ఫీనెహాసు
1 ദിനവൃത്താന്തം 6:3
അമ്രാമിന്റെ മക്കള്‍അഹരോന്‍ , മോശെ, മിര്‍യ്യാം, അഹരോന്റെ പുത്രന്മാര്‍നാദാബ്, അബീഹൂ, ഏലെയാസാര്‍, ഈഥാമാര്‍.
1 ദിനവൃത്താന്തം 6:4-15
4
എലെയാസാര്‍ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;
5
അബിശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;
6
ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവു മെരായോത്തിനെ ജനിപ്പിച്ചു;
7
മെരായോത്ത് അമര്‍യ്യാവെ ജനിപ്പിച്ചു;
8
അമര്‍യ്യാവു അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്‍ അഹീമാസിനെ ജനിപ്പിച്ചു;
9
അഹിമാസ് അസര്‍യ്യാവെ ജനിപ്പിച്ചു; അസര്‍യ്യാവു യോഹാനാനെ ജനിപ്പിച്ചു;
10
യോഹാനാന്‍ അസര്‍യ്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോന്‍ യെരൂശലേമില്‍ പണിത ആലയത്തില്‍ പൌരോഹിത്യം നടത്തിയതു.
11
അസര്‍യ്യാവു അമര്‍യ്യാവെ ജനിപ്പിച്ചു; അമര്‍യ്യാവു അഹീത്തൂബിനെ ജനിപ്പിച്ചു;
12
അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്‍ ശല്ലൂമിനെ ജനിപ്പിച്ചു;
13
ശല്ലൂം ഹില്‍ക്കീയാവെ ജനിപ്പിച്ചു; ഹില്‍ക്കീയാവു അസര്‍യ്യാവെ ജനിപ്പിച്ചു;
14
അസര്‍യ്യാവു സെരായാവെ ജനിപ്പിച്ചു; സെരായാവു യെഹോസാദാക്കിനെ ജനിപ്പിച്ചു.
15
യഹോവാ നെബൂഖദ് നേസ്സര്‍മുഖാന്തരം യെഹൂദയെയും യെരൂശലേമിനെയും പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോള്‍ യെഹോസാദാക്കും പോകേണ്ടിവന്നു.
1 ദിനവൃത്താന്തം 24:1-6
1
അഹരോന്റെ പുത്രന്മാരുടെ ക്കുറുകളോഅഹരോന്റെ പുത്രന്മാര്‍നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.
2
നാദാബും അബീഹൂവും അവരുടെ അപ്പന്നു മുമ്പെ മരിച്ചുപോയി; അവര്‍ക്കും പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ടു എലെയാസാരും ഈഥാമാരും പൌരോഹിത്യം നടത്തി.
3
ദാവീദ് എലെയാസാരിന്റെ പുത്രന്മാരില്‍ സാദോക്, ഈഥാമാരിന്റെ പുത്രന്മാരില്‍ അഹീമേലെക്ക്, എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു.
4
ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാള്‍ എലെയാസാരിന്റെ പുത്രന്മാരില്‍ അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്റെ പുത്രന്മാരില്‍ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരില്‍ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.
5
എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.
6
ലേവ്യരില്‍ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിന്നും പ്രഭുക്കന്മാര്‍ക്കും പുരോഹിതനായ സാദോക്കിന്നും അബ്യാഥാരിന്റെ മകനായ അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിന്നും മറ്റൊന്നു ഈഥാമാരിന്നുമായി ചീട്ടുവന്നതു എഴുതിവെച്ചു.
దావీదు
1 ദിനവൃത്താന്തം 3:1
ഹെബ്രോനില്‍വെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതുയിസ്രെയേല്‍ക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോന്‍ ആദ്യ ജാതന്‍ ; കര്‍മ്മേല്‍ക്കാരത്തിയായ അബിഗയില്‍ പ്രസവിച്ച ദാനീയേല്‍ രണ്ടാമന്‍ ;
1 ദിനവൃത്താന്തം 3:22
ശെഖന്യാവിന്റെ മക്കള്‍ശെമയ്യാവു; ശെമയ്യാവിന്റെ മക്കള്‍ഹത്തൂശ്, യിഗാല്‍, ബാരീഹ്, നെയര്‍യ്യാവിന്റെ മക്കള്‍