నా నిరీక్షణ
ഇയ്യോബ് 4:6
നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിര്‍മ്മലത നിന്റെ പ്രത്യാശയല്ലയോ?
ഇയ്യോബ് 6:11
ഞാന്‍ കാത്തിരിക്കേണ്ടതിന്നു എന്റെ ശക്തി എന്തുള്ളു? ദീര്‍ഘക്ഷമ കാണിക്കേണ്ടതിന്നു എന്റെ അന്തം എന്തു?
ഇയ്യോബ് 13:15
അവന്‍ എന്നെ കൊന്നാലും ഞാന്‍ അവനെത്തന്നേ കാത്തിരിക്കും; ഞാന്‍ എന്റെ നടപ്പു അവന്റെ മുമ്പാകെ തെളിയിക്കും.
ഇയ്യോബ് 19:10
അവന്‍ എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്റെ കഥകഴിഞ്ഞു; ഒരു വൃക്ഷത്തെപ്പോലെ എന്റെ പ്രത്യാശയെ പറിച്ചുകളഞ്ഞിരിക്കുന്നു.