విధింపబడిన
ഇയ്യോബ് 7:3
വ്യര്‍ത്ഥമാസങ്ങള്‍ എനിക്കു അവകാശമായ്‍വന്നു, കഷ്ടരാത്രികള്‍ എനിക്കു ഔഹരിയായ്തീര്‍ന്നു.
മീഖാ 6:9
കേട്ടോ യഹോവ പട്ടണത്തോടു വിളിച്ചു പറയുന്നതു; നിന്റെ നാമത്തെ ഭയപ്പെടുന്നതു ജ്ഞാനം ആകുന്നു; വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിപ്പിന്‍ .
1 തെസ്സലൊനീക്യർ 3:3
കഷ്ടം അനുഭവിപ്പാന്‍ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങള്‍ തന്നേ അറിയുന്നുവല്ലോ.
1 തെസ്സലൊനീക്യർ 5:9
ദൈവം നമ്മെ കോപത്തിന്നല്ല,
1 പത്രോസ് 2:8
അവര്‍ വചനം അനുസരിക്കായ്കയാല്‍ ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു.
అనేకముగా
സങ്കീർത്തനങ്ങൾ 77:19
നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകള്‍ പെരുവെള്ളത്തിലും ആയിരുന്നു; നിന്റെ കാല്‍ചുവടുകളെ അറിയാതെയുമിരുന്നു.
സങ്കീർത്തനങ്ങൾ 97:2
മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.
യെശയ്യാവ് 40:27
എന്നാല്‍ എന്റെ വഴി യഹോവേക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്നു, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്തു?
യെശയ്യാവ് 40:28
നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവന്‍ തന്നേ; അവന്‍ ക്ഷീണിക്കുന്നില്ല, തളര്‍ന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.
റോമർ 11:33
ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്റെ വഴികള്‍ എത്ര അഗോചരവും ആകുന്നു.