തെക്കെ ദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകംസിംഹി, കേസരി, അണലി, പറക്കുന്ന അഗ്നിസര്‍പ്പം എന്നിവ വരുന്നതായി കഷ്ടവും ക്ളേശവും ഉള്ള ദേശത്തുകൂടി, അവര്‍ ഇളം കഴുതപ്പുറത്തു തങ്ങളുടെ സമ്പത്തും ഒട്ടകപ്പുറത്തു തങ്ങളുടെ നിക്ഷേപങ്ങളും കയറ്റി തങ്ങള്‍ക്കു ഉപകാരം വരാത്ത ഒരു ജാതിയുടെ അടുക്കല്‍ കൊണ്ടുപോകുന്നു.
പൌലൊസ് കുറെ വിറകു പെറുക്കി തീയില്‍ ഇട്ടപ്പൊള്‍ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈകൂ പറ്റി.
4
ആ ജന്തു അവന്റെ കൈമേല്‍ തൂങ്ങുന്നതു ബര്‍ബരന്മാര്‍ കണ്ടപ്പോള്‍ഈ മനുഷ്യന്‍ ഒരു കുലപാതകന്‍ സംശയമില്ല; കടലിലല്‍ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാന്‍ സമ്മതിക്കുന്നില്ല എന്നു തമ്മില്‍ പറഞ്ഞു.
5
അവനോ ആ ജന്തുവിനെ തീയില്‍ കുടഞ്ഞു കളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല.
6
അവന്‍ വീര്‍ക്കുംകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നു വെച്ചു അവര്‍ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന്നു ആപത്തു ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവന്‍ ഒരു ദേവന്‍ എന്നു പറഞ്ഞു.