నా మాట ఆలకింపుము
ഇയ്യോബ് 5:27
ഞങ്ങള്‍ അതു ആരാഞ്ഞുനോക്കി, അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊള്‍ക.
ഇയ്യോബ് 13:5
നിങ്ങള്‍ അശേഷം മിണ്ടാതിരുന്നാല്‍ കൊള്ളാം; അതു നിങ്ങള്‍ക്കു ജ്ഞാനമായിരിക്കും.
ഇയ്യോബ് 13:6
എന്റെ ന്യായവാദം കേട്ടുകൊള്‍വിന്‍ ; എന്റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിപ്പിന്‍ .
ഇയ്യോബ് 33:1
എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊള്‍ക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്‍ക.
ഇയ്യോബ് 34:2
ജ്ഞാനികളേ, എന്റെ വചനം കേള്‍പ്പിന്‍ ; വിദ്വാന്മാരേ, എനിക്കു ചെവിതരുവിന്‍ .
ഇയ്യോബ് 36:2
അല്പം ക്ഷമിക്ക, ഞാന്‍ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.