మా ప్రాణము
ആദിപുസ്തകം 37:27
വരുവിന്‍ , നാം അവനെ യിശ്മായേല്യര്‍ക്കും വിലക്കുക; നാം അവന്റെ മേല്‍ കൈ വെക്കരുതു; അവന്‍ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്റെ സാഹോദരന്മാര്‍ അതിന്നു സമ്മതിച്ചു.
യെശയ്യാവ് 58:7
വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തുകൊള്ളുന്നതും നഗ്നനെ കണ്ടാല്‍ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവര്‍‍കൂ നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?
യാക്കോബ് 2:5
പ്രിയ സഹോദരന്മാരേ, കേള്‍പ്പിന്‍ ദൈവം ലോകത്തില്‍ ദരിദ്രരായവരെ വിശ്വാസത്തില്‍ സമ്പന്നരും തന്നേ സ്നേഹിക്കുന്നവര്‍ക്കും വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.
യാക്കോബ് 2:6
ധനവാന്മാര്‍ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നതു? അവര്‍ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു?
మేము
പുറപ്പാട് 21:1-11
1
അവരുടെ മുമ്പാകെ നീ വെക്കേണ്ടുന്ന ന്യായങ്ങളാവിതു
2
ഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാല്‍ ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തില്‍ അവന്‍ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.
3
ഏകനായി വന്നു എങ്കില്‍ ഏകനായി പോകട്ടെ; അവന്നു ഭാര്യയുണ്ടായിരുന്നു എങ്കില്‍ ഭാര്യയും അവനോടുകൂടെ പോകട്ടെ.
4
അവന്റെ യജമാനന്‍ അവന്നു ഭാര്യയെ കൊടുക്കയും അവള്‍ അവന്നു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കില്‍ ഭാര്യയും മക്കളും യജമാനന്നു ഇരിക്കേണം; അവന്‍ ഏകനായി പോകേണം.
5
എന്നാല്‍ ദാസന്‍ ഞാന്‍ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാന്‍ സ്വതന്ത്രനായി പോകയില്ല എന്നു തീര്‍ത്തു പറഞ്ഞാല്‍
6
യജമാനന്‍ അവനെ ദൈവസന്നിധിയില്‍ കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കല്‍ നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവന്‍ എന്നേക്കും അവന്നു ദാസനായിരിക്കേണം.
7
ഒരുത്തന്‍ തന്റെ പുത്രിയെ ദാസിയായി വിറ്റാല്‍ അവള്‍ ദാസന്മാര്‍ പോകുന്നതു പോലെ പോകരുതു.
8
അവളെ തനിക്കു സംബന്ധത്തിന്നു നിയമിച്ച യജമാനന്നു അവളെ ബോധിക്കാതിരുന്നാല്‍ അവളെ വീണ്ടെടുപ്പാന്‍ അവന്‍ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ടു അന്യജാതിക്കു വിറ്റുകളവാന്‍ അവന്നു അധികാരമില്ല.
9
അവന്‍ അവളെ തന്റെ പുത്രന്നു നിയമിച്ചു എങ്കില്‍ പുത്രിമാരുടെ ന്യായത്തിന്നു തക്കവണ്ണം അവളോടു പെരുമാറേണം.
10
അവന്‍ മറ്റൊരുത്തിയെ പരിഗ്രഹിച്ചാല്‍ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറെക്കരുതു.
11
ഈ മൂന്നു കാര്യവും അവന്‍ അവള്‍ക്കു ചെയ്യാതിരുന്നാല്‍ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.
ലേവ്യപുസ്തകം 25:39-43
39
അവര്‍ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്റെ ദാസന്മാര്‍ ആകകൊണ്ടു അവരെ അടിമകളായി വില്‍ക്കരുതു.
40
അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം.
41
നിന്റെ അടിയാരും അടിയാട്ടികളും നിങ്ങള്‍ക്കു ചുറ്റുമുള്ള ജാതികളില്‍നിന്നു ആയിരിക്കേണം; അവരില്‍നിന്നു അടിയാരെയും അടയാട്ടികളെയും കൊള്ളേണം.
42
അവ്വണ്ണം നിങ്ങളുടെ ഇടയില്‍ വന്നു പാര്‍ക്കുംന്ന അന്യജാതിക്കാരുടെ മക്കളില്‍നിന്നും അവര്‍ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടു കൂടെ ഇരിക്കുന്നവനുമായ അവരുടെ കുടുംബങ്ങളില്‍നിന്നും നിങ്ങള്‍ വാങ്ങേണം; അവര്‍ നിങ്ങള്‍ക്കു അവകാശമായിരിക്കേണം;
43
നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കള്‍ക്കും അവകാശമായിരിക്കേണ്ടതിന്നു നിലങ്ങള്‍ അവരെ അവകാശമാക്കിക്കൊള്ളേണം; അവര്‍ എന്നും നിങ്ങള്‍ക്കു അടിമകളായിരിക്കേണം; യിസ്രായേല്‍മക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങള്‍ കാഠിന്യം പ്രവര്‍ത്തിക്കരുതു.
2 രാജാക്കന്മാർ 4:1
പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരില്‍ ഒരുത്തി എലീശയോടു നിലവിളിച്ചുനിന്റെ ദാസനായ എന്റെ ഭര്‍ത്താവു മരിച്ചുപോയി; നിന്റെ ദാസന്‍ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോള്‍ കടക്കാരന്‍ എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.
മത്തായി 18:25
അവന്നു വീട്ടുവാന്‍ വകയില്ലായ്കയാല്‍ അവന്റെ യജമാനന്‍ അവനെയും ഭാര്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീര്‍പ്പാന്‍ കല്പിച്ചു.