ഈ ദൈവാലയം പണിയേണ്ടതിന്നു നിങ്ങള്‍ യെഹൂദന്മാരുടെ മൂപ്പന്മാര്‍ക്കും ചെയ്യേണ്ടതിനെക്കുറിച്ചു ഞാന്‍ കല്പിക്കുന്നതെന്തെന്നാല്‍നദിക്കു അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലില്‍നിന്നു ആ ആളുകള്‍ക്കു കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു.
നിന്റെ ദൈവത്തിന്റെ ആലയത്തിന്നു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്റെ ഭണ്ഡാരഗൃഹത്തില്‍നിന്നു കൊടുത്തു കൊള്ളേണം.
21
അര്‍ത്ഥഹ് ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാര്‍ക്കും കല്പന കൊടുക്കുന്നതെന്തെന്നാല്‍സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ ശാസ്ത്രിയായ എസ്രാപുരോഹിതന്‍ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോര്‍ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയുംവരെയും
22
ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം.
23
രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേല്‍ ക്രോധം വരാതിരിക്കേണ്ടതിന്നു സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ ആലയത്തിന്നു അവകാശമുള്ളതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു.
24
പുരോഹിതന്മാര്‍, ലേവ്യര്‍, സംഗീതക്കാര്‍, വാതില്‍കാവല്‍ക്കാര്‍, ദൈവാലയദാസന്മാര്‍ എന്നിവര്‍ക്കും ദൈവത്തിന്റെ ഈ ആലയത്തില്‍ ശുശ്രൂഷിക്കുന്ന യാതൊരുത്തന്നും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങള്‍ക്കു അറിവുതരുന്നു.