యేషూవ
നെഹെമ്യാവു 3:19
അവന്റെ അപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകന്‍ ഏസെര്‍ കോണിങ്കലെ ആയുധശാലെക്കുള്ള കയറ്റത്തിന്നു നേരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു.
നെഹെമ്യാവു 7:43
ലേവ്യര്‍ഹോദെവയുടെ മക്കളില്‍ കദ്മീയേലിന്റെ മകനായ യേശുവയുടെ മക്കള്‍ എഴുപത്തിനാലു.
നെഹെമ്യാവു 8:7
ജനം താന്താന്റെ നിലയില്‍ തന്നേ നിന്നിരിക്കെ യേശുവ, ബാനി, ശേരെബ്യാവു, യാമീന്‍ , അക്കൂബ്, ശബ്ബെത്തായി, ഹോദീയാവു, മയസേയാവു, കെലീതാ, അസര്‍യ്യാവു, യോസാബാദ്, ഹാനാന്‍ , പെലായാവു, എന്നിവരും ലേവ്യരും ജനത്തിന്നു ന്യായപ്രമാണത്തെ പൊരുള്‍ തിരിച്ചുകൊടുത്തു.
നെഹെമ്യാവു 9:4
ലേവ്യരില്‍ യേശുവ, ബാനി, കദ്മീയേല്‍ ശെബന്യാവു, ബുന്നി, ശേരെബ്യാവു, ബാനി, കെനാനി എന്നിവര്‍ ലേവ്യര്‍ക്കും നില്പാനുള്ള പടികളിന്മേല്‍ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോടു ഉറക്കെ നിലവിളിച്ചു.
హేనా దాదు
നെഹെമ്യാവു 3:18
അതിന്റെശേഷം അവന്റെ സഹോദരന്മാരില്‍ കെയീലാദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹേനാദാദിന്റെ മകന്‍ ബവ്വായി അറ്റകുറ്റം തീര്‍ത്തു.
നെഹെമ്യാവു 3:24
അതിന്റെശേഷം ഹേനാദാദിന്റെ മകന്‍ ബിന്നൂവി അസര്‍യ്യാവിന്റെ വീടുമുതല്‍ കോണിന്റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റംതീര്‍ത്തു.
നെഹെമ്യാവു 12:8
ലേവ്യരോ യേശുവ, ബിന്നൂവി, കദ്മീയേല്‍, ശേരെബ്യാവു, യെഹൂദാ എന്നിവരും സ്തോത്രഗാനനായകനായ മത്ഥന്യാവും സഹോദരന്മാരും. അവരുടെ സഹോദരന്മാരായ ബക്ക്ബൂക്ക്യാവും ഉന്നോവും അവര്‍ക്കും സഹകാരികളായി ശുശ്രൂഷിച്ചുനിന്നു.
നെഹെമ്യാവു 12:24
മത്ഥന്യാവും ബ്ക്കുബൂക്ക്യാവു, ഔബദ്യാവു, മെശുല്ലാം, തല്മോന്‍ , അക്കൂബ്, എന്നിവര്‍ വാതിലുകള്‍ക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങള്‍ കാക്കുന്ന വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.