രാജാവിന്നു സമ്മതമുണ്ടെങ്കില്‍ അവരെ നശിപ്പിക്കേണ്ടതിന്നു സന്ദേശം എഴുതി അയക്കേണം; എന്നാല്‍ ഞാന്‍ കാര്യവിചാരകന്മാരുടെ കയ്യില്‍ പതിനായിരം താലന്ത് വെള്ളി രാജാവിന്റെ ഭണ്ഡാരത്തിലേക്കു കൊടുത്തയക്കാം എന്നു പറഞ്ഞു.
അവന്‍ അവനോടുനീ നാള്‍ക്കുനാള്‍ ഇങ്ങനെ ക്ഷീണിച്ചുവരുന്നതു എന്തു, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോന്‍ അവനോടു എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങള്‍ താമാരില്‍ എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു.
5
യോനാദാബ് അവനോടുനീ രോഗം നടിച്ചു കിടക്കയില്‍ കിടന്നുകൊള്‍ക; നിന്നെ കാണ്മാന്‍ നിന്റെ അപ്പന്‍ വരുമ്പോള്‍ നീ അവനോടുഎന്റെ സഹോദരിയായ താമാര്‍ വന്നു എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കയ്യില്‍ നിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഞാന്‍ കാണ്‍കെ അവള്‍ എന്റെ മുമ്പില്‍വെച്ചു തന്നേ ഭക്ഷണം ഒരുക്കേണം എന്നു അപേക്ഷിച്ചുകൊള്‍ക എന്നു പറഞ്ഞു.
6
അങ്ങനെ അമ്നോന്‍ രോഗം നടിച്ചു കിടന്നു; രാജാവു അവനെ കാണ്മാന്‍ വന്നപ്പോള്‍ അമ്നോന്‍ രാജാവിനോടുഎന്റെ സഹോദരിയായ താമാര്‍ വന്നു ഞാന്‍ അവളുടെ കയ്യില്‍ നിന്നു എടുത്തു ഭക്ഷിക്കേണ്ടതിന്നു എന്റെ മുമ്പില്‍വെച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു.
അങ്ങനെ അവര്‍ അബ്ശാലോമിന്നു വെണ്‍മാടിത്തിന്മേല്‍ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലായിസ്രായേലും കാണ്‍കെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കല്‍ ചെന്നു.
22
അക്കാലത്തു അഹീഥോഫെല്‍ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിന്നും അബ്ശാലോമിന്നും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെ തന്നേ ആയിരുന്നു.