order
ഇയ്യോബ് 13:18
ഇതാ, ഞാന്‍ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാന്‍ നീതീകരിക്കപ്പെടും എന്നു ഞാന്‍ അറിയുന്നു.
ഇയ്യോബ് 37:19
അവനോടു എന്തു പറയേണമെന്നു ഞങ്ങള്‍ക്കു ഉപദേശിച്ചു തരിക; അന്ധകാരംനിമിത്തം ഞങ്ങളള്‍ക്കു ഒന്നും പ്രസ്താവിപ്പാന്‍ കഴിവില്ല.
സങ്കീർത്തനങ്ങൾ 43:1
ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കല്‍നിന്നു എന്നെ വിടുവിക്കേണമേ.
യെശയ്യാവ് 43:26
എന്നെ ഔര്‍പ്പിക്ക; നാം തമ്മില്‍ വ്യവഹരിക്ക; നീ നീതീകരിക്കപ്പെടേണ്ടതിന്നു വാദിച്ചുകൊള്‍ക.
నా నోరు నింపుకొనెదను
ആദിപുസ്തകം 18:25-32
25
ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാന്‍ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സര്‍വ്വ ഭൂമിക്കും ന്യായാധിപതിയായവന്‍ നീതി പ്രവൃത്തിക്കാതിരിക്കുമോ?
26
അതിന്നു യഹോവഞാന്‍ സൊദോമില്‍, പട്ടണത്തിന്നകത്തു, അമ്പതു നീതിമാന്മാരെ കാണുന്നു എങ്കില്‍ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും എന്നു അരുളിച്ചെയ്തു.
27
പൊടിയും വെണ്ണീറുമായ ഞാന്‍ കര്‍ത്താവിനോടു സംസാരിപ്പാന്‍ തുനിഞ്ഞുവല്ലോ.
28
അമ്പതു നീതിമാന്മാരില്‍ പക്ഷേ അഞ്ചുപേര്‍ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേര്‍ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്നു അബ്രാഹാം പറഞ്ഞതിന്നുനാല്പത്തഞ്ചു പേരെ ഞാന്‍ അവിടെ കണ്ടാല്‍ അതിനെ നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.
29
അവന്‍ പിന്നെയും അവനോടു സംസാരിച്ചുപക്ഷേ നാല്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞതിന്നുഞാന്‍ നാല്പതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.
30
അതിന്നു അവന്‍ ഞാന്‍ പിന്നെയും സംസാരിക്കുന്നു; കര്‍ത്താവു കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാന്‍ മുപ്പതുപേരെ അവിടെ കണ്ടാല്‍ നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.
31
ഞാന്‍ കര്‍ത്താവിനോടു സംസാരിപ്പാന്‍ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടാലോ എന്നു അവന്‍ പറഞ്ഞതിന്നുഞാന്‍ ഇരുപതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.
32
അപ്പോള്‍ അവന്‍ കര്‍ത്താവു കോപിക്കരുതേ; ഞാന്‍ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാന്‍ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.
ആദിപുസ്തകം 32:12
നീയോഞാന്‍ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടല്‍കരയിലെ മണല്‍പോലെ ആക്കുമെന്നു അരുളിച്ചെയ്തുവല്ലോ.
പുറപ്പാട് 32:12
മലകളില്‍വെച്ചു കൊന്നുകളവാനും ഭൂതലത്തില്‍നിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിന്നായി അവന്‍ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നതു എന്തിന്നു? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിന്നു വരുവാനുള്ള ഈ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിക്കേണമേ.
പുറപ്പാട് 32:13
നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഔര്‍ക്കേണമേ. ഞാന്‍ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിക്കയും ഞാന്‍ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവര്‍ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ.
സംഖ്യാപുസ്തകം 14:13-19
13
മോശെ യഹോവയോടു പറഞ്ഞതുഎന്നാല്‍ മിസ്രയീമ്യര്‍ അതു കേള്‍ക്കും; നീ ഈ ജനത്തെ അവരുടെ ഇടയില്‍നിന്നു നിന്റെ ശക്തിയാല്‍ കൊണ്ടുപോന്നുവല്ലോ.
14
അവര്‍ അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവര്‍ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവര്‍ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവര്‍ക്കും മീതെ നിലക്കുകയും പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവര്‍ക്കും മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.
15
നീ ഇപ്പോള്‍ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാല്‍ നിന്റെ കീര്‍ത്തി കേട്ടിരിക്കുന്ന ജാതികള്‍
16
ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടു പോകുവാന്‍ യഹോവേക്കു കഴിയായ്കകൊണ്ടു അവന്‍ അവരെ മരുഭൂമിയില്‍വെച്ചു കൊന്നു കളഞ്ഞു എന്നു പറയും.
17
യഹോവ ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവന്‍ ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേല്‍ സന്ദര്‍ശിക്കുന്നവന്‍
18
എന്നിങ്ങനെ നീ അരുളിച്ചെയ്തതുപോലെ കര്‍ത്താവേ, ഇപ്പോള്‍ നിന്റെ ശക്തി വലുതായിരിക്കേണമേ.
19
നിന്റെ മഹാദയെക്കു തക്കവണ്ണം മിസ്രയീംമുതല്‍ ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ.
യോശുവ 7:8
യഹോവേ, യിസ്രായേല്‍ ശത്രുക്കള്‍ക്കു പുറം കാട്ടിയശേഷം ഞാന്‍ എന്തു പറയേണ്ടു!
യോശുവ 7:9
കനാന്യരും ദേശനിവാസികള്‍ ഒക്കെയും കേട്ടിട്ടു ഞങ്ങളെ ചുറ്റിവളഞ്ഞു ഭൂമിയില്‍നിന്നു ഞങ്ങളുടെ പേര്‍ മായിച്ചു കളയുമല്ലോ; എന്നാല്‍ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും എന്നു യോശുവ പറഞ്ഞു.
സങ്കീർത്തനങ്ങൾ 25:11
യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.
ദാനീയേൽ 9:18
എന്റെ ദൈവമേ, ചെവി ചായിച്ചു കേള്‍ക്കേണമേ; കണ്ണു തുറന്നു ഞങ്ങളുടെ നാശങ്ങളെയും നിന്റെ നാമം വിളിച്ചിരിക്കുന്ന നഗരത്തെയും കടാക്ഷിക്കേണമേ; ഞങ്ങള്‍ ഞങ്ങളുടെ നീതിപ്രവൃത്തികളില്‍ അല്ല, നിന്റെ മഹാകരുണയില്‍ അത്രേ ആശ്രയിച്ചുകൊണ്ടു ഞങ്ങളുടെ യാചനകളെ തിരുസന്നിധിയില്‍ ബോധിപ്പിക്കുന്നു.
ദാനീയേൽ 9:19
കര്‍ത്താവേ, കേള്‍ക്കേണമേ; കര്‍ത്താവേ, ക്ഷമിക്കേണമേ; കര്‍ത്താവേ, ചെവിക്കൊണ്ടു പ്രവര്‍ത്തിക്കേണമേ; എന്റെ ദൈവമേ, നിന്നെത്തന്നെ ഔര്‍ത്തു തമാസിക്കരുതേ; നിന്റെ നാമം വിളിച്ചിരിക്കുന്നുവല്ലോ.