എന്നാല്‍ ഷണ്ഡന്മാര്‍മുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ടു രാജാവു ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളില്‍ ജ്വലിച്ചു.
നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാര്‍ നിന്റെ അടുക്കല്‍ വണങ്ങിക്കൊണ്ടുവരും; നിന്നെ നിന്‍ ദിച്ചവരൊക്കെയും നിന്റെ കാല്‍ പിടിച്ചു നമസ്കരിക്കും; അവര്‍ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിന്‍ പരിശുദ്ധന്റെ സീയോന്‍ എന്നും വിളിക്കും
യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാന്‍ സാത്താന്റെ പള്ളിയില്‍ നിന്നു വരുത്തും; അവര്‍ നിന്റെ കാല്‍ക്കല്‍ വന്നു നമസ്കരിപ്പാനും ഞാന്‍ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും.
അതിന്നു യോനാഥാന്‍ അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പന്‍ നിനക്കു ദോഷം വരുത്തുവാന്‍ നിര്‍ണ്ണയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിഞ്ഞാല്‍ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.