ప్రథమ ఫలము
ലേവ്യപുസ്തകം 23:17
നീരാജനത്തിന്നു രണ്ടിങ്ങഴി മാവുകൊണ്ടു രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്നു കൊണ്ടുവരേണം; അതു നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അതു യഹോവേക്കു ആദ്യവിളവു.
സംഖ്യാപുസ്തകം 15:19-21
19
ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോള്‍ നിങ്ങള്‍ യഹോവേക്കു ഉദര്‍ച്ചാര്‍പ്പണം കഴിക്കേണം.
20
ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദര്‍ച്ചാര്‍പ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദര്‍ച്ചാര്‍പ്പണംപോലെ തന്നേ അതു ഉദര്‍ച്ച ചെയ്യേണം.
21
ഇങ്ങനെ നിങ്ങള്‍ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ടു യഹോവേക്കു ഉദര്‍ച്ചാര്‍പ്പണം കഴിക്കേണം.
സംഖ്യാപുസ്തകം 18:12
എണ്ണയില്‍ വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവര്‍ യഹോവേക്കു അര്‍പ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാന്‍ നിനക്കു തന്നിരിക്കുന്നു.
സംഖ്യാപുസ്തകം 18:13
അവര്‍ തങ്ങളുടെ ദേശത്തുള്ള എല്ലാറ്റിലും യഹോവേക്കു കൊണ്ടുവരുന്ന ആദ്യഫലങ്ങള്‍ നിനക്കു ആയിരിക്കേണം; നിന്റെ വീട്ടില്‍ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.
ആവർത്തനം 18:4
ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവന്നു കൊടുക്കേണം.
ആവർത്തനം 26:2
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിന്റെ നിലത്തില്‍നിന്നു ഉണ്ടാകുന്നതായി നിലത്തിലെ എല്ലാവക കൃഷിയുടെയും ആദ്യഫലം കുറെശ്ശ എടുത്തു ഒരു കൊട്ടയില്‍ വെച്ചുകൊണ്ടു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.
గదుల లోనికి
നെഹെമ്യാവു 13:5
മുമ്പെ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങള്‍ എന്നിവയും ലേവ്യര്‍ക്കും സംഗീതക്കാര്‍ക്കും വാതില്‍കാവല്‍ക്കാര്‍ക്കും വേണ്ടി നിയമിച്ച ധാന്യം, വീഞ്ഞു, എണ്ണ, എന്നിവയുടെ ദശാംശവും പുരോഹിതന്മാര്‍ക്കുംള്ള ഉദര്‍ച്ചാര്‍പ്പണങ്ങളും വെച്ചിരുന്നു.
നെഹെമ്യാവു 13:9
പിന്നെ ഞാന്‍ കല്പിച്ചിട്ടു അവര്‍ ആ അറകളെ ശുദ്ധീകരിച്ചു; ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗവും കുന്തുരുക്കവും ഞാന്‍ വീണ്ടും അവിടെ വരുത്തി.
1 രാജാക്കന്മാർ 6:5-10
5
മന്ദിരവും അന്തര്‍മ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോടു ചേര്‍ത്തു ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിതു അവയില്‍ ചുറ്റും അറകളും ഉണ്ടാക്കി.
6
താഴത്തെ പുറവാരം അഞ്ചു മുഴവും നടുവിലത്തേതു ആറു മുഴവും മൂന്നാമത്തേതു ഏഴു മുഴവും വീതിയുള്ളതായിരുന്നു; തുലാങ്ങള്‍ ആലയഭിത്തികളില്‍ അകത്തു ചെല്ലാതിരിപ്പാന്‍ അവന്‍ ആലയത്തിന്റെ ചുറ്റും പുറമെ ഗളം പണിതു.
7
വെട്ടുകുഴിയില്‍വെച്ചു തന്നേ കുറവുതീര്‍ത്ത കല്ലുകൊണ്ടു ആലയം പണിതതിനാല്‍ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധത്തിന്റെയും ഒച്ച ആലയത്തിങ്കല്‍ കേള്‍പ്പാനില്ലായിരുന്നു.
8
താഴത്തെ പുറവാരത്തിന്റെ വാതില്‍ ആലയത്തിന്റെ വലത്തുഭാഗത്തു ആയിരുന്നു; ചുഴല്‍കോവണിയില്‍കൂടെ നടുവിലെ പുറവാരത്തിലേക്കും നടുവിലത്തേതില്‍നിന്നു മൂന്നാമത്തെ പുറവാരത്തിലേക്കും കയറാം.
9
അങ്ങനെ അവന്‍ ആലയം പണിതുതീര്‍ത്തു; ദേവദാരുത്തുലാങ്ങളും ദേവദാരുപ്പലകയുംകൊണ്ടു ആലയത്തിന്നു മച്ചിട്ടു.
10
ആലയത്തിന്റെ ചുറ്റുമുള്ള തട്ടുകള്‍ അയ്യഞ്ചു മുഴം ഉയരത്തില്‍ അവന്‍ പണിതു ദേവദാരുത്തുലാങ്ങള്‍കൊണ്ടു ആലയത്തോടു ഇണെച്ചു.
2 ദിനവൃത്താന്തം 31:11
അപ്പോള്‍ യെഹിസ്കീയാവു യഹോവയുടെ ആലയത്തില്‍ അറകള്‍ ഒരുക്കുവാന്‍ കല്പിച്ചു;
2 ദിനവൃത്താന്തം 31:12
അങ്ങനെ അവര്‍ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്തുകൊണ്ടുവന്നുലേവ്യനായ കോനന്യാവു അവേക്കു മേല്‍വിചാരകനും അവന്റെ അനുജന്‍ ശിമെയി രണ്ടാമനും ആയിരുന്നു.
పదియవ వంతును
ലേവ്യപുസ്തകം 27:30-33
30
അതു നല്ലതോ തീയതോ എന്നു ശോധനചെയ്യരുതു; വെച്ചുമാറുകയും അരുതു; വെച്ചുമാറുന്നു എങ്കില്‍ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.
31
യിസ്രായേല്‍മക്കള്‍ക്കുവേണ്ടി യഹോവ സീനായിപര്‍വ്വതത്തില്‍വെച്ചു മോശെയോടു കല്പിച്ച കല്പനകള്‍ ഇവതന്നേ.
സംഖ്യാപുസ്തകം 18:21
ലേവ്യര്‍ക്കോ ഞാന്‍ സാമഗമനക്കുടാരം സംബന്ധിച്ചു അവര്‍ ചെയ്യുന്ന വേലെക്കു യിസ്രായേലില്‍ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.
സംഖ്യാപുസ്തകം 18:24-32
24
യിസ്രായേല്‍മക്കള്‍ യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കുന്ന ദശാംശം ഞാന്‍ ലേവ്യര്‍ക്കും അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ടു അവര്‍ക്കും യിസ്രായേല്‍മക്കളുടെ ഇടയില്‍ അവകാശം അരുതു എന്നു ഞാന്‍ അവരോടു കല്പിച്ചിരിക്കുന്നു.
25
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
26
നീ ലേവ്യരോടു പറയേണ്ടതു എന്തെന്നാല്‍യിസ്രായേല്‍മക്കളുടെ പക്കല്‍നിന്നു ഞാന്‍ നിങ്ങളുടെ അവകാശമായി നിങ്ങള്‍ക്കു തന്നിരിക്കുന്ന ദശാംശം അവരോടു വാങ്ങുമ്പോള്‍ ദശാംശത്തിന്റെ പത്തിലൊന്നു നിങ്ങള്‍ യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കേണം.
27
നിങ്ങളുടെ ഈ ഉദര്‍ച്ചാര്‍പ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേര്‍ക്കും എണ്ണും.
28
ഇങ്ങനെ യിസ്രായേല്‍ മക്കളോടു നിങ്ങള്‍ വാങ്ങുന്ന സകലദശാംശത്തില്‍നിന്നും യഹോവേക്കു ഒരു ഉദര്‍ച്ചാര്‍പ്പണം അര്‍പ്പിക്കേണം; യഹോവേക്കുള്ള ആ ഉദര്‍ച്ചാര്‍പ്പണം നിങ്ങള്‍ പുരോഹിതനായ അഹരോന്നു കൊടുക്കേണം.
29
നിങ്ങള്‍ക്കുള്ള സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങള്‍ യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കേണം.
30
ആകയാല്‍ നീ അവരോടു പറയേണ്ടതെന്തെന്നാല്‍നിങ്ങള്‍ അതിന്റെ ഉത്തമഭാഗം ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കുമ്പോള്‍ അതു കളത്തിലെ അനുഭവം പോലെയും മുന്തിരിച്ചക്കിലെ അനുഭവംപോലെയും ലേവ്യര്‍ക്കും എണ്ണും.
31
അതു നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും എല്ലാടത്തുവെച്ചും ഭക്ഷിക്കാം; അതു സമാഗമനക്കുടാരത്തിങ്കല്‍ നിങ്ങള്‍ ചെയ്യുന്ന വേലെക്കുള്ള ശമ്പളം ആകുന്നു.
32
അതിന്റെ ഉത്തമഭാഗം ഉദര്‍ച്ചചെയ്താല്‍ പിന്നെ നിങ്ങള്‍ അതു നിമിത്തം പാപം വഹിക്കയില്ല; നിങ്ങള്‍ യിസ്രായേല്‍മക്കളുടെ വിശുദ്ധവസ്തുക്കള്‍ അശുദ്ധമാക്കുകയും അതിനാല്‍ മരിച്ചു പോവാന്‍ ഇടവരികയുമില്ല.
2 ദിനവൃത്താന്തം 31:6
യെഹൂദാനഗരങ്ങളില്‍ പാര്‍ത്ത യിസ്രായേല്യരും യെഹൂദ്യരും കൂടെ കാളകളിലും ആടുകളിലും ദശാംശവും തങ്ങളുടെ ദൈവമായ യഹോവേക്കു നിവേദിച്ചിരുന്ന നിവേദിതവസ്തുക്കളില്‍ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി.
മലാഖി 3:8
മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങള്‍ എന്നെ തോല്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ഏതില്‍ ഞങ്ങള്‍ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ.
മലാഖി 3:10
എന്റെ ആലയത്തില്‍ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങള്‍ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിന്‍ . ഞാന്‍ നിങ്ങള്‍ക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേല്‍ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങള്‍ ഇതിനാല്‍ എന്നെ പരീക്ഷിപ്പിന്‍ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.