తండ్రిగా
ഇയ്യോബ് 31:18
ബാല്യംമുതല്‍ ഞാന്‍ അപ്പന്‍ എന്നപോലെ അവനെ വളര്‍ത്തുകയും ജനിച്ചതുമുതല്‍ അവളെ പരിപാലിക്കയും ചെയ്തുവല്ലോ -
എസ്ഥേർ 2:7
അവന്‍ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേര്‍ എന്ന ഹദസ്സെക്കു അമ്മയപ്പന്മാര്‍ ഇല്ലായ്കകൊണ്ടു അവളെ വളര്‍ത്തിയിരുന്നു. ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊര്‍ദ്ദെഖായി അവളെ തനിക്കു മകളായിട്ടു എടുത്തു.
സങ്കീർത്തനങ്ങൾ 68:5
ദൈവം തന്റെ വിശുദ്ധനിവാസത്തില്‍ അനാഥന്മാര്‍ക്കും പിതാവും വിധവമാര്‍ക്കും ന്യായപാലകനും ആകുന്നു.
എഫെസ്യർ 5:1
ആകയാല്‍ പ്രിയമക്കള്‍ എന്നപോലെ ദൈവത്തെ അനുകരിപ്പിന്‍ .
യാക്കോബ് 1:27
പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിര്‍മ്മലവുമായുള്ള ഭക്തിയോഅനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തില്‍ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താന്‍ കാത്തുകൊള്ളുന്നതും ആകുന്നു.
the cause
പുറപ്പാട് 18:26
അവര്‍ എല്ലാസമയത്തും ജനത്തിന്നു ന്യായം വിധിച്ചു വന്നു; വിഷമമുള്ള കാര്യം അവര്‍ മോശെയുടെ അടുക്കല്‍ കൊണ്ടുവരും; ചെറിയ കാര്യം ഒക്കെയും അവര്‍ തന്നേ തീര്‍ക്കും.
ആവർത്തനം 13:14
നിന്റെ ദൈവമായ യഹോവ നിനക്കു പാര്‍പ്പാന്‍ തന്നിട്ടുള്ള നിന്റെ പട്ടണങ്ങളില്‍ ഒന്നിനെക്കുറിച്ചു കേട്ടാല്‍
ആവർത്തനം 17:8-10
8
നിന്റെ പട്ടണങ്ങളില്‍ കുലപാതകമാകട്ടെ വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ അടികലശലാകട്ടെ ഇങ്ങിനെയുള്ള ആവലാധികാര്യങ്ങളില്‍ വല്ലതും വിധിപ്പാന്‍ നിനക്കു പ്രയാസം ഉണ്ടായാല്‍ നീ പുറപ്പെട്ടു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോകേണം.
9
ലേവ്യരായ പുരേഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്റെ അടുക്കലും ചെന്നു ചോദിക്കേണം; അവര്‍ നിനക്കു വിധി പറഞ്ഞുതരും. നിലക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്കു കേള്‍ക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാല്‍ അവന്‍ മരിക്കേണം; ഇങ്ങനെ യിസ്രായേലില്‍നിന്നു ദോഷം നീക്കിക്കളയേണം. രാജാവിനെ എന്റെമേല്‍ ആക്കുമെന്നു പറയുമ്പോള്‍ാലം ഒക്കെയും അതു വായിക്കയും വേണം.
1 രാജാക്കന്മാർ 3:16-28
16
അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകള്‍ രാജാവിന്റെ അടുക്കല്‍ വന്നു അവന്റെ മുമ്പാകെ നിന്നു.
17
അവരില്‍ ഒരുത്തി പറഞ്ഞതുതമ്പുരാനെ, അടിയനും, ഇവളും ഒരു വീട്ടില്‍ പാര്‍ക്കുംന്നു; ഞങ്ങള്‍ പാര്‍ക്കുംന്ന വീട്ടില്‍വെച്ചു ഞാന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു.
18
ഞാന്‍ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങള്‍ ഒന്നിച്ചായിരുന്നു; ഞങ്ങള്‍ രണ്ടുപോരും ഒഴികെ ആ വീട്ടില്‍ മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല.
19
എന്നാല്‍ രാത്രി ഇവള്‍ തന്റെ മകന്റെ മേല്‍ കിടന്നുപോയതുകൊണ്ടു അവന്‍ മരിച്ചു പോയി.
20
അവള്‍ അര്‍ദ്ധരാത്രി എഴുന്നേറ്റു, അടിയന്‍ ഉറങ്ങുന്ന സമയം, അടിയന്റെ അരികെനിന്നു അടിയന്റെ മകനെ എടുത്തു അവളുടെ പള്ളെക്കലും അവളുടെ മരിച്ച മകനെ അടിയന്റെ പള്ളെക്കലും കിടത്തി.
21
രാവിലെ കുഞ്ഞിന്നു മുലകൊടുപ്പാന്‍ അടിയന്‍ എഴുന്നേറ്റപ്പോള്‍ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയന്‍ സൂക്ഷിച്ചുനോക്കിയാറെ അതു അടിയന്‍ പ്രസവിച്ച കുഞ്ഞല്ല.
22
അതിന്നു മറ്റെ സ്ത്രീഅങ്ങനെയല്ല; ജീവനുള്ളതു എന്റെ കുഞ്ഞു; മരിച്ചതു നിന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇവളോമരിച്ചതു നിന്റെ കുഞ്ഞു; ജീവനുള്ളതു എന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇങ്ങനെ അവര്‍ രാജാവിന്റെ മുമ്പാകെ തമ്മില്‍ വാദിച്ചു.
23
അപ്പോള്‍ രാജാവു കല്പിച്ചതുജീവനുള്ളതു എന്റെ കുഞ്ഞു, മരിച്ചതു നിന്റെ കുഞ്ഞു എന്നു ഇവള്‍ പറയുന്നു; അങ്ങനെയല്ല, മരിച്ചതു നിന്റെ കുഞ്ഞു, ജീവനുള്ളതു എന്റെ കുഞ്ഞു എന്നു മറ്റേവള്‍ പറയുന്നു.
24
ഒരു വാള്‍ കൊണ്ടുവരുവിന്‍ എന്നു രാജാവു കല്പിച്ചു. അവര്‍ ഒരു വാള്‍ രാജസന്നിധിയില്‍ കൊണ്ടുവന്നു.
25
അപ്പോള്‍ രാജാവുജീവനുള്ള കുഞ്ഞിനെ രണ്ടായി പിളര്‍ന്നു പാതി ഒരുത്തിക്കും പാതി മറ്റേവള്‍ക്കും കൊടുപ്പിന്‍ എന്നു കല്പിച്ചു.
26
ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചു ഉള്ളു കത്തുകകൊണ്ടു രാജാവിനോടുഅയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവള്‍ക്കു കൊടുത്തുകൊള്‍വിന്‍ എന്നു പറഞ്ഞു. മറ്റേവളോഎനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളര്‍ക്കട്ടെ എന്നു പറഞ്ഞു.
27
അപ്പോള്‍ രാജാവുജീവനുള്ള കുഞ്ഞിനെ കൊല്ലരുതു; അവള്‍ക്കു കൊടുപ്പിന്‍ ; അവള്‍ തന്നേ അതിന്റെ തള്ള എന്നു കല്പിച്ചു.
28
രാജാവു കല്പിച്ച വിധി യിസ്രായേല്‍ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‍വാന്‍ ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളില്‍ ഉണ്ടു എന്നു കണ്ടു അവനെ ഭയപ്പെട്ടു.
സദൃശ്യവാക്യങ്ങൾ 25:2
കാര്യം മറെച്ചുവെക്കുന്നതു ദൈവത്തിന്റെ മഹത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം.
സദൃശ്യവാക്യങ്ങൾ 29:7
നീതിമാന്‍ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്നു അറിയുന്നില്ല.