46
ദൈവാലയദാസന്മാര്‍സീഹയുടെ മക്കള്‍, ഹസൂഫയുടെ മക്കള്‍, തബ്ബായോത്തിന്റെ മക്കള്‍, കേരോസിന്റെ മക്കള്‍,
47
സീയായുടെ മക്കള്‍, പാദോന്റെ മക്കള്‍,
48
ലെബാനയുടെ മക്കള്‍, ഹഗാബയുടെ മക്കള്‍, സല്‍മായിയുടെ മക്കള്‍,
49
ഹാനാന്റെ മക്കള്‍, ഗിദ്ദേലിന്റെ മക്കള്‍, ഗാഹരിന്റെ മക്കള്‍, രെയായ്യാവിന്റെ മക്കള്‍,
50
രെസീന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍
51
ഗസ്സാമിന്റെ മക്കള്‍, ഉസ്സയുടെ മക്കള്‍, പാസേഹയുടെ മക്കള്‍,
52
ബേസായിയുടെ മക്കള്‍, മെയൂന്യരുടെ മക്കള്‍, നെഫീത്യരുടെ മക്കള്‍,
53
ബക്ക്ബൂക്കിന്റെ മക്കള്‍, ഹക്കൂഫയുടെ മക്കള്‍, ഹര്‍ഹൂരിന്റെ മക്കള്‍, ബസ്ളീത്തിന്റെമക്കള്‍,
54
മെഹിദയുടെ മക്കള്‍, ഹര്‍ശയുടെ മക്കള്‍,
55
ബര്‍ക്കോസിന്റെ മക്കള്‍, സീസെരയുടെ മക്കള്‍,
56
തേമഹിന്റെ മക്കള്‍, നെസീഹയുടെ മക്കള്‍, ഹതീഫയുടെ മക്കള്‍.
57
ശലോമോന്റെ ദാസന്മാരുടെ മക്കള്‍; സോതായിയുടെ മക്കള്‍, സോഫേരെത്തിന്റെ മക്കള്‍,
58
പെരീദയുടെ മക്കള്‍, യാലയുടെ മക്കള്‍, ദര്‍ക്കോന്റെ മക്കള്‍, ഗിദ്ദേലിന്റെ മക്കള്‍,
59
ശെഫത്യാവിന്റെ മക്കള്‍, ഹത്തീലിന്റെ മക്കള്‍, പോഖെരെത്ത്-സെബായീമിന്റെ മക്കള്‍, ആമോന്റെ മക്കള്‍.
60
ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടു.
61
തേല്‍-മേലെഹ്, തേല്‍-ഹര്‍ശാ, കെരൂബ്, അദ്ദോന്‍ , ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നു മടങ്ങിവന്നവര്‍ ഇവര്‍ തന്നേ. എങ്കിലും അവര്‍ യിസ്രായേല്യര്‍ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
62
ദെലായാവിന്റെ മക്കള്‍, തോബീയാവിന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍; ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേര്‍.
63
പുരോഹിതന്മാരില്‍ഹോബയുടെ മക്കള്‍, ഹക്കോസ്സിന്റെ മക്കള്‍, ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹം കഴിച്ചു അവരുടെ പേരിന്‍ പ്രകാരം വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍.
64
ഇവര്‍ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നെണ്ണി പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു.
65
ഊരീമും തുമ്മീമും ഉള്ളോരു പുരോഹിതന്‍ എഴുന്നേലക്കുംവരെ അവര്‍ അതിപരിശുദ്ധമായതു തിന്നരുതെന്നു ദേശാധിപതി അവരോടു കല്പിച്ചു.
66
സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേരായിരുന്നു.
67
അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവര്‍ക്കും ഇരുനൂറ്റിനാല്പത്തഞ്ചു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
68
എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവര്‍കഴുതയും
69
നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവര്‍ക്കുംണ്ടായിരുന്നു.
70
പിതൃഭവനത്തലവന്മാരില്‍ ചിലര്‍ വേലെക്കായിട്ടു ദാനങ്ങള്‍ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു.
71
പിതൃഭവനത്തലവന്മാരില്‍ ചിലര്‍ പണിവക ഭണ്ഡാരത്തിലേക്കു ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറു മാനേ വെള്ളിയും കൊടുത്തു.
72
ശേഷമുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും കൊടുത്തു.
73
അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ജനത്തില്‍ ചിലരും ദൈവാലയദാസന്മാരും എല്ലായിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു.