the chief
എസ്രാ 1:5
അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവം ഉണര്‍ത്തിയ ഏവനും യെരൂശലേമില്‍ യഹോവയുടെ ആലയം പണിവാന്‍ പോകേണ്ടതിന്നു യാത്രപുറപ്പെട്ടു.
1 ദിനവൃത്താന്തം 9:34
ഈ പ്രധാനികള്‍ ലേവ്യരുടെ പിതൃഭവനങ്ങള്‍ക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവര്‍ യെരൂശലേമില്‍ പാര്‍ത്തുവന്നു.
1 ദിനവൃത്താന്തം 24:31
അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ അതതു പിതൃഭവനത്തില്‍ ഔരോ തലവന്‍ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.
1 ദിനവൃത്താന്തം 26:32
അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്‍രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികള്‍ക്കും രൂബേന്യര്‍ ഗാദ്യര്‍, മനശ്ശെയുടെ പാതിഗോത്രം എന്നിവര്‍ക്കും മേല്‍വിചാരകരാക്കിവച്ചു.
2 ദിനവൃത്താന്തം 26:12
യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകത്തുക രണ്ടായിരത്തറുനൂറു.
നെഹെമ്യാവു 7:70
പിതൃഭവനത്തലവന്മാരില്‍ ചിലര്‍ വേലെക്കായിട്ടു ദാനങ്ങള്‍ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു.
നെഹെമ്യാവു 7:71
പിതൃഭവനത്തലവന്മാരില്‍ ചിലര്‍ പണിവക ഭണ്ഡാരത്തിലേക്കു ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറു മാനേ വെള്ളിയും കൊടുത്തു.
వంశావళి
എസ്രാ 2:62
ഊരീമും തുമ്മീമും ഉള്ള പുരോഹിതന്‍ എഴുന്നേലക്കുംവരെ അതിപരിശുദ്ധമായതു തിന്നരുതു എന്നു ദേശാധിപതി അവരോടു കല്പിച്ചു.
1 ദിനവൃത്താന്തം 4:33
ഈ പട്ടണങ്ങളുടെ ചുറ്റും ബാല്‍വരെ ഇവേക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങള്‍. അവര്‍ക്കും സ്വന്തവംശാവലിയും ഉണ്ടായിരുന്നു.
1 ദിനവൃത്താന്തം 9:1
യിസ്രായേല്‍ മുഴുവനും വംശാവലിയായി ചാര്‍ത്തപ്പെട്ടിരുന്നു; അതു യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
దేశమునుండి నాతోకూడ వచ్చిన యింటి పెద్దల
എസ്രാ 7:7
അവനോടുകൂടെ യിസ്രായേല്‍മക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതില്‍കാവല്‍ക്കാരിലും ദൈവാലയദാസന്മാരിലും ചിലര്‍ അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടില്‍ യെരൂശലേമില്‍ വന്നു.
എസ്രാ 7:13
നമ്മുടെ രാജ്യത്തുള്ള യിസ്രായേല്‍ജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാന്‍ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിന്നു ഞാന്‍ കല്പന കൊടുത്തിരിക്കുന്നു.