യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാന്‍ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവര്‍ വ്യഭിചാരം ചെയ്തു വ്യാജത്തില്‍ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവര്‍ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികള്‍ ഗൊമോറ പോലെയും ഇരിക്കുന്നു.
അവര്‍ മിസ്പയില്‍ ഗെദല്യാവിന്റെ അടുക്കല്‍വന്നുനെഥന്യാവിന്റെ മകനായ യിശ്മായേല്‍, കാരേഹിന്റെ പുത്രന്മാരായ യോഹാനാനും യോനാഥാനും തന്‍ ഹൂമെത്തിന്റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാര്‍, മയഖാഥ്യന്റെ മകനായ യെസന്യാവു എന്നിവരും അവരുടെ ആളുകളും തന്നേ.
ബാബേല്‍രാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും അവന്റെ ആധിപത്യത്തിന്‍ കീഴുള്ള സകല ഭൂരാജ്യങ്ങളും സകല ജാതികളും യെരൂശലേമിനോടും അതിന്റെ എല്ലാ പട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്‍, യിരെമ്യാവിന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
പിന്നെ കാരേഹിന്റെ മകനായ യോഹാനാന്‍ മിസ്പയില്‍വെച്ചു ഗെദല്യാവോടു രഹസ്യമായി സംസാരിച്ചുഞാന്‍ ചെന്നു ആരും അറിയാതെ നെഥന്യാവിന്റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്റെ അടുക്കല്‍ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദയില്‍ ശേഷിച്ചവര്‍ നശിച്ചുപോകുവാനും തക്കവണ്ണം അവന്‍ നിന്നെ കൊല്ലുന്നതു എന്തിന്നു എന്നു പറഞ്ഞു.
ഈ ആവശ്യത്തിന്നു ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തില്‍ എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിത്ഥ്യാവു, ശേമാ, അനായാവു, ഊരീയാവു, ഹില്‍ക്കീയാവു, മയസേയാവു എന്നിവരും ഇടത്തു ഭാഗത്തു പെദായാവു, മീശായേല്‍, മല്‍ക്കീയാവു, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്‍യ്യാവു, മെശുല്ലാം എന്നിവരും നിന്നു.