తమ్మును తాము ప్రత్యేకించుకొనిన వారందరును
എസ്രാ 9:11
നിങ്ങള്‍ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശം ദേശനിവാസികളുടെ മലിനതയാലും ഒരു അറ്റംമുതല്‍ മറ്റെ അറ്റംവരെ അവര്‍ നിറെച്ചിരിക്കുന്ന മ്ളേച്ഛതയാലും അവരുടെ അശുദ്ധിയാലും മലിനപ്പെട്ടിരിക്കുന്ന ദേശമത്രേ.
സംഖ്യാപുസ്തകം 9:6
എന്നാല്‍ ഒരു മനുഷ്യന്റെ ശവത്താല്‍ അശുദ്ധരായിത്തീര്‍ന്നിട്ടു ആ നാളില്‍ പെസഹ ആചരിപ്പാന്‍ കഴിയാത്ത ചിലര്‍ ഉണ്ടായിരുന്നു; അവര്‍ അന്നുതന്നേ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്നു അവനോടു
സംഖ്യാപുസ്തകം 9:7
ഞങ്ങള്‍ ഒരുത്തന്റെ ശവത്താല്‍ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്തു യിസ്രായേല്‍മക്കളുടെ ഇടയില്‍ യഹോവയുടെ വഴിപാടു കഴിക്കാതിരിപ്പാന്‍ ഞങ്ങളെ മുടക്കുന്നതു എന്തു എന്നു ചോദിച്ചു.
സംഖ്യാപുസ്തകം 9:10-14
10
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ വല്ലവനും ശവത്താല്‍ അശുദ്ധനാകയോ ദൂരയാത്രയില്‍ ആയിരിക്കയോ ചെയ്താലും അവന്‍ യഹോവേക്കു പെസഹ ആചരിക്കേണം.
11
രണ്ടാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു അവര്‍ അതു ആചരിച്ചു പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടെ അതു ഭക്ഷിക്കേണം.
12
രാവിലത്തേക്കു അതില്‍ ഒന്നും ശേഷിപ്പിച്ചുവെക്കരുതു; അതിന്റെ അസ്ഥിയൊന്നും ഒടിക്കയും അരുതു; പെസഹയുടെ ചട്ടപ്രകാരമൊക്കെയും അവര്‍ അതു ആചരിക്കേണം.
13
എന്നാല്‍ ശുദ്ധിയുള്ളവനും പ്രയാണത്തില്‍ അല്ലാത്തവനുമായ ഒരുത്തന്‍ പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാല്‍ അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്തു യഹോവയുടെ വഴിപാടു കഴിക്കായ്കകൊണ്ടു അവന്‍ തന്റെ പാപം വഹിക്കേണം.
14
നിങ്ങളുടെ ഇടയില്‍ വന്നുപാര്‍ക്കുംന്ന ഒരു പരദേശിക്കു യഹോവയുടെ പെസഹ ആചരിക്കേണമെങ്കില്‍ പെസഹയുടെ ചട്ടത്തിന്നും നിയമത്തിന്നും അനുസരണയായി അവന്‍ ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങള്‍ക്കു ഒരു ചട്ടം തന്നേ ആയിരിക്കേണം.
യെശയ്യാവ് 52:11
വിട്ടു പോരുവിന്‍ ‍; വിട്ടുപോരുവിന്‍ ‍; അവിടെ നിന്നു പുറപ്പെട്ടുപോരുവിന്‍ ‍; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവില്‍ നിന്നു പുറപ്പെട്ടുപോരുവിന്‍ ‍; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിര്‍‍മ്മലീകരിപ്പിന്‍ ‍
യെഹെസ്കേൽ 36:25
ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായി തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും.
2 കൊരിന്ത്യർ 6:17
നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സര്‍വ്വശക്തനായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
2 കൊരിന്ത്യർ 7:1
പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങള്‍ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തില്‍ വിശുദ്ധിയെ തികെച്ചുകൊള്‍ക.
తిని
പുറപ്പാട് 12:47-49
47
യിസ്രായേല്‍സഭ ഒക്കെയും അതു ആചരിക്കേണം.
48
ഒരു അന്യജാതിക്കാരന്‍ നിന്നോടുകൂടെ പാര്‍ത്തു യഹോവേക്കു പെസഹ ആചരിക്കേണമെങ്കില്‍, അവന്നുള്ള ആണൊക്കെയും പരിച്ഛേദന ഏല്‍ക്കേണം. അതിന്റെ ശേഷം അതു ആചരിക്കേണ്ടതിന്നു അവന്നു അടുത്തുവരാം; അവന്‍ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുതു.
49
സ്വദേശിക്കും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിക്കും ഒരു ന്യായ പ്രമാണം തന്നേ ആയിരിക്കേണം; യിസ്രായേല്‍മക്കള്‍ ഒക്കെയും അങ്ങനെ ചെയ്തു.
സങ്കീർത്തനങ്ങൾ 93:5
നിന്റെ സാക്ഷ്യങ്ങള്‍ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ.