Oh that ye
ഇയ്യോബ് 13:13
നിങ്ങള്‍ മണ്ടാതിരിപ്പിന്‍ ; ഞാന്‍ പറഞ്ഞുകൊള്ളട്ടെ; പിന്നെ എനിക്കു വരുന്നതു വരട്ടെ.
ഇയ്യോബ് 11:3
നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാര്‍ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോള്‍ നിന്നെ ലജ്ജിപ്പിപ്പാന്‍ ആരുമില്ലയോ?
ഇയ്യോബ് 16:3
വ്യര്‍ത്ഥവാക്കുകള്‍ക്കു അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാന്‍ നിന്നെ ചൊടിപ്പിക്കുന്നതു എന്തു?
ഇയ്യോബ് 18:2
നിങ്ങള്‍ എത്രത്തോളം മൊഴികള്‍ക്കു കുടുക്കുവേക്കും? ബുദ്ധിവെപ്പിന്‍ ; പിന്നെ നമുക്കു സംസാരിക്കാം.
ഇയ്യോബ് 19:2
നിങ്ങള്‍ എത്രത്തോളം എന്റെ മനസ്സു വ്യസനിപ്പിക്കയും മൊഴികളാല്‍ എന്നെ തകര്‍ക്കുംകയും ചെയ്യും?
ഇയ്യോബ് 21:2
എന്റെ വാക്കു ശ്രദ്ധയോടെ കേള്‍പ്പിന്‍ ; അതു നിങ്ങള്‍ക്കു ആശ്വാസമായിരിക്കട്ടെ.
ഇയ്യോബ് 21:3
നില്പിന്‍ , ഞാനും സംസാരിക്കട്ടെ; ഞാന്‍ സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം.
ഇയ്യോബ് 32:1
അങ്ങനെ ഇയ്യോബ് തനിക്കുതന്നേ നീതിമാനായ്തോന്നിയതുകൊണ്ടു ഈ മൂന്നു പുരുഷന്മാര്‍ അവനോടു വാദിക്കുന്നതു മതിയാക്കി.
and it
സദൃശ്യവാക്യങ്ങൾ 17:28
മിണ്ടാതിരുന്നാല്‍ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാല്‍ വിവേകിയായും എണ്ണും.
സഭാപ്രസംഗി 5:3
കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ടു സ്വപ്നവും വാക്കുപെരുപ്പംകൊണ്ടു ഭോഷന്റെ ജല്പനവും ജനിക്കുന്നു.
ആമോസ് 5:13
അതുകൊണ്ടു ബുദ്ധിമാന്‍ ഈ കാലത്തു മിണ്ടാതിരിക്കുന്നു; ഇതു ദുഷ്കാലമല്ലോ;
യാക്കോബ് 1:19
പ്രിയസഹോദരന്മാരേ, നിങ്ങള്‍ അതു അറിയുന്നുവല്ലോ. എന്നാല്‍ ഏതു മനുഷ്യനും കേള്‍പ്പാന്‍ വേഗതയും പറവാന്‍ താമസവും കോപത്തിന്നു താമസവുമുള്ളവന്‍ ആയിരിക്കട്ടെ.