി നന്മയെ കാണുകയില്ല.
ഇയ്യോബ് 17:1
എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.
ഇയ്യോബ് 17:13-16
13
ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടില്‍ ഞാന്‍ എന്റെ കിടക്ക വിരിച്ചിരിക്കുന്നു.
14
ഞാന്‍ ദ്രവത്വത്തോടുനീ എന്റെ അപ്പന് എന്നും പുഴുവിനോടുനീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.
15
അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആര് എന്റെ പ്രത്യാശയെ കാണും?
16
അതു പാതാളത്തിന്റെ ഔടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയില്‍ ഒരുപോലെ വിശ്രാമം ഉണ്ടാകും.
1 ശമൂവേൽ 2:6
യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തില്‍ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു;
സങ്കീർത്തനങ്ങൾ 30:3
യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തില്‍നിന്നു കരേറ്റിയിരിക്കുന്നു; ഞാന്‍ കുഴിയില്‍ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 88:3-5
3
എന്റെ പ്രാണന് കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവന് പാതാളത്തോടു സമീപിക്കുന്നു.
4
കുഴിയില്‍ ഇറങ്ങുന്നവരുടെ കൂട്ടത്തില്‍ എന്നെ എണ്ണിയിരിക്കുന്നു; ഞാന്‍ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
5
ശവകൂഴിയില് കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഔര്‍ക്കുംന്നില്ല; അവര്‍ നിന്റെ കയ്യില്‍നിന്നു അറ്റുപോയിരിക്കുന്നു.
യെശയ്യാവ് 38:10
എന്റെ ആയുസ്സിന് മദ്ധ്യാഹ്നത്തില്‍ ഞാന്‍ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാന്‍ പറഞ്ഞു.
వాని ప్రాణము
ഇയ്യോബ് 15:21
ഘോരനാദം അവന്റെ ചെവിയില്‍ മുഴങ്ങുന്നു; സുഖമായിരിക്കയില് കവര്ച്ചക്കാരന് അവന്റെ നേരെ വരുന്നു.
പുറപ്പാട് 12:23
യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാല്‍ കുറുമ്പടിമേലും കട്ടളക്കാല്‍ രണ്ടിന്മേലും രക്തം കാണുമ്പോള്‍ യഹോവ വാതില്‍ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളില്‍ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകന്‍ വരുവാന്‍ സമ്മതിക്കയുമില്ല.
2 ശമൂവേൽ 24:16
എന്നാല്‍ ദൈവദൂതന് യെരൂശലേമിനെ ബാധിപ്പാന്‍ അതിന്മേല് കൈനീട്ടിയപ്പോള്‍ യഹോവ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു ജനത്തില്‍ നാശം ചെയ്യുന്ന ദൂതനോടുമതി, നിന്റെ കൈ പിന് വലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതന് , യെബൂസ്യന്‍ അരവ്നയുടെ മെതിക്കളത്തിന്നരികെ ആയിരുന്നു.
സങ്കീർത്തനങ്ങൾ 17:4
മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാന്‍ നിന്റെ അധരങ്ങളുടെ വചനത്താല്‍ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 12:23
അവന് ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാല്‍ കര്‍ത്താവിന്റെ ദൂതന് ഉടനെ അവനെ അടിച്ചു, അവന് കൃമിക്കു ഇരയായി പ്രാണനെ വിട്ടു.
1 കൊരിന്ത്യർ 10:10
അവരില്‍ ചിലര്‍ പിറുപിറുത്തു സംഹാരിയാല് നശിച്ചുപോയതുപോലെ നിങ്ങള്‍ പിറുപിറുക്കയുമരുതു.
വെളിപ്പാട് 9:11
അഗാധദൂതന്‍ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയില്‍ അബദ്ദോന്‍ എന്നും യവനഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും പേര്.