మార్గముగలవానికిని
യെശയ്യാവ് 40:27
എന്നാല്‍ എന്റെ വഴി യഹോവേക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്നു, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്തു?
కంచె వేసిన
ഇയ്യോബ് 12:14
അവന്‍ ഇടിച്ചുകളഞ്ഞാല്‍ ആര്‍ക്കും പണിതുകൂടാ; അവന്‍ മനുഷ്യനെ ബന്ധിച്ചാല്‍ ആരും അഴിച്ചുവിടുകയില്ല.
ഇയ്യോബ് 19:8
എനിക്കു കടന്നുകൂടാതവണ്ണം അവന്‍ എന്റെ വഴി കെട്ടിയടെച്ചു, എന്റെ പാതകള്‍ ഇരുട്ടാക്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 31:8
ശത്രുവിന്റെ കയ്യില്‍ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിര്‍ത്തിയിരിക്കുന്നു.
വിലാപങ്ങൾ 3:7
പുറത്തു പോകുവാന്‍ കഴിയാതവണ്ണം അവന്‍ എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.
വിലാപങ്ങൾ 3:9
വെട്ടുകല്ലുകൊണ്ടു അവന്‍ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.
ഹോശേയ 2:6
അതുകൊണ്ടു ഞാന്‍ നിന്റെ വഴിയെ മുള്ളുകൊണ്ടു വേലി കെട്ടി അടെക്കും; അവള്‍ തന്റെ പാതകളെ കണ്ടെത്താതവണ്ണം ഞാന്‍ ഒരു മതില്‍ ഉണ്ടാക്കും.