కూడుకొని
എസ്ഥേർ 9:2-16
2
അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാര്‍ തങ്ങളുടെ പട്ടണങ്ങളില്‍ തങ്ങളോടു ദോഷം ചെയ്‍വാന്‍ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന്നു ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയുംമേല്‍ വീണിരുന്നതുകൊണ്ടു ആര്‍ക്കും അവരോടു എതിര്‍ത്തുനില്പാന്‍ കഴിഞ്ഞില്ല.
3
സകലസംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യക്കാരന്മാരും മൊര്‍ദ്ദെഖായിയെയുള്ള പേടി അവരുടെമേല്‍ വീണിരുന്നതുകൊണ്ടു യെഹൂദന്മാര്‍ക്കും സഹായം ചെയ്തു.
4
മൊര്‍ദ്ദെഖായി രാജധാനിയില്‍ മഹാന്‍ ആയിരുന്നു; മൊര്‍ദ്ദെഖായി എന്ന പുരുഷന്‍ മേലക്കുമേല്‍ മഹാനായി തീര്‍ന്നതുകൊണ്ടു അവന്റെ കീര്‍ത്തി സകലസംസ്ഥാനങ്ങളിലും പരന്നു.
5
യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു; തങ്ങളെ പകെച്ചവരോടു തങ്ങള്‍ക്കു ബോധിച്ചതുപോലെ പ്രവര്‍ത്തിച്ചു.
6
ശൂശന്‍ രാജധാനിയില്‍ യെഹൂദന്മാര്‍ അഞ്ഞൂറുപേരെ കൊന്നുമുടിച്ചു.
7
,8 പര്‍ശന്‍ ദാഥാ, ദല്‍ഫോന്‍ , അസ്പാഥാ, പോറാഥാ, അദല്യാ,
8
അരീദാഥാ, പര്‍മ്മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായ യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവര്‍ കൊന്നുകളഞ്ഞു.
9
എന്നാല്‍ കവര്‍ച്ചെക്കു അവര്‍ കൈ നീട്ടിയില്ല.
10
ശൂശന്‍ രാജധാനിയില്‍ അവര്‍ കൊന്നവരുടെ സംഖ്യ അന്നു തന്നേ രാജസന്നിധിയില്‍ കൊണ്ടുവന്നു.
11
അപ്പോള്‍ രാജാവു എസ്ഥേര്‍രാജ്ഞിയോടുയെഹൂദന്മാര്‍ ശൂശന്‍ രാജധാനിയില്‍ അഞ്ഞൂറുപേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നുമടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്തു? അതു നിവര്‍ത്തിച്ചുതരാം എന്നു പറഞ്ഞു.
12
അതിന്നു എസ്ഥേര്‍രാജാവിന്നു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാര്‍ ഇന്നത്തെ തീര്‍പ്പുപോലെ നാളെയും ചെയ്‍വാന്‍ അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേല്‍ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു.
13
അങ്ങനെ ചെയ്തുകൊള്‍വാന്‍ രാജാവു കല്പിച്ചു ശൂശനില്‍ തീര്‍പ്പു പരസ്യമാക്കി; ഹാമാന്റെ പത്തു പുത്രന്മാരെ അവര്‍ തൂക്കിക്കളഞ്ഞു.
14
ശൂശനിലെ യെഹൂദന്മാര്‍ ആദാര്‍മാസം പതിനാലാം തിയ്യതിയും ഒന്നിച്ചുകൂടി ശൂശനില്‍ മുന്നൂറുപേരെ കൊന്നു; എങ്കിലും കവര്‍ച്ചെക്കു അവര്‍ കൈ നീട്ടിയില്ല.
15
രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാര്‍ ആദാര്‍ മാസം പതിമ്മൂന്നാം തിയ്യതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കായി പൊരുതു ശത്രുക്കളുടെ കയ്യില്‍നിന്നു ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവര്‍ തങ്ങളുടെ വൈരികളില്‍ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവര്‍ച്ചെക്കു കൈ നീട്ടിയില്ല.
16
ആ മാസം പതിന്നാലാം തിയ്യതിയോ അവര്‍ വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു അതിനെ ആചരിച്ചു.
నిర్మూల పరచి
സങ്കീർത്തനങ്ങൾ 37:14
അനേകദുഷ്ടന്മാര്‍ക്കുംള്ള സമൃദ്ധിയെക്കാള്‍ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.
സങ്കീർത്തനങ്ങൾ 37:15
ദുഷ്ടന്മാരുടെ ഭുജങ്ങള്‍ ഒടിഞ്ഞുപോകും; എന്നാല്‍ നീതിമാന്മാരെ യഹോവ താങ്ങും.
സങ്കീർത്തനങ്ങൾ 68:3
എങ്കിലും നീതിമാന്മാര്‍ സന്തോഷിച്ചു ദൈവ സന്നിധിയില്‍ ഉല്ലസിക്കും; അതേ, അവര്‍ സന്തോഷത്തോടെ ആനന്ദിക്കും.
സങ്കീർത്തനങ്ങൾ 137:8
നാശം അടുത്തിരിക്കുന്ന ബാബേല്‍പുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവന്‍ ഭാഗ്യവാന്‍ . നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേല്‍ അടിച്ചുകളയുന്നവന്‍ ഭാഗ്യവാന്‍ .
സങ്കീർത്തനങ്ങൾ 146:6-9
6
അവന്‍ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവന്‍ എന്നേക്കും വിശ്വസ്തത കാക്കുന്നു.
7
പീഡിതന്മാര്‍ക്കും അവന്‍ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവര്‍ക്കും അവന്‍ ആഹാരം നലകുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
8
യഹോവ കുരുടന്മാര്‍ക്കും കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിര്‍ത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
9
യഹോവ പരദേശികളെ പരിപാലിക്കുന്നു; അവന്‍ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാല്‍ ദുഷ്ന്മാരുടെ വഴി അവന്‍ മറിച്ചുകളയുന്നു.
യെഹെസ്കേൽ 39:10
പറമ്പില്‍നിന്നു വിറകു പെറുക്കുകയോ കാട്ടില്‍നിന്നു ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നേ അവര്‍ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവര്‍ കൊള്ളയിടുകയും തങ്ങളെ കവര്‍ച്ച ചെയ്തവരെ കവര്‍ച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
సంహరించి హతముచేసి
എസ്ഥേർ 3:13
ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ സകലയെഹൂദന്മാരെയും ആബാലവൃദ്ധം കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂടെ നശിപ്പിച്ചു കൊന്നുമുടിക്കയും അവരുടെ വസ്തുവക കൊള്ളയിടുകയും ചെയ്യേണമെന്നു രാജാവിന്റെ സകലസംസ്ഥാനങ്ങളിലേക്കും അഞ്ചല്‍ക്കാര്‍വശം എഴുത്തു അയച്ചു.
എസ്ഥേർ 9:10
ശൂശന്‍ രാജധാനിയില്‍ അവര്‍ കൊന്നവരുടെ സംഖ്യ അന്നു തന്നേ രാജസന്നിധിയില്‍ കൊണ്ടുവന്നു.
എസ്ഥേർ 9:15
രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാര്‍ ആദാര്‍ മാസം പതിമ്മൂന്നാം തിയ്യതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കായി പൊരുതു ശത്രുക്കളുടെ കയ്യില്‍നിന്നു ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവര്‍ തങ്ങളുടെ വൈരികളില്‍ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവര്‍ച്ചെക്കു കൈ നീട്ടിയില്ല.
എസ്ഥേർ 9:16
ആ മാസം പതിന്നാലാം തിയ്യതിയോ അവര്‍ വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു അതിനെ ആചരിച്ചു.
യെശയ്യാവ് 10:6
ഞാന്‍ അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാന്‍ അവന്നു കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവര്‍ച്ച ചെയ്‍വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ.