അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റു ആട്ടിന്‍ വാതില്‍ പണിതുഅവര്‍ അതു പ്രതിഷ്ഠിച്ചു അതിന്റെ കതകുകളും വെച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേല്‍ഗോപുരംവരെയും അവര്‍ അതു പ്രതിഷ്ഠിച്ചു.
അതിന്നു മുമ്പെ തന്നേ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അറകള്‍ക്കു മേല്‍വിചാരകനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് പുരോഹിതന്‍ തോബീയാവിന്റെ ബന്ധുവായിരുന്നതിനാല്‍ അവന്നു ഒരു വലിയ അറ ഒരുക്കിക്കൊടുത്തിരുന്നു.
മുമ്പെ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങള്‍ എന്നിവയും ലേവ്യര്‍ക്കും സംഗീതക്കാര്‍ക്കും വാതില്‍കാവല്‍ക്കാര്‍ക്കും വേണ്ടി നിയമിച്ച ധാന്യം, വീഞ്ഞു, എണ്ണ, എന്നിവയുടെ ദശാംശവും പുരോഹിതന്മാര്‍ക്കുംള്ള ഉദര്‍ച്ചാര്‍പ്പണങ്ങളും വെച്ചിരുന്നു.
ആ കാലത്തു യെഹൂദാപ്രഭുക്കന്മാര്‍ തോബീയാവിന്നു അനേകം എഴുത്തു അയക്കുകയും തോബീയാവിന്റെ എഴുത്തു അവര്‍ക്കും വരികയും ചെയ്തു.
18
അവന്‍ ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകന്‍ ആയിരുന്നതുകൊണ്ടും അവന്റെ മകന്‍ യോഹാനാന്‍ ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹം ചെയ്തിരുന്നതുകൊണ്ടും യെഹൂദയില്‍ അനേകര്‍ അവനുമായി സത്യബന്ധം ചെയ്തിരുന്നു.
19
അത്രയുമല്ല, അവര്‍ അവന്റെ ഗുണങ്ങളെ എന്റെ മുമ്പാകെ പ്രസ്താവിക്കയും എന്റെ വാക്കുകളെ അവന്റെ അടുക്കല്‍ ചെന്നറിയിക്കയും ചെയ്തു. അതുകൊണ്ടു എന്നെ ഭയപ്പെടുത്തുവാന്‍ തോബീയാവു എഴുത്തു അയച്ചുകൊണ്ടിരുന്നു.
എന്നാല്‍ ഹോരോന്യനായ സന്‍ ബല്ലത്തും അമ്മോന്യനായ ദാസന്‍ തോബീയാവും അരാബ്യനായ ഗേശെമും ഇതു കേട്ടിട്ടു ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു; നിങ്ങള്‍ ചെയ്യുന്ന ഈ കാര്യം എന്തു? നിങ്ങള്‍ രാജാവിനോടു മത്സരിപ്പാന്‍ ഭാവിക്കുന്നുവോ എന്നു ചോദിച്ചു.
അവരെ ഞാന്‍ ശാസിച്ചു ശപിച്ചു അവരില്‍ ചിലരെ അടിച്ചു അവരുടെ തലമുടി പറിച്ചു; നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കരുതു; അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കോ നിങ്ങള്‍ക്കോ എടുക്കയുമരുതു എന്നു ആജ്ഞാപിച്ചു അവരെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചു.