అధిపతులును
എസ്ഥേർ 3:12
അങ്ങനെ ഒന്നാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ രായസക്കാരെ വിളിച്ചു; ഹാമാന്‍ കല്പിച്ചതുപോലെ ഒക്കെയും അവര്‍ രാജപ്രതിനിധികള്‍ക്കും ഔരോ സംസ്ഥാനത്തിലെ ദേശാധിപധികള്‍ക്കും അതതു ജനത്തിന്റെ പ്രഭുക്കന്മാര്‍ക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജനത്തിന്നും അവരുടെ ഭാഷയിലും എഴുതി; അഹശ്വേരോശ്രാജാവിന്റെ നാമത്തില്‍ അതെഴുതി രാജമോതിരംകൊണ്ടു മുദ്ര ഇട്ടു.
എസ്ഥേർ 8:9
അങ്ങനെ സീവാന്‍ മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തിയ്യതി തന്നേ രാജാവിന്റെ രായസക്കാരെ വിളിച്ചു; മെര്‍ദ്ദെഖായി കല്പിച്ചതുപോലെ ഒക്കെയും അവര്‍ യെഹൂദന്മാര്‍ക്കും ഹിന്തുദേശം മുതല്‍ കൂശ്വരെയുള്ള നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികള്‍ക്കും ദേശാധിപതിമാര്‍ക്കും സംസ്ഥാനപ്രഭുക്കന്മാര്‍ക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജാതിക്കു അതതു ഭാഷയിലും യെഹൂദന്മാര്‍ക്കും അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.
എസ്രാ 8:36
അവര്‍ രാജാവിന്റെ ആജ്ഞാപത്രങ്ങള്‍ നദിക്കു ഇക്കരെ രാജാവിന്റെ സംസ്ഥാനപതിമാര്‍ക്കും നാടുവാഴികള്‍ക്കും കൊടുത്തുഅവര്‍ ജനത്തിന്നും ദൈവത്തിന്റെ ആലയത്തിന്നും വേണ്ടുന്ന സഹായം ചെയ്തു.
ദാനീയേൽ 3:2
നെബൂഖദ് നേസര്‍രാജാവു പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും, ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും നെബൂഖദ്നേസര്‍രാജാവു നിര്‍ത്തിയ ബിംബത്തിന്റെ പ്രതിഷ്ഠെക്കു വന്നുകൂടുവാന്‍ ആളയച്ചു.
ദാനീയേൽ 6:1
രാജ്യം ഒക്കെയും ഭരിക്കേണ്ടതിന്നു രാജ്യത്തിന്മേല്‍ നൂറ്റിരുപതു പ്രധാന ദേശാധിപതികളെയും
ദാനീയേൽ 6:2
അവരുടെമേല്‍ മൂന്നു അദ്ധ്യക്ഷന്മാരെയും നിയമിപ്പാന്‍ ദാര്‍യ്യാവേശിന്നു ഇഷ്ടം തോന്നി; ഈ മൂവരില്‍ ദാനീയേല്‍ ഒരുവനായിരുന്നു. രാജാവിന്നു നഷ്ടം വരാതിരിക്കേണ്ടതിന്നു പ്രധാനദേശാധിപതികള്‍ ഇവര്‍ക്കും കണകൂ ബോധിപ്പിക്കേണ്ടതായിരുന്നു.
the fear
എസ്ഥേർ 3:2-6
2
രാജാവിന്റെ വാതില്‍ക്കലെ രാജഭൃത്യന്മാര്‍ ഒക്കെയും ഹാമാനെ കുമ്പിട്ടു നമസ്കരിച്ചു; രാജാവു അവനെ സംബന്ധിച്ചു അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊര്‍ദ്ദെഖായി അവനെ കുമ്പിട്ടില്ല, നമസ്ക്കുരിച്ചതുമില്ല.
3
അപ്പോള്‍ രാജാവിന്റെ വാതില്‍ക്കലെ രാജഭൃത്യന്മാര്‍ മൊര്‍ദ്ദെഖായിയോടുനീ രാജകല്പന ലംഘിക്കുന്നതു എന്തു എന്നു ചോദിച്ചു.
4
അവര്‍ ഇങ്ങനെ ദിവസംപ്രതി അവനോടു പറഞ്ഞിട്ടും അവന്‍ അവരുടെ വാക്കു കേള്‍ക്കാതിരുന്നതിനാല്‍ മൊര്‍ദ്ദെഖായിയുടെ പെരുമാറ്റം നിലനിലക്കുമോ എന്നു കാണേണ്ടതിന്നു അവര്‍ അതു ഹാമാനോടു അറിയിച്ചു; താന്‍ യെഹൂദന്‍ എന്നു അവന്‍ അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു.
5
മൊര്‍ദ്ദെഖായി തന്നെ കുമ്പിട്ടു നമസ്കരിക്കുന്നില്ലെന്നു കണ്ടിട്ടു ഹാമാന്‍ കോപംകൊണ്ടു നിറഞ്ഞു.
6
എന്നാല്‍ മൊര്‍ദ്ദെഖായിയെ മാത്രം കയ്യേറ്റം ചെയ്യുന്നതു അവന്നു പുച്ഛകാര്യമായി തോന്നി; മൊര്‍ദ്ദെഖായിയുടെ ജാതി ഇന്നതെന്നു അവന്നു അറിവു കിട്ടീട്ടുണ്ടായിരുന്നു; അതുകൊണ്ടു അഹശ്വേരോശിന്റെ രാജ്യത്തെല്ലാടവും ഉള്ള മൊര്‍ദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന്നു ഹാമാന്‍ തരം അന്വേഷിച്ചു.
എസ്ഥേർ 8:5
രാജാവിന്നു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിന്നു കാര്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണില്‍ ഞാനും പ്രിയയായിരിക്കുന്നുവെങ്കില്‍ രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്നു ആഗാഗ്യനായ ഹമ്മെദാഥയുടെ മകന്‍ ഹാമാന്‍ എഴുതിയ ഉപായലേഖനങ്ങളെ ദുര്‍ബ്ബലപ്പെടുത്തേണ്ടതിന്നു കല്പന അയക്കേണമേ.