భీకరమైనవి
ഇയ്യോബ് 6:4
സര്‍വ്വശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍ തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങള്‍ എന്റെ നേരെ അണിനിരന്നിരിക്കുന്നു.
ഇയ്യോബ് 15:21
ഘോരനാദം അവന്റെ ചെവിയില്‍ മുഴങ്ങുന്നു; സുഖമായിരിക്കയില്‍ കവര്‍ച്ചക്കാരന്‍ അവന്റെ നേരെ വരുന്നു.
ഇയ്യോബ് 20:25
അവന്‍ പറിച്ചിട്ടു അതു അവന്റെ ദേഹത്തില്‍നിന്നു പുറത്തുവരുന്നു. മിന്നുന്ന മുന അവന്റെ പിത്തത്തില്‍നിന്നു പുറപ്പെടുന്നു; ഘോരത്വങ്ങള്‍ അവന്റെമേല്‍ ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 73:19
എത്ര ക്ഷണത്തില്‍ അവര്‍ ശൂന്യമായ്പോയി! അവര്‍ മെരുള്‍ചകളാല്‍ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.
യിരെമ്യാവു 6:25
നിങ്ങള്‍ വയലിലേക്കു ചെല്ലരുതു; വഴിയില്‍ നടക്കയുമരുതു; അവിടെ ശത്രുവിന്റെ വാളും ചുറ്റും ഭയവും ഉണ്ടു.
യിരെമ്യാവു 20:3
യിരെമ്യാവു അവരോടു പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ സിദെക്കീയാവോടു ഇപ്രകാരം പറയേണം
യിരെമ്യാവു 20:4
യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമതിലുകള്‍ക്കു പുറമെ നിങ്ങളെ നിരോധിച്ചിരിക്കുന്ന ബാബേല്‍രാജാവിനോടും കല്ദയരോടും യുദ്ധംചെയ്‍വാന്‍ നിങ്ങളുടെ കയ്യില്‍ പിടിച്ചിരിക്കുന്ന ആയുധങ്ങളെ ഞാന്‍ മടക്കിച്ചു ഈ നഗരത്തിന്റെ നടുവില്‍ കൂട്ടും.
യിരെമ്യാവു 46:5
ഗസ്സെക്കു കഷണ്ടി വന്നിരിക്കുന്നു; അവരുടെ താഴ്വരയിലെ ശേഷിപ്പായ അസ്കലോന്‍ മുടിഞ്ഞുപോയി; എത്രത്തോളം നീ നിന്നെത്തന്നേ മുറിവേല്പിക്കും?
യിരെമ്യാവു 49:29
ബാബേലിന്റെ നേരെ വില്ലാളികളെ വിളിച്ചുകൂട്ടുവിന്‍ ; വില്ലു കുലെക്കുന്ന ഏവരുമായുള്ളോരേ, അതിന്റെ നേരെ ചുറ്റും പാളയമിറങ്ങുവിന്‍ ; ആരും അതില്‍ നിന്നു ചാടിപ്പോകരുതു; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അതിന്നു പകരം കൊടുപ്പിന്‍ ; അതു ചെയ്തതുപോലെ ഒക്കെയും അതിനോടും ചെയ്‍വിന്‍ ; അതു യഹോവയോടു, യിസ്രായേലിന്റെ പരിശുദ്ധനോടു തന്നേ, അഹങ്കാരം കാണിച്ചിരിക്കുന്നു.
2 കൊരിന്ത്യർ 5:11
ആകയാല്‍ കര്‍ത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങള്‍ മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാല്‍ ദൈവത്തിന്നു ഞങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ ആശിക്കുന്നു.
വെളിപ്പാട് 6:15
ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധീപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;
വെളിപ്പാട് 6:16
ഞങ്ങളുടെ മേല്‍ വീഴുവിന്‍ ; സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിന്‍ .
to his feet
ലേവ്യപുസ്തകം 26:36
നിങ്ങളില്‍ ശേഷിച്ചിരിക്കുന്നവര്‍ ശത്രുക്കളുടെ ദേശത്തുവെച്ചു തങ്ങളുടെ അകൃത്യങ്ങളാല്‍ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവര്‍ അവരോടുകൂടെ ക്ഷയിച്ചുപോകും.
2 രാജാക്കന്മാർ 7:6
കര്‍ത്താവു അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേള്‍പ്പിച്ചിരുന്നതുകൊണ്ടു അവര്‍ തമ്മില്‍ തമ്മില്‍ഇതാ, നമ്മുടെ നേരെ വരേണ്ടതിന്നു യിസ്രായേല്‍രാജാവു ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്കു വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
2 രാജാക്കന്മാർ 7:7
അതുകൊണ്ടു അവര്‍ സന്ധ്യാസമയത്തുതന്നേ എഴുന്നേറ്റു ഔടിപ്പോയി; കൂടാരങ്ങള്‍, കുതിരകള്‍, കഴുതകള്‍ എന്നിവയെ പാളയത്തില്‍ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷെക്കായി ഔടിപ്പോയി.
സങ്കീർത്തനങ്ങൾ 53:5
ഭയമില്ലാതിരുന്നേടത്തു അവര്‍ക്കും മഹാഭയമുണ്ടായി; നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു.
സദൃശ്യവാക്യങ്ങൾ 28:1
ആരും ഔടിക്കാതെ ദുഷ്ടന്മാര്‍ ഔടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിര്‍ഭയമായിരിക്കുന്നു.