భయములు
ഇയ്യോബ് 15:21
ഘോരനാദം അവന്റെ ചെവിയില്‍ മുഴങ്ങുന്നു; സുഖമായിരിക്കയില്‍ കവര്‍ച്ചക്കാരന്‍ അവന്റെ നേരെ വരുന്നു.
ഇയ്യോബ് 18:11
ചുറ്റിലും ഘോരത്വങ്ങള്‍ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ തുടര്‍ന്നു അവനെ വേട്ടയാടും.
ഇയ്യോബ് 22:16
കാലം തികയും മുമ്പെ അവര്‍ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.
സങ്കീർത്തനങ്ങൾ 18:4
മരണപാശങ്ങള്‍ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങള്‍ എന്നെ ഭ്രമിപ്പിച്ചു.
സങ്കീർത്തനങ്ങൾ 42:7
നിന്റെ നീര്‍ച്ചാട്ടങ്ങളുടെ ഇരെച്ചലാല്‍ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഔളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു.
സങ്കീർത്തനങ്ങൾ 69:14
ചേറ്റില്‍നിന്നു എന്നെ കയറ്റേണമേ; ഞാന്‍ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യില്‍നിന്നും ആഴമുള്ള വെള്ളത്തില്‍നിന്നും എന്നെ വിടുവിക്കേണമേ.
സങ്കീർത്തനങ്ങൾ 69:15
ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടെച്ചുകൊള്ളുകയുമരുതേ.
യോനാ 2:3
നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തില്‍ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഔളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.
తుఫాను
ഇയ്യോബ് 20:23
അവന്‍ വയറു നിറെക്കുമ്പോള്‍ തന്നേ ദൈവം തന്റെ ഉഗ്രകോപം അവന്റെ മേല്‍ അയക്കും; അവന്‍ ഭക്ഷിക്കുമ്പോള്‍ അതു അവന്റെ മേല്‍ വര്‍ഷിപ്പിക്കും.
ഇയ്യോബ് 21:18
അവര്‍ കാറ്റിന്നു മുമ്പില്‍ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും ആകുന്നു.
പുറപ്പാട് 12:29
അര്‍ദ്ധരാത്രിയിലോ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതന്‍ മുതല്‍ കുണ്ടറയില്‍ കിടന്ന തടവുകാരന്റെ ആദ്യജാതന്‍ വരെയും മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു.
2 രാജാക്കന്മാർ 19:35
അന്നു രാത്രി യഹോവയുടെ ദൂതന്‍ പുറപ്പെട്ടു അശ്ശൂര്‍പാളയത്തില്‍ ഒരു ലക്ഷത്തെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോള്‍ അവര്‍ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
ദാനീയേൽ 5:30
ആ രാത്രിയില്‍ തന്നെ കല്ദയരാജാവായ ബേല്‍ശസ്സര്‍ കൊല്ലപ്പെട്ടു.