1
ശെയല്‍തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും യേശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ആവിതു
2
സെരായാവു, യിരെമ്യാവു, എസ്രാ, അമര്‍യ്യാവു,
3
മല്ലൂക്, ഹത്തൂശ്, ശെഖന്യാവു, രെഹൂം,
4
മെരേമോത്ത്, ഇദ്ദോ, ഗിന്നെഥോയി,
5
അബ്ബീയാവു, മീയാമീന്‍ ; മയദ്യാവു, ബില്ഗാ,
6
ശെമയ്യാവു, യോയാരീബ്, യെദായാവു,
7
സല്ലൂ, ആമോക്, ഹില്‍ക്കീയാവു, യെദായാവു. ഇവര്‍ യേശുവയുടെ കാലത്തു പുരോഹിതന്മാരുടെയും തങ്ങളുടെ സഹോദരന്മാരുടെയും തലവന്മാര്‍ ആയിരുന്നു.
8
ലേവ്യരോ യേശുവ, ബിന്നൂവി, കദ്മീയേല്‍, ശേരെബ്യാവു, യെഹൂദാ എന്നിവരും സ്തോത്രഗാനനായകനായ മത്ഥന്യാവും സഹോദരന്മാരും. അവരുടെ സഹോദരന്മാരായ ബക്ക്ബൂക്ക്യാവും ഉന്നോവും അവര്‍ക്കും സഹകാരികളായി ശുശ്രൂഷിച്ചുനിന്നു.
9
യേശുവ യോയാക്കീമിനെ ജനിപ്പിച്ചു; യോയാക്കീം എല്യാശീബിനെ ജനിപ്പിച്ചു; എല്യാശീബ് യോയാദയെ ജനിപ്പിച്ചു;
10
യോയാദാ യോനാഥാനെ ജനിപ്പിച്ചു; യോനാഥാന്‍ യദ്ദൂവയെ ജനിപ്പിച്ചു.
11
യോയാക്കീമിന്റെ കാലത്തു പിതൃഭവനത്തലവന്മാരായിരുന്ന പുരോഹിതന്മാര്‍ സെറായാ കുലത്തിന്നു മെരായ്യാവു; യിരെമ്യാകുലത്തിന്നുഹനന്യാവു;
12
എസ്രാകുലത്തിന്നു മെശുല്ലാം;
13
അമര്‍യ്യാകുലത്തിന്നു യെഹോഹാനാന്‍ ; മല്ലൂക്‍ കുലത്തിന്നു യോനാഥാന്‍ ; ശെബന്യാകുലത്തിന്നു യോസേഫ്;
14
ഹാരീംകുലത്തിന്നു അദ്നാ; മെരായോത്ത് കുലത്തിന്നു ഹെല്‍ക്കായി;
15
ഇദ്ദോകുലത്തിന്നു സെഖര്‍യ്യാവു; ഗിന്നെഥോന്‍ കുലത്തിന്നു മെശുല്ലാം;
16
അബീയാകുലത്തിന്നു സിക്രി; മിന്യാമീന്‍ കുലത്തിന്നും മോവദ്യാകുലത്തിന്നും പില്‍തായി;
17
ബില്‍ഗാകുലത്തിന്നു ശമ്മൂവ; ശെമയ്യാകുലത്തിന്നു യെഹോനാഥാന്‍ ;
18
യോയാരീബ് കലത്തിന്നു മഥെനായി; യെദായാകുലത്തിന്നു ഉസ്സി;
19
സല്ലായി കുലത്തിന്നു കല്ലായി; ആമോക്‍ കുലത്തിന്നു ഏബെര്‍;
20
ഹില്‍ക്കീയാകുലത്തിന്നു ഹശബ്യാവു; യെദായാകുലത്തിന്നു നെഥനയേല്‍.
21
എല്യാശീബ്, യോയാദാ, യോഹാനാന്‍ , യദ്ദൂവ എന്നിവരുടെ കാലത്തു ലേവ്യരെയും പാര്‍സിരാജാവായ ദാര്‍യ്യാവേശിന്റെ കാലത്തു പുരോഹിതന്മാരെയും പിതൃഭവനത്തലവന്മാരായി എഴുതിവെച്ചു.
22
ലേവ്യരായ പിതൃഭവനത്തലവന്മാര്‍ ഇന്നവരെന്നു എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെ ദിനവൃത്താന്തപുസ്തകത്തില്‍ എഴുതിയിരുന്നു.
23
ലേവ്യരുടെ തലവന്മാര്‍ഹശബ്യാവു, ശേരെബ്യാവു, കദ്മീയേലിന്റെ മകന്‍ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു.
24
മത്ഥന്യാവും ബ്ക്കുബൂക്ക്യാവു, ഔബദ്യാവു, മെശുല്ലാം, തല്മോന്‍ , അക്കൂബ്, എന്നിവര്‍ വാതിലുകള്‍ക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങള്‍ കാക്കുന്ന വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.
25
ഇവര്‍ യോസാദാക്കിന്റെ മകനായ യേശുവയുടെ മകനായ യോയാക്കീമിന്റെ കാലത്തും ദേശാധിപതിയായ നെഹെമ്യാവിന്റെയും ശാസ്ത്രിയായ എസ്രാപുരോഹിതന്റെയും കാലത്തും ഉണ്ടായിരുന്നു.
26
യെരൂശലേമിന്റെ മതില്‍ പ്രതിഷ്ഠിച്ച സമയം അവര്‍ സ്തോത്രങ്ങളോടും സംഗീതത്തോടും കൂടെ കൈത്താളങ്ങളും വീണകളും കിന്നരങ്ങളും കൊണ്ടു സന്തോഷപൂര്‍വ്വം പ്രതിഷ്ഠ ആചരിപ്പാന്‍ ലേവ്യരെ അവരുടെ സര്‍വ്വവാസസ്ഥലങ്ങളില്‍നിന്നും യെരൂശലേമിലേക്കു അന്വേഷിച്ചു വരുത്തി.