Blessed
എസ്രാ 6:22
യഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായേലിന്‍ ദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയില്‍ അവരെ സഹായിക്കേണ്ടതിന്നു അശ്ശൂര്‍രാജാവിന്റെ ഹൃദയത്തെ അവര്‍ക്കും അനുകൂലമാക്കുകയും ചെയ്തതുകൊണ്ടു അവര്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.
1 ദിനവൃത്താന്തം 29:10-30
10
പിന്നെ ദാവീദ് സര്‍വ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാല്‍ഞങ്ങളുടെ പിതാവായ യിസ്രായേലിന്‍ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ .
11
യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.
12
ധനവും ബഹുമാനവും നിങ്കല്‍ നിന്നു വരുന്നു; നീ സര്‍വ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കയ്യില്‍ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു.
13
ആകയാല്‍ ഞങ്ങളുടെ ദൈവമേ, ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.
14
എന്നാല്‍ ഞങ്ങള്‍ ഇങ്ങനെ ഇത്ര മന:പൂര്‍വ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാന്‍ ഞാന്‍ ആര്‍? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കല്‍നിന്നല്ലോ വരുന്നതു; നിന്റെ കയ്യില്‍നിന്നു വാങ്ങി ഞങ്ങള്‍ നിനക്കു തന്നതേയുള്ളു.
15
ഞങ്ങള്‍ നിന്റെ മുമ്പാകെ അങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയില്‍ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴല്‍ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല.
16
ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിന്നായി നിനക്കു ഒരു ആലയം പണിവാന്‍ ഞങ്ങള്‍ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കയ്യില്‍നിന്നുള്ളതു; സകലവും നിനക്കുള്ളതാകുന്നു.
17
എന്റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്തു പരമാര്‍ത്ഥതയില്‍ പ്രസാദിക്കുന്നു എന്നു ഞാന്‍ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാര്‍ത്ഥതയോടെ ഇവയെല്ലാം മന:പൂര്‍വ്വമായി തന്നിരിക്കുന്നു ഇപ്പോള്‍ ഇവിടെ കൂടിയിരിക്കുന്ന നിന്റെ ജനം നിനക്കു മന:പൂര്‍വ്വമായി തന്നിരിക്കുന്നതു ഞാന്‍ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു.
18
ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, നിന്റെ ജനത്തിന്റെ ഹൃദയത്തില്‍ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്തു അവരുടെ ഹൃദയത്തെ നിങ്കലേക്കു തിരിക്കേണമേ.
19
എന്റെ മകനായ ശലോമോന്‍ നിന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിന്നു പണിയേണ്ടതിന്നായി ഞാന്‍ വട്ടംകൂട്ടിയിരിക്കുന്ന മന്ദിരം തീര്‍പ്പാന്‍ ഇവയെല്ലാം നിവര്‍ത്തിക്കേണ്ടതിന്നും അവന്നു ഒരു ഏകാഗ്രഹൃദയം നല്കേണമേ.
20
പിന്നെ ദാവീദ് സര്‍വ്വസഭയോടുംഇപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിന്‍ എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.
21
പിന്നെ അവര്‍ യഹോവേക്കു ഹനനയാഗങ്ങളെ അര്‍പ്പിച്ചു; പിറ്റെന്നാള്‍ യഹോവേക്കു ഹോമയാഗമായി ആയിരം കാളയെയും ആയിരം ആട്ടുകൊറ്റനെയും ആയിരം കുഞ്ഞാടിനെയും അവയുടെ പാനീയയാഗങ്ങളെയും എല്ലായിസ്രായേലിന്നും വേണ്ടി അനവധി ഹനനയാഗങ്ങളെയും കഴിച്ചു.
22
അവര്‍ അവന്നു യഹോവയുടെ സന്നിധിയില്‍ മഹാസന്തോഷത്തോടെ ഭക്ഷിച്ചു പാനംചെയ്തു; ദാവീദിന്റെ മകനായ ശലോമോനെ രണ്ടാം പ്രാവശ്യം രാജാവാക്കി; അവനെ യഹോവേക്കു പ്രഭുവായിട്ടും സാദോക്കിനെ പുരോഹിതനായിട്ടും അഭിഷേകം ചെയ്തു.
23
അങ്ങനെ ശലോമോന്‍ തന്റെ അപ്പനായ ദാവീദിന്നു പകരം യഹോവയുടെ സിംഹാസനത്തില്‍ രാജാവായിരുന്നു കൃതാര്‍ത്ഥനായി. യിസ്രായേലൊക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചു.
24
സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‍രാജാവിന്റെ സകലപുത്രന്മാരും ശലോമോന്‍ രാജാവിന്നു കീഴ്പെട്ടു.
25
യിസ്രായേലൊക്കെയും കാണ്‍കെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലില്‍ അവന്നു മുമ്പുണ്ടായിരുന്ന ഒരു രാജാവിന്നും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന്നു നല്കി.
26
ഇങ്ങനെ യിശ്ശായിയുടെ മകനായ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണിരുന്നു.
27
അവന്‍ യിസ്രായേലിനെ വാണകാലം നാല്പതു സംവത്സരം ആയിരുന്നു; അവന്‍ ഏഴു സംവത്സരം ഹെബ്രോനിലും മുപ്പത്തിമൂന്നു സംവത്സരം യെരൂശലേമിലും വാണു.
28
അവന്‍ നന്നാ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്റെ മകനായ ശലോമോന്‍ അവന്നു പകരം രാജാവായി.
29
എന്നാല്‍ ദാവീദ് രാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും അവന്റെ രാജ്യഭാരം ഒക്കെയും അവന്റെ പരാക്രമപ്രവൃത്തികളും അവന്നും യിസ്രായേലിന്നും അന്യദേശങ്ങളിലെ സകലരാജ്യങ്ങള്‍ക്കും ഭവിച്ച കാലഗതികളും
30
ദര്‍ശകനായ ശമൂവേലിന്റെ വൃത്താന്തത്തിലും നാഥാന്‍ പ്രവാചകന്റെ പുസ്തകത്തിലും ദര്‍ശകനായ ഗാദിന്റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.
ഫിലിപ്പിയർ 4:10
നിങ്ങള്‍ പിന്നെയും എനിക്കു വേണ്ടി വിചാരിപ്പാന്‍ തുടങ്ങിയതിനാല്‍ ഞാന്‍ കര്‍ത്താവില്‍ വളരെ സന്തോഷിച്ചു; മുമ്പെ തന്നേ നിങ്ങള്‍ക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല.
put such
എസ്രാ 6:22
യഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായേലിന്‍ ദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയില്‍ അവരെ സഹായിക്കേണ്ടതിന്നു അശ്ശൂര്‍രാജാവിന്റെ ഹൃദയത്തെ അവര്‍ക്കും അനുകൂലമാക്കുകയും ചെയ്തതുകൊണ്ടു അവര്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.
നെഹെമ്യാവു 2:12
ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയില്‍ എഴുന്നേറ്റു; എന്നാല്‍ യെരൂശലേമില്‍ ചെയ്‍വാന്‍ എന്റെ ദൈവം എന്റെ മനസ്സില്‍ തോന്നിച്ചിരുന്നതു ഞാന്‍ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാന്‍ കയറിയിരുന്ന മൃഗം അല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.
നെഹെമ്യാവു 7:5
വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന്നു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാന്‍ എന്റെ ദൈവം എന്റെ മനസ്സില്‍ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടു കിട്ടി; അതില്‍ എഴുതിക്കണ്ടതു എന്തെന്നാല്‍
2 കൊരിന്ത്യർ 8:16
നിങ്ങള്‍ക്കു വേണ്ടി തീതൊസിന്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിന്നു സ്തോത്രം.
എബ്രായർ 8:10
ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നുഞാന്‍ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കും ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും.
എബ്രായർ 10:16
“ഈ കാലം കഴിഞ്ഞശേഷം ഞാന്‍ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നുഎന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും എന്നു കര്‍ത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം
യാക്കോബ് 1:17
എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തില്‍നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കല്‍ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
വെളിപ്പാട് 17:17
ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു.
in the king's heart
നെഹെമ്യാവു 2:8
അവര്‍ക്കും എഴുത്തുകളും ആലയത്തോടു ചേര്‍ന്ന കോട്ടവാതിലുകള്‍ക്കും പട്ടണത്തിന്റെ മതിലിന്നും ഞാന്‍ ചെന്നു പാര്‍പ്പാനിരിക്കുന്ന വീട്ടിന്നും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാന്‍ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന്നു അവന്നു ഒരു എഴുത്തും നല്കേണമേ എന്നും ഞാന്‍ രാജാവിനോടു അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്കു അനുകൂലമായിരുന്നതുകൊണ്ടു രാജാവു അതു എനിക്കു തന്നു.
സദൃശ്യവാക്യങ്ങൾ 21:1
രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യില്‍ നീര്‍ത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവന്‍ അതിനെ തിരിക്കുന്നു.
అలంకరించుటకు
യെശയ്യാവ് 60:13
എന്റെ വിശുദ്ധമന്‍ ദിരമുള്ളസ്ഥലത്തിന്നു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കല്‍ വരും; അങ്ങനെ ഞാന്‍ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും