అంతర్గృహమున
എസ്ഥേർ 5:1
മൂന്നാം ദിവസം എസ്ഥേര്‍ രാജവസ്ത്രം ധരിച്ചുംകൊണ്ടു രാജധാനിയുടെ അകത്തെ പ്രാകാരത്തില്‍ ചെന്നു രാജഗൃഹത്തിന്റെ നേരെ നിന്നു; രാജാവു രാജധാനിയില്‍ രാജഗൃഹത്തിന്റെ വാതിലിന്നു നേരെ തന്റെ സിംഹാസനത്തില്‍ ഇരിക്കയായിരുന്നു.
కఠినమైన ఆజ్ఞ కలదని
ദാനീയേൽ 2:9
നിങ്ങള്‍ സ്വപ്നം അറിയിക്കാഞ്ഞാല്‍ നിങ്ങള്‍ക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പില്‍ വ്യാജവും പൊളിവാക്കും പറവാന്‍ നിങ്ങള്‍ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിന്‍ ; എന്നാല്‍ അര്‍ത്ഥവും അറിയിപ്പാന്‍ നിങ്ങള്‍ക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.
రాజు తన
എസ്ഥേർ 5:2
എസ്ഥേര്‍രാജ്ഞി പ്രാകാരത്തില്‍ നിലക്കുന്നതു രാജാവു കണ്ടപ്പോള്‍ അവന്നു അവളോടു കൃപതോന്നി തന്റെ കയ്യില്‍ ഇരുന്ന പൊന്‍ ചെങ്കോല്‍ രാജാവു എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേര്‍ അടുത്തുചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു.
എസ്ഥേർ 8:4
രാജാവു പൊന്‍ ചെങ്കോല്‍ എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേര്‍ എഴുന്നേറ്റു രാജസന്നിധിയില്‍നിന്നു പറഞ്ഞതു
నేను
എസ്ഥേർ 1:19
രാജാവിന്നു സമ്മതമെങ്കില്‍ വസ്ഥി ഇനി അഹശ്വേരോശ്രാജാവിന്റെ സന്നിധിയില്‍ വരരുതു എന്നു തിരുമുമ്പില്‍നിന്നു ഒരു രാജകല്പന പുറപ്പെടുവിക്കയും അതു മാറ്റിക്കൂടാതവണ്ണം പാര്‍സ്യരുടെയും മേദ്യരുടെയും രാജ്യധര്‍മ്മത്തില്‍ എഴുതിക്കയും രാജാവു അവളുടെ രാജ്ഞിസ്ഥാനം അവളെക്കാള്‍ നല്ലവളായ മറ്റൊരുത്തിക്കു കൊടുക്കയും വേണം.
എസ്ഥേർ 2:14
സന്ധ്യാസമയത്തു അവള്‍ ചെല്ലുകയും പ്രഭാതകാലത്തു രാജാവിന്റെ ഷണ്ഡനായി വെപ്പാട്ടികളുടെ പാലകനായ ശയസ്ഗസിന്റെ വിചാരണയിലുള്ള രണ്ടാമത്തെ അന്ത:പുരത്തിലേക്കു മടങ്ങിപ്പോകയും ചെയ്യും; രാജാവിന്നു അവളോടു ഇഷ്ടം തോന്നീട്ടു അവളെ പേര്‍ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവള്‍ക്കു രാജസന്നിധിയില്‍ ചെന്നുകൂടാ.
1 പത്രോസ് 3:7
അങ്ങനെ തന്നേ ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ പ്രാര്‍ത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവര്‍ ജീവന്റെ കൃപെക്കു കൂട്ടവകാശികള്‍ എന്നും ഔര്‍ത്തു അവര്‍ക്കും ബഹുമാനം കൊടുപ്പിന്‍ .