അവര്‍ എല്ലാസമയത്തും ജനത്തിന്നു ന്യായം വിധിക്കട്ടെ; വലിയ കാര്യം ഒക്കെയും അവര്‍ നിന്റെ അടുക്കല്‍ കൊണ്ടുവരട്ടെ; ചെറിയ കാര്യം ഒക്കെയും അവര്‍ തന്നേ തീര്‍ക്കട്ടെ; ഇങ്ങനെ അവര്‍ നിന്നോടുകൂടെ വഹിക്കുന്നതിനാല്‍ നിനക്കു ഭാരം കുറയും.
23
നീ ഈ കാര്യം ചെയ്കയും ദൈവം അതു അനുവദിക്കയും ചെയ്താല്‍ നിനക്കു നിന്നുപൊറുക്കാം. ഈ ജനത്തിന്നൊക്കെയും സമാധാനത്തോടെ തങ്ങളുടെ സ്ഥലത്തേക്കു പോകയുമാം.
24
മോശെ തന്റെ അമ്മായപ്പന്റെ വാക്കു കേട്ടു, അവന്‍ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവര്‍ ജനത്തിന്നു നീതിയോടെ ന്യായപാലനം ചെയ്യേണം.
ആകയാല്‍ നദിക്കു അക്കരെ ദേശാധിപതിയായ തത്നായിയേ, ശെഥര്‍-ബോസ്നയേ, നിങ്ങളും നദിക്കു അക്കരെയുള്ള അഫര്‍സ്യരായ നിങ്ങളുടെ കൂട്ടക്കാരും അവിടെനിന്നു അകന്നു നില്‍ക്കേണം.
അവന്‍ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ യെഹൂദാനഗരങ്ങളില്‍ ഉപദേശിപ്പാനായിട്ടു ബെന്‍ -ഹയീല്‍, ഔബദ്യാവു, സെഖര്‍യ്യാവു, നെഥനയേല്‍, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും
8
അവരോടുകൂടെ ശെമയ്യാവു, നെഥന്യാവു, സെബദ്യാവു, അസായേല്‍, ശെമീരാമോത്ത്, യെഹോനാഥാന്‍ , അദോനീയാവു, തോബീയാവു, തോബ്-അദോനീയാവു എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു.
9
അവര്‍ യെഹൂദയില്‍ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യില്‍ ഉണ്ടായിരുന്നു; അവര്‍ യെഹൂദാനഗരങ്ങളിലൊക്കെയും സഞ്ചരിച്ചു ജനത്തെ ഉപദേശിച്ചു.
അങ്ങനെ യിസ്രായേല്‍മക്കള്‍ തങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തിരിക്കുമ്പോള്‍ ഏഴാം മാസത്തില്‍ സകലജനവും നീര്‍വ്വാതിലിന്റെ മുമ്പിലുള്ള വിശാലസ്ഥലത്തു ഒരുമനപ്പെട്ടു വന്നുകൂടി, യഹോവ യിസ്രായേലിന്നു കല്പിച്ചു കൊടുത്ത മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാന്‍ എസ്രാശാസ്ത്രിയോടു പറഞ്ഞു.
2
ഏഴാം മാസം ഒന്നാം തിയ്യതി എസ്രാ പുരോഹിതന്‍ പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിപ്പാന്‍ പ്രാപ്തിയുള്ള എല്ലാവരുമായ സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു,
3
നീര്‍വ്വാതിലിന്നെതിരെയുള്ള വിശാലസ്ഥലത്തുവെച്ചു രാവിലെതുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളും ഗ്രഹിപ്പാന്‍ പ്രാപ്തിയുള്ള എല്ലാവരും കേള്‍ക്കെ ന്യായപ്രമാണ പുസ്തകം വായിച്ചു; സര്‍വ്വജനവും ശ്രദ്ധിച്ചു കേട്ടു.
പിന്നെ അവര്‍ തങ്ങളുടെ നിലയില്‍ തന്നേ എഴുന്നേറ്റുനിന്നു, അന്നു ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേള്‍ക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു.
അന്നു ജനം കേള്‍ക്കെ മോശെയുടെ പുസ്തകം വായിച്ചതില്‍ അമ്മോന്യരും മോവാബ്യരും ദൈവത്തിന്റെ സഭയില്‍ ഒരു നാളും പ്രവേശിക്കരുതു;
2
അവര്‍ അപ്പവും വെള്ളവുംകൊണ്ടു യിസ്രായേല്‍മക്കളെ എതിരേറ്റുവരാതെ അവരെ ശപിക്കേണ്ടതിന്നു അവര്‍ക്കും വിരോധമായി ബിലെയാമിനെ കൂലിക്കു വിളിച്ചു; എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി എന്നു എഴുതിയിരിക്കുന്നതു കണ്ടു.
3
ആ ന്യായപ്രമാണം കേട്ടപ്പോള്‍ അവര്‍ സമ്മിശ്രജാതികളെ ഒക്കെയും യിസ്രായേലില്‍നിന്നു വേറുപിരിച്ചു.
അവന്‍ അവരോടുഅതുകൊണ്ടു സ്വര്‍ഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീര്‍ന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തില്‍ നിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു.
എന്നാല്‍ അവര്‍ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവര്‍ കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന്‍ ഇല്ലാതെ എങ്ങനെ കേള്‍ക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാല്‍ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
15
എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല“കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.
16
ആകയാല്‍ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
17
എന്നാല്‍ അവര്‍ കേട്ടില്ലയോ എന്നു ഞാന്‍ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം“അവരുടെ നാദം സര്‍വ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു.”