సన్బల్లటు
നെഹെമ്യാവു 2:10
ഹോരോന്യനായ സന്‍ ബല്ലത്തും അമ്മോന്യനായ ദാസന്‍ തോബീയാവും ഇതു കേട്ടപ്പോള്‍ യിസ്രായേല്‍മക്കള്‍ക്കു ഗുണം ചെയ്‍വാന്‍ ഒരു ആള്‍ വന്നതു അവര്‍ക്കും ഏറ്റവും അനിഷ്ടമായി.
നെഹെമ്യാവു 2:19
എന്നാല്‍ ഹോരോന്യനായ സന്‍ ബല്ലത്തും അമ്മോന്യനായ ദാസന്‍ തോബീയാവും അരാബ്യനായ ഗേശെമും ഇതു കേട്ടിട്ടു ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു; നിങ്ങള്‍ ചെയ്യുന്ന ഈ കാര്യം എന്തു? നിങ്ങള്‍ രാജാവിനോടു മത്സരിപ്പാന്‍ ഭാവിക്കുന്നുവോ എന്നു ചോദിച്ചു.
എസ്രാ 4:1-5
1
പ്രവാസികള്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു മന്ദിരം പണിയുന്നു എന്നു യെഹൂദയുടെയും ബെന്യാമീന്റെയും വൈരികള്‍ കേട്ടപ്പോള്‍
2
അവര്‍ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കല്‍ വന്നു അവരോടുഞങ്ങള്‍ നിങ്ങളോടുകൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അന്വേഷിക്കയും ഞങ്ങള്‍ അവന്നു, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂര്‍രാജാവായ എസര്‍ഹദ്ദോന്റെ കാലംമുതല്‍ യാഗം കഴിക്കയും ചെയ്തുപോരുന്നു എന്നു പറഞ്ഞു.
3
അതിന്നു സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേല്‍പിതൃഭവനത്തലവന്മാരും അവരോടുഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതില്‍ നിങ്ങള്‍ക്കു ഞങ്ങളുമായി കാര്യമൊന്നുമില്ല; പാര്‍സിരാജാവായ കോരെശ്രാജാവു ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങള്‍ തന്നേ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു അതു പണിതുകൊള്ളാം എന്നു പറഞ്ഞു.
4
ആകയാല്‍ ദേശനിവാസികള്‍ യെഹൂദാജനത്തിന്നു ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു.
5
അവരുടെ ഉദ്ദേശം നിഷ്ഫലമാക്കേണ്ടതിന്നു അവര്‍ പാര്‍സിരാജാവായ കോരെശിന്റെ കാലത്തൊക്കെയും പാര്‍സിരാജാവായ ദാര്‍യ്യാവേശിന്റെ വാഴ്ചവരെയും അവര്‍ക്കും വിരോധമായി കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 5:17
പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും
ఎగతాళిచేసి
സങ്കീർത്തനങ്ങൾ 35:15
അവരോ എന്റെ വീഴ്ചയിങ്കല്‍ സന്തോഷിച്ചു കൂട്ടംകൂടി; ഞാന്‍ അറിയാത്ത അധമന്മാര്‍ എനിക്കു വിരോധമായി കൂടിവന്നു. അവര്‍ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
സങ്കീർത്തനങ്ങൾ 35:16
അടിയന്തരങ്ങളില്‍ കോമാളികളായ വഷളന്മാരെപ്പോലെ അവര്‍ എന്റെ നേരെ പല്ലു കടിക്കുന്നു.
സങ്കീർത്തനങ്ങൾ 44:13
നീ ഞങ്ങളെ അയല്‍ക്കാര്‍ക്കും അപമാനവിഷയവും ചുറ്റുമുള്ളവര്‍ക്കും നിന്ദയും പരിഹാസവും ആക്കുന്നു.
സങ്കീർത്തനങ്ങൾ 44:14
നീ ജാതികളുടെ ഇടയില്‍ ഞങ്ങളെ പഴഞ്ചൊല്ലിന്നും വംശങ്ങളുടെ നടുവില്‍ തലകുലുക്കത്തിന്നും വിഷയം ആക്കുന്നു.
മത്തായി 27:29
മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയില്‍ വെച്ചു, വലങ്കയ്യില്‍ ഒരു കോലും കൊടുത്തു അവന്റെ മുമ്പില്‍ മുട്ടുകുത്തിയെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.
എബ്രായർ 11:36
വേറെ ചിലര്‍ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.