అధిపతియైన
നെഹെമ്യാവു 3:9
അവരുടെ അപ്പുറം യെരൂശലേം ദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകന്‍ രെഫായാവു അറ്റകുറ്റം തീര്‍ത്തു.
നെഹെമ്യാവു 3:14-18
14
കുപ്പവാതില്‍ ബേത്ത്-ഹഖേരെംദേശത്തിന്റെ പ്രഭുവായ രേഖാബിന്റെ മകന്‍ മല്‍ക്കീയാവു അറ്റകുറ്റം തീര്‍ത്തു; അവന്‍ അതു പണിതു അതിന്റെ കതകും ഔടാമ്പലും അന്താഴവും ഇണക്കി.
15
ഉറവുവാതില്‍ മിസ്പാദേശത്തിന്റെ പ്രഭുവായ കൊല്‍-ഹോസെയുടെ മകനായ ശല്ലൂന്‍ അറ്റകുറ്റം തീര്‍ത്തു; അവന്‍ അതു പണിതു മേച്ചല്‍ കഴിച്ചു കതകും ഔടാമ്പലും അന്താഴവും ഇണക്കി രാജോദ്യാനത്തിന്റെ നീര്‍പ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിലും ദാവീദിന്റെ നഗരത്തില്‍ നിന്നു ഇറങ്ങുന്ന കല്പടിവരെ തീര്‍ത്തു.
16
അവന്റെ അപ്പുറം ബേത്ത് സൂര്‍ദേശത്തിന്റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്റെ മകന്‍ നെഹെമ്യാവു ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീര്‍ത്തു.
17
അതിന്നപ്പുറം ലേവ്യരില്‍ ബാനിയുടെ മകന്‍ രെഹൂം അറ്റകുറ്റം തീര്‍ത്തു. അവന്റെ അപ്പുറം കെയീലാദേശത്തിന്റെ പാതിക്കു പ്രഭുവായ ഹശബ്യാവു തന്റെ ദേശത്തിന്റെ പേര്‍ക്കും അറ്റകുറ്റം തിര്‍ത്തു.
18
അതിന്റെശേഷം അവന്റെ സഹോദരന്മാരില്‍ കെയീലാദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹേനാദാദിന്റെ മകന്‍ ബവ്വായി അറ്റകുറ്റം തീര്‍ത്തു.
ఆతని కుమార్తెలును
പുറപ്പാട് 35:25
സാമര്‍ത്ഥ്യമുള്ള സ്ത്രീകള്‍ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പു നൂലും പഞ്ഞിനൂലും കൊണ്ടുവന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 21:8
അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാര്‍ ഉണ്ടായിരുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 21:9
ഞങ്ങള്‍ അവിടെ വളരെ ദിവസം പാര്‍ത്തിരിക്കുമ്പോള്‍ അഗബൊസ് എന്ന ഒരു പ്രവാചകന്‍ യെഹൂദ്യയില്‍ നിന്നു വന്നു.
ഫിലിപ്പിയർ 4:3
സാക്ഷാല്‍ ഇണയാളിയായുള്ളോവേ, അവര്‍ക്കും തുണനില്‍ക്കേണം എന്നു ഞാന്‍ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തില്‍ പേരുള്ള ക്ളേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകള്‍ എന്നോടുകൂടെ സുവിശേഷഘോഷണത്തില്‍ പോരാടിയിരിക്കുന്നു.