నేను యథార్థుడనై యున్నానని దేవుడు తెలిసి కొనునట్లు
1 ശമൂവേൽ 2:3
ഡംഭിച്ചു ഡംഭിച്ചു ഇനി സംസാരിക്കരുതു; നിങ്ങളുടെ വായില്‍നിന്നു അഹങ്കാരം പുറപ്പെടരുതു. യഹോവ ജ്ഞാനമുള്ള ദൈവം; അവന്‍ പ്രവൃത്തികളെ തൂക്കിനോക്കുന്നു.
സങ്കീർത്തനങ്ങൾ 7:8
യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാര്‍ത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;
സങ്കീർത്തനങ്ങൾ 7:9
ദുഷ്ടന്റെ ദുഷ്ടത തീര്‍ന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 17:2
എനിക്കുള്ള വിധി നിന്റെ സന്നിധിയില്‍ നിന്നു പുറപ്പെടട്ടെ; നിന്റെ കണ്ണു നേര്‍ കാണുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 17:3
നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാന്‍ ഉറെച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 26:1
യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഞാന്‍ എന്റെ നിഷ്കളങ്കതയില്‍ നടക്കുന്നു; ഞാന്‍ ഇളകാതെ യഹോവയില്‍ ആശ്രയിക്കുന്നു.
സദൃശ്യവാക്യങ്ങൾ 16:11
ഒത്ത വെള്ളിക്കോലും ത്രാസും യഹോവേക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.
യെശയ്യാവ് 26:7
നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു.
ദാനീയേൽ 5:27
തെക്കേല്‍ എന്നുവെച്ചാല്‍തുലാസില്‍ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.
മീഖാ 6:11
കള്ളത്തുലാസ്സും കള്ളപ്പടികള്‍ ഇട്ട സഞ്ചിയുമുള്ളവനെ ഞാന്‍ നിര്‍മ്മലനായി എണ്ണുമോ?
తెలిసి
യോശുവ 22:22
സര്‍വ്വവല്ലഭനാകുന്ന ദൈവമായ യഹോവ, സര്‍വ്വവല്ലഭനാകുന്ന ദൈവമായ യഹോവ തന്നേ അറിയുന്നു; യിസ്രായേലും അറിയട്ടെ! ഞങ്ങള്‍ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ--അങ്ങനെയെങ്കില്‍ ഇന്നു തന്നേ നിന്റെ രക്ഷ ഞങ്ങള്‍ക്കില്ലാതെ പോകട്ടെ--
സങ്കീർത്തനങ്ങൾ 1:6
യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.
സങ്കീർത്തനങ്ങൾ 139:23
ഞാന്‍ പൂര്‍ണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.
മത്തായി 7:23
അന്നു ഞാന്‍ അവരൊടുഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിന്‍ എന്നു തീര്‍ത്തു പറയും.
2 തിമൊഥെയൊസ് 2:19
എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനിലക്കുന്നു; കര്‍ത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കര്‍ത്താവിന്റെ നാമം ഉച്ചരിക്കുന്നവന്‍ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.