the children
എസ്രാ 5:8
രാജാവിനെ ബോധിപ്പിപ്പാന്‍ ഞങ്ങള്‍ യെഹൂദാസംസ്ഥാനത്തില്‍ മഹാദൈവത്തിന്റെ ആലയത്തിലേക്കു ചെന്നു; അതു അവര്‍ വലിയ കല്ലുകൊണ്ടു പണിയുന്നു. ചുവരിന്മേല്‍ ഉത്തരം കയറ്റുന്നു; അവര്‍ ജാഗ്രതയായി പണിനടത്തുന്നു; അവര്‍ക്കും സാധിച്ചും വരുന്നു.
എസ്രാ 6:2
അവര്‍ മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജാധാനിയില്‍ ഒരു ചുരുള്‍ കണ്ടെത്തി; അതില്‍ ജ്ഞാപകമായിട്ടു എഴുതിയിരുന്നതെന്തെന്നാല്‍
നെഹെമ്യാവു 7:6-73
6
ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ പിടിച്ചുകൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തില്‍നിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താന്റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികള്‍
7
ഇവര്‍ സെരുബ്ബാബേല്‍, യേശുവ, നെഹെമ്യാവു; അസര്‍യ്യാവു, രയമ്യാവു, നഹമാനി, മൊര്‍ദ്ദെഖായി, ബില്‍ശാന്‍ , മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേല്‍ജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിതു
8
പരോശിന്റെ മക്കള്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
9
ശെഫത്യാവിന്റെ മക്കള്‍ മൂന്നൂറ്റെഴുപത്തിരണ്ടു.
10
ആരഹിന്റെ മക്കള്‍ അറുനൂറ്റമ്പത്തിരണ്ടു.
11
യേശുവയുടെയും യോവാബിന്റെയും മക്കളില്‍ പഹത്ത്--മോവാബിന്റെ മക്കള്‍ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു.
12
ഏലാമിന്റെ മക്കള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു.
13
സത്ഥൂവിന്റെ മക്കള്‍ എണ്ണൂറ്റിനാല്പത്തഞ്ചു.
14
സക്കായിയുടെ മക്കള്‍ എഴുനൂറ്ററുപതു.
15
ബിന്നൂവിയുടെ മക്കള്‍ അറുനൂറ്റിനാല്പത്തെട്ടു.
16
ബേബായിയുടെ മക്കള്‍ അറുനൂറ്റിരുപത്തെട്ടു.
17
അസ്ഗാദിന്റെ മക്കള്‍ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ടു.
18
അദോനീക്കാമിന്റെ മക്കള്‍ അറുനൂറ്ററുപത്തേഴു.
19
ബിഗ്വായിയുടെ മക്കള്‍ രണ്ടായിരത്തറുപത്തേഴു.
20
ആദീന്റെ മക്കള്‍ അറുനൂറ്റമ്പത്തഞ്ചു.
21
ഹിസ്ക്കുീയാവിന്റെ സന്തതിയായി ആതേരിന്റെ മക്കള്‍ തൊണ്ണൂറ്റെട്ടു.
22
ഹാശൂമിന്റെ മക്കള്‍ മുന്നൂറ്റിരുപത്തെട്ടു.
23
ബേസായിയുടെ മക്കള്‍ മുന്നൂറ്റിരുപത്തിനാലു.
24
ഹാരീഫിന്റെ മക്കള്‍ നൂറ്റിപന്ത്രണ്ടു.
25
ഗിബെയോന്യര്‍ തൊണ്ണൂറ്റഞ്ചു.
26
ബേത്ത്ളേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്പത്തെട്ടു.
27
അനാഥോത്യര്‍ നൂറ്റിരുപത്തെട്ടു.
28
ബേത്ത്-അസ്മാവേത്യര്‍ നാല്പത്തിരണ്ടു.
29
കിര്‍യ്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിനാല്പത്തി മൂന്നു.
30
രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു.
31
മിക്മാസ് നിവാസികള്‍ നൂറ്റിരുപത്തിരണ്ടു.
32
ബേഥേല്‍കാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്നു.
33
മറ്റെ നെബോവിലെ നിവാസികള്‍ അമ്പത്തിരണ്ടു.
34
മറ്റെ ഏലാമിലെ നിവാസികള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു.
35
ഹാരീമിന്റെ മക്കള്‍ മുന്നൂറ്റിരുപതു.
36
യെരീഹോനിവാസികള്‍ മുന്നൂറ്റിനാല്പത്തഞ്ചു.
37
ലോദിലെയും ഹാദീദിലെയും ഔനോവിലെയും നിവാസികള്‍ എഴുനൂറ്റിരുപത്തൊന്നു.
38
സേനായാനിവാസികള്‍ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു.
39
പുരോഹിതന്മാര്‍യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കള്‍ തൊള്ളായിരത്തെഴുപത്തിമൂന്നു.
40
ഇമ്മേരിന്റെ മക്കള്‍ ആയിരത്തമ്പത്തിരണ്ടു.
41
പശ്ഹൂരിന്റെ മക്കള്‍ ആയിരത്തിരുനൂറ്റിനാല്പത്തേഴു.
42
ഹാരീമിന്റെ മക്കള്‍ ആയിരത്തിപ്പതിനേഴു.
43
ലേവ്യര്‍ഹോദെവയുടെ മക്കളില്‍ കദ്മീയേലിന്റെ മകനായ യേശുവയുടെ മക്കള്‍ എഴുപത്തിനാലു.
44
സംഗീതക്കാര്‍ആസാഫ്യര്‍ നൂറ്റിനാല്പത്തെട്ടു.
45
വാതില്‍ കാവല്‍ക്കാര്‍ശല്ലൂമിന്റെ മക്കള്‍, ആതേരിന്റെ മക്കള്‍, തല്‍മോന്റെ മക്കള്‍, അക്കൂബിന്റെ മക്കള്‍, ഹതീതയുടെ മക്കള്‍, ശോബായിയുടെ മക്കള്‍ ആകെ നൂറ്റിമുപ്പത്തെട്ടു.
46
ദൈവാലയദാസന്മാര്‍സീഹയുടെ മക്കള്‍, ഹസൂഫയുടെ മക്കള്‍, തബ്ബായോത്തിന്റെ മക്കള്‍, കേരോസിന്റെ മക്കള്‍,
47
സീയായുടെ മക്കള്‍, പാദോന്റെ മക്കള്‍,
48
ലെബാനയുടെ മക്കള്‍, ഹഗാബയുടെ മക്കള്‍, സല്‍മായിയുടെ മക്കള്‍,
49
ഹാനാന്റെ മക്കള്‍, ഗിദ്ദേലിന്റെ മക്കള്‍, ഗാഹരിന്റെ മക്കള്‍, രെയായ്യാവിന്റെ മക്കള്‍,
50
രെസീന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍
51
ഗസ്സാമിന്റെ മക്കള്‍, ഉസ്സയുടെ മക്കള്‍, പാസേഹയുടെ മക്കള്‍,
52
ബേസായിയുടെ മക്കള്‍, മെയൂന്യരുടെ മക്കള്‍, നെഫീത്യരുടെ മക്കള്‍,
53
ബക്ക്ബൂക്കിന്റെ മക്കള്‍, ഹക്കൂഫയുടെ മക്കള്‍, ഹര്‍ഹൂരിന്റെ മക്കള്‍, ബസ്ളീത്തിന്റെമക്കള്‍,
54
മെഹിദയുടെ മക്കള്‍, ഹര്‍ശയുടെ മക്കള്‍,
55
ബര്‍ക്കോസിന്റെ മക്കള്‍, സീസെരയുടെ മക്കള്‍,
56
തേമഹിന്റെ മക്കള്‍, നെസീഹയുടെ മക്കള്‍, ഹതീഫയുടെ മക്കള്‍.
57
ശലോമോന്റെ ദാസന്മാരുടെ മക്കള്‍; സോതായിയുടെ മക്കള്‍, സോഫേരെത്തിന്റെ മക്കള്‍,
58
പെരീദയുടെ മക്കള്‍, യാലയുടെ മക്കള്‍, ദര്‍ക്കോന്റെ മക്കള്‍, ഗിദ്ദേലിന്റെ മക്കള്‍,
59
ശെഫത്യാവിന്റെ മക്കള്‍, ഹത്തീലിന്റെ മക്കള്‍, പോഖെരെത്ത്-സെബായീമിന്റെ മക്കള്‍, ആമോന്റെ മക്കള്‍.
60
ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടു.
61
തേല്‍-മേലെഹ്, തേല്‍-ഹര്‍ശാ, കെരൂബ്, അദ്ദോന്‍ , ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നു മടങ്ങിവന്നവര്‍ ഇവര്‍ തന്നേ. എങ്കിലും അവര്‍ യിസ്രായേല്യര്‍ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
62
ദെലായാവിന്റെ മക്കള്‍, തോബീയാവിന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍; ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേര്‍.
63
പുരോഹിതന്മാരില്‍ഹോബയുടെ മക്കള്‍, ഹക്കോസ്സിന്റെ മക്കള്‍, ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹം കഴിച്ചു അവരുടെ പേരിന്‍ പ്രകാരം വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍.
64
ഇവര്‍ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നെണ്ണി പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു.
65
ഊരീമും തുമ്മീമും ഉള്ളോരു പുരോഹിതന്‍ എഴുന്നേലക്കുംവരെ അവര്‍ അതിപരിശുദ്ധമായതു തിന്നരുതെന്നു ദേശാധിപതി അവരോടു കല്പിച്ചു.
66
സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേരായിരുന്നു.
67
അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവര്‍ക്കും ഇരുനൂറ്റിനാല്പത്തഞ്ചു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
68
എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവര്‍കഴുതയും
69
നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവര്‍ക്കുംണ്ടായിരുന്നു.
70
പിതൃഭവനത്തലവന്മാരില്‍ ചിലര്‍ വേലെക്കായിട്ടു ദാനങ്ങള്‍ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു.
71
പിതൃഭവനത്തലവന്മാരില്‍ ചിലര്‍ പണിവക ഭണ്ഡാരത്തിലേക്കു ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറു മാനേ വെള്ളിയും കൊടുത്തു.
72
ശേഷമുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും കൊടുത്തു.
73
അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ജനത്തില്‍ ചിലരും ദൈവാലയദാസന്മാരും എല്ലായിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു.
എസ്ഥേർ 1:1
അഹശ്വേരോശിന്റെ കാലത്തു--ഹിന്തുദേശംമുതല്‍ കൂശ്വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങള്‍ വാണ അഹശ്വേരോശ് ഇവന്‍ തന്നേ -
എസ്ഥേർ 1:3
തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ തന്റെ സകലപ്രഭുക്കന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും ഒരു വിരുന്നു കഴിച്ചു; പാര്‍സ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്റെ സന്നിധിയില്‍ ഉണ്ടായിരുന്നു.
എസ്ഥേർ 1:8
എന്നാല്‍ രാജാവു തന്റെ രാജധാനിവിചാരകന്മാരോടുആരെയും നിര്‍ബ്ബന്ധിക്കരുതു; ഔരോരുത്തന്‍ താന്താന്റെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ എന്നു കല്പിച്ചിരുന്നതിനാല്‍ പാനം ചട്ടംപോലെ ആയിരുന്നു.
എസ്ഥേർ 1:11
ഏഴു ഷണ്ഡന്മാരോടു ജനങ്ങള്‍ക്കും പ്രഭുക്കന്മാര്‍ക്കും വസ്ഥിരാജ്ഞിയുടെ സൌന്ദര്യം കാണിക്കേണ്ടതിന്നു അവളെ രാജകിരീടം ധരിപ്പിച്ചു രാജസന്നിധിയില്‍ കൊണ്ടുവരുവാന്‍ കല്പിച്ചു; അവള്‍ സുമുഖിയായിരുന്നു.
എസ്ഥേർ 8:9
അങ്ങനെ സീവാന്‍ മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തിയ്യതി തന്നേ രാജാവിന്റെ രായസക്കാരെ വിളിച്ചു; മെര്‍ദ്ദെഖായി കല്പിച്ചതുപോലെ ഒക്കെയും അവര്‍ യെഹൂദന്മാര്‍ക്കും ഹിന്തുദേശം മുതല്‍ കൂശ്വരെയുള്ള നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികള്‍ക്കും ദേശാധിപതിമാര്‍ക്കും സംസ്ഥാനപ്രഭുക്കന്മാര്‍ക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജാതിക്കു അതതു ഭാഷയിലും യെഹൂദന്മാര്‍ക്കും അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 23:34
അവന്‍ എഴുത്തു വായിച്ചിട്ടു ഏതു സംസ്ഥാനക്കാരന്‍ എന്നു ചോദിച്ചു. കിലിക്യക്കാരന്‍ എന്നു കേട്ടാറെ
బబులోను రాజైన నెబుకద్నెజరుచేత
2 രാജാക്കന്മാർ 24:14-16
14
യെഹോയാഖീനെ അവന്‍ ബാബേലിലേക്കു കൊണ്ടുപോയി; രാജമാതാവിനെയും രാജഭാര്യമാരെയും അവന്റെ ഷണ്ഡന്മാരെയും ദേശത്തിലെ പ്രധാനികളെയും അവന്‍ ബദ്ധരാക്കി യെരൂശലേമില്‍നിന്നു ബാബേലിലേക്കു കൊണ്ടുപോയി.
15
സകല ബലവാന്മാരുമായ ഏഴായിരംപേരെയും ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും ഇങ്ങനെ യുദ്ധപ്രാപ്തന്മാരായ സകല വീരന്മാരെയും ബാബേല്‍രാജാവു ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
16
അവന്നു പകരം ബാബേല്‍രാജാവു അവന്റെ ചിറ്റപ്പനായ മത്ഥന്യാവെ രാജാവാക്കി; അവന്നു സിദെക്കീയാവു എന്നു പേര്‍ മാറ്റിയിട്ടു.
2 രാജാക്കന്മാർ 25:11
നഗരത്തില്‍ ശേഷിച്ചിരുന്ന ജനത്തെയും ബാബേല്‍രാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തില്‍ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാന്‍ കൊണ്ടുപോയി.
2 ദിനവൃത്താന്തം 36:1-23
1
ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്നു അവനെ അപ്പന്നു പകരം യെരൂശലേമില്‍ രാജാവാക്കി.
2
യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവന്‍ മൂന്നു മാസം യെരൂശലേമില്‍ വാണു.
3
മിസ്രയീംരാജാവു അവനെ യെരൂശലേമില്‍വെച്ചു പിഴുക്കി ദേശത്തിന്നു നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചു.
4
മിസ്രയീംരാജാവു അവന്റെ സഹോദരനായ എല്യാക്കീമിനെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി; അവന്റെ പേര്‍ യെഹോയാക്കീം എന്നു മാറ്റി. അവന്റെ സഹോദരനായ യെഹോവാഹാസിനെ നെഖോ പിടിച്ചു മിസ്രയീമിലേക്കു കൊണ്ടുപോയി.
5
യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ ഏഴു സംവത്സരം യെരൂശലേമില്‍ വാണു; അവന്‍ തന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
6
അവന്റെ നേരെ ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി,
7
നെബൂഖദ് നേസര്‍ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലില്‍ കൊണ്ടുപോയി ബാബേലില്‍ തന്റെ ദേവന്റെ ക്ഷേത്രത്തില്‍ വെച്ചു.
8
യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതും അവനില്‍ കണ്ടതുമായ മ്ളേച്ഛതകളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ യെഹോയാഖീന്‍ അവന്നുപകരം രാജാവായി.
9
യെഹോയാഖീന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു എട്ടു വയസ്സായിരുന്നുഅവന്‍ മൂന്നു മാസവും പത്തു ദിവസവും യെരൂശലേമില്‍ വാണു; അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
10
എന്നാല്‍ പിറ്റെയാണ്ടില്‍ നെബൂഖദ് നേസര്‍രാജാവു ആളയച്ചു അവനെയും യഹോവയുടെ ആലയത്തിലെ മനോഹരമായ ഉപകരണങ്ങളെയും ബാബേലിലേക്കു വരുത്തി, അവന്റെ സഹോദരനായ സിദെക്കീയാവെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി.
11
സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു.
12
അവന്‍ തന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായില്‍നിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പില്‍ തന്നെത്താന്‍ താഴ്ത്തിയില്ല.
13
അവനെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ് നേസര്‍ രാജാവിനോടു അവന്‍ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്റെ ഹൃദയം കഠിനമാക്കുകയും ചെയ്തു.
14
പുരോഹിതന്മാരില്‍ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമില്‍ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.
15
അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു.
16
അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.
17
അതുകൊണ്ടു അവന്‍ കല്‍ദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവന്‍ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തില്‍വെച്ചു വാള്‍കൊണ്ടു കൊന്നു; അവന്‍ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചുകൊടുത്തു.
18
ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും അവന്റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവന്‍ ബാബേലിലേക്കു കൊണ്ടുപോയി.
19
അവര്‍ ദൈവാലയം ചുട്ടു, യെരൂശലേമിന്റെ മതില്‍ ഇടിച്ചു, അതിലെ അരമനകള്‍ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.
20
വാളിനാല്‍ വീഴാതെ ശേഷിച്ചവരെ അവന്‍ ബാബേലിലേക്കു കൊണ്ടുപോയി; പാര്‍സിരാജ്യത്തിന്നു ആധിപത്യം സിദ്ധിക്കുംവരെ അവര്‍ അവിടെ അവന്നും അവന്റെ പുത്രന്മാര്‍ക്കും അടിമകളായിരുന്നു.
21
യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.
22
എന്നാല്‍ യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു പാര്‍സിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടില്‍ യഹോവ പാര്‍സിരാജാവായ കോരെശിന്റെ മനസ്സുണര്‍ത്തി; അവന്‍ തന്റെ രാജ്യത്തെല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലം പരസ്യം ചെയ്തതെന്തെന്നാല്‍
23
പാര്‍സിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നുസ്വര്‍ഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമില്‍ അവന്നു ഒരു ആലയം പണിവാന്‍ അവന്‍ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളില്‍ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കില്‍ അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ; അവന്‍ യാത്രപുറപ്പെടട്ടെ.
യിരെമ്യാവു 39:1-18
1
അകമ്പടിനായകനായ നെബൂസര്‍-അദാന്‍ യിരെമ്യാവെ രാമയില്‍നിന്നു വിട്ടയച്ചശേഷം അവന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു. ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദയിലെയും സകലബദ്ധന്മാരുടെയും കൂട്ടത്തില്‍ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു.
2
എന്നാല്‍ അകമ്പടിനായകന്‍ യിരെമ്യാവെ വരുത്തി അവനോടു പറഞ്ഞതുനിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ചു ഈ അനര്‍ത്ഥം അരുളിച്ചെയ്തു.
3
അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി നിവര്‍ത്തിച്ചുമിരിക്കുന്നു; നിങ്ങള്‍ യഹോവയോടു പാപം ചെയ്തു അവന്റെ വാക്കു കേള്‍ക്കാതിരുന്നതുകൊണ്ടു ഈ കാര്യം നിങ്ങള്‍ക്കു സംഭവിച്ചിരിക്കുന്നു.
4
ഇപ്പോള്‍, ഇതാ, നിന്റെ കൈമേലുള്ള ചങ്ങല ഞാന്‍ ഇന്നു അഴിച്ചു നിന്നെ വിട്ടയക്കുന്നു; എന്നോടു കൂടെ ബാബേലില്‍ പോരുവാന്‍ നിനക്കു ഇഷ്ടമുണ്ടെങ്കില്‍ പോരിക; ഞാന്‍ നിന്നെ നോക്കും എന്നോടുകൂടെ ബാബേലില്‍ പോരുവാന്‍ അനിഷ്ടം തോന്നിയാലോ പോരേണ്ടാ; ഇതാ, ദേശമൊക്കെയും നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ഇഷ്ടവും യോഗ്യവുമായി തോന്നുന്ന ഇടത്തേക്കു പൊയ്ക്കൊള്‍ക.
5
അവന്‍ വിട്ടുപോകുംമുമ്പെ അവന്‍ പിന്നെയുംബാബേല്‍രാജാവു യെഹൂദാപട്ടണങ്ങള്‍ക്കു അധിപതിയാക്കിയിരിക്കുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന്‍ ഗെദല്യാവിന്റെ അടുക്കല്‍ നീ ചെന്നു അവനോടു കൂടെ ജനത്തിന്റെ മദ്ധ്യേ പാര്‍ക്ക; അല്ലെങ്കില്‍ നിനക്കു ഇഷ്ടമുള്ള ഇടത്തേക്കു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു അകമ്പടിനായകന്‍ വഴിച്ചിലവും സമ്മാനവും കൊടുത്തു അവനെ യാത്ര അയച്ചു.
6
അങ്ങനെ യിരെമ്യാവു മിസ്പയില്‍ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കല്‍ചെന്നു, അവനോടുകൂടെ ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്റെ ഇടയില്‍ പാര്‍ത്തു.
7
ബാബേല്‍രാജാവു അഹീക്കാമിന്റെ മകനായ ഗെദല്യാവെ ദേശാധിപതിയാക്കിയെന്നും ബാബേലിലേക്കു പിടിച്ചു കൊണ്ടുപോകാത്ത ദേശത്തിലെ എളിയവരായ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും അവനെ ഏല്പിച്ചു എന്നും നാട്ടുപുറത്തുണ്ടായിരുന്ന എല്ലാപടത്തലവന്മാരും അവരുടെ ആളുകളും കേട്ടപ്പോള്‍,
8
അവര്‍ മിസ്പയില്‍ ഗെദല്യാവിന്റെ അടുക്കല്‍വന്നുനെഥന്യാവിന്റെ മകനായ യിശ്മായേല്‍, കാരേഹിന്റെ പുത്രന്മാരായ യോഹാനാനും യോനാഥാനും തന്‍ ഹൂമെത്തിന്റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാര്‍, മയഖാഥ്യന്റെ മകനായ യെസന്യാവു എന്നിവരും അവരുടെ ആളുകളും തന്നേ.
9
ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന്‍ ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ കല്ദയരെ സേവിപ്പാന്‍ ഭയപ്പെടരുതു; ദേശത്തു പാര്‍ത്തു ബാബേല്‍രാജാവിനെ സേവിപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ക്കു നന്നായിരിക്കും;
10
ഞാന്‍ നമ്മുടെ അടുക്കല്‍ വരുന്ന കല്ദയര്‍ക്കും ഉത്തരവാദിയായി മിസ്പയില്‍ വസിക്കും; നിങ്ങളോ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ചു, പാത്രങ്ങളില്‍ സൂക്ഷിച്ചു, നിങ്ങള്‍ കൈവശമാക്കിയ പട്ടണങ്ങളില്‍ പാര്‍ത്തുകൊള്‍വിന്‍ .
11
അങ്ങനെ തന്നേ മോവാബിലും അമ്മോന്യരുടെ ഇടയിലും എദോമിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരും ബാബേല്‍രാജാവു യെഹൂദയില്‍ ഒരു ശേഷിപ്പിനെ വെച്ചിട്ടുണ്ടെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന്‍ ഗെദല്യാവെ അവര്‍ക്കും അധിപതിയാക്കീട്ടുണ്ടെന്നും കേട്ടപ്പോള്‍
12
സകല യെഹൂദന്മാരും അവര്‍ ചിതറിപ്പോയിരുന്ന സകല സ്ഥലങ്ങളില്‍നിന്നും മടങ്ങി യെഹൂദാദേശത്തു ഗെദല്യാവിന്റെ അടുക്കല്‍ മിസ്പയില്‍ വന്നു വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു.
13
എന്നാല്‍ കാരേഹിന്റെ മകനായ യോഹാനാനും നാട്ടുപുറത്തു പാര്‍ത്തിരുന്ന എല്ലാപടത്തലവന്മാരും മിസ്പയില്‍ ഗെദല്യാവിന്റെ അടുക്കല്‍ വന്നു അവനോടു
14
നിന്നെ കൊന്നുകളയേണ്ടതിന്നു അമ്മോന്യരുടെ രാജാവായ ബാലീസ് നെഥന്യാവിന്റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുന്നു എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അഹീക്കാമിന്റെ മകനായ ഗെദല്യാവോ അവരുടെ വാക്കു വിശ്വസിച്ചില്ല.
15
പിന്നെ കാരേഹിന്റെ മകനായ യോഹാനാന്‍ മിസ്പയില്‍വെച്ചു ഗെദല്യാവോടു രഹസ്യമായി സംസാരിച്ചുഞാന്‍ ചെന്നു ആരും അറിയാതെ നെഥന്യാവിന്റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്റെ അടുക്കല്‍ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദയില്‍ ശേഷിച്ചവര്‍ നശിച്ചുപോകുവാനും തക്കവണ്ണം അവന്‍ നിന്നെ കൊല്ലുന്നതു എന്തിന്നു എന്നു പറഞ്ഞു.
16
എന്നാല്‍ അഹീക്കാമിന്റെ മകന്‍ ഗെദല്യാവു കാരേഹിന്റെ മകന്‍ യോഹാനാനോടുനീ ഈ കാര്യം ചെയ്യരുതു; നീ യിശ്മായേലിനെക്കുറിച്ചു ഭോഷകു പറയുന്നു എന്നു പറഞ്ഞു.
യിരെമ്യാവു 52:1-34
1
സിദെക്കീയാവു വാണുതുടങ്ങിയപ്പോ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവ പതിനൊന്നു സംവത്സരം യെരൂശലേമി വാണു; അവന്റെ അമ്മെക്കു ഹമൂത എന്നു പേ; അവ ലിബ്നക്കാരനായ യിരെമ്യാവിന്റെ മക ആയിരുന്നു.
2
യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
3
യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവ ഒടുവി അവരെ തന്റെ സന്നിധിയിനിന്നു തള്ളിക്കളഞ്ഞു; എന്നാ സിദെക്കീയാവു ബാബേ രാജാവിനോടു മത്സരിച്ചു.
4
അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടി പത്താം മാസം പത്താം തിയ്യതി, ബാബേരാജാവായ നെബൂഖദ്നേസ തന്റെ സവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയമിറങ്ങി അതിന്നെതിരെ ചുറ്റും കൊത്തളങ്ങ പണിതു.
5
അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.
6
നാലാം മാസം ഒമ്പതാം തിയ്യതി ക്ഷാമം നഗരത്തി കലശലായി ദേശത്തെ ജനത്തിന്നു ആഹാരമില്ലാതെ ഭവിച്ചു.
7
അപ്പോ നഗരത്തിന്റെ മതി ഒരിടം പൊളിച്ചുതുറന്നു; കല്ദയ നഗരം വളഞ്ഞിരിക്കെ പടയാളിക ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകളുടെ മദ്ധ്യേയുള്ള പടിവാതിക്ക കൂടി നഗരം വിട്ടു പുറപ്പെട്ടു അരാബയിലേക്കുള്ള വഴിയായി ഓടിപ്പോയി.
8
എന്നാ കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടന്നു, യെരീഹോസമഭൂമിയിവെച്ചു സിദെക്കീയാവോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിതറിപ്പോയി.
9
അവ രാജാവിനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയി ബാബേരാജാവിന്റെ അടുക്ക കൊണ്ടുചെന്നു; അവ അവന്നു വിധി കല്പിച്ചു.
10
ബാബേരാജാവു സിദെക്കീയാവിന്റെ പുത്രന്മാരെ അവ കാകെ കൊന്നു; യെഹൂദാപ്രഭുക്കന്മാരെ ഒക്കെയും അവ രിബ്ളയിവെച്ചു കൊന്നുകളഞ്ഞു.
11
പിന്നെ അവ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു; ബാബേരാജാവു അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തി ആക്കി.
12
അഞ്ചാം മാസം പത്താം തിയ്യതി, ബാബേരാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടി തന്നേ, ബാബേരാജാവിന്റെ തിരുമുമ്പി നിലക്കുന്നവനും അകമ്പടിനായകനുമായ നെബൂസ-അദാ യെരൂശലേമിലേക്കു വന്നു.
13
അവ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു, യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊക്കെയും തീ വെച്ചു ചുട്ടുകളഞ്ഞു.
14
അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.
15
ജനത്തി എളിയവരായ ചിലരെയും നഗരത്തി ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും ബാബേരാജാവിനെ ചെന്നു ശരണംപ്രാപിച്ചവരെയും പുരുഷാരത്തി ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസ-അദാ ബദ്ധരാക്കി കൊണ്ടുപോയി.
16
എന്നാ അകമ്പടിനായകനായ നെബൂസ-അദാ ദേശത്തെ എളിയവരി ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും വിട്ടേച്ചുപോയി.
17
യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയ ഉടെച്ചു താമ്രം ഒക്കെയും ബാബേലിലേക്കു കൊണ്ടുപോയി.
18
കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷെക്കുള്ള സകലതാമ്രോപകരണങ്ങളും അവ എടുത്തുകൊണ്ടുപോയി.
19
പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളകൂതണ്ടുകളും തവികളും കുടങ്ങളും പൊന്നുകൊണ്ടുള്ളതും വെള്ളികൊണ്ടുള്ളതും എല്ലാം അകമ്പടിനായക കൊണ്ടുപോയി.
20
ശലോമോ രാജാവു യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കിയ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ടു താമ്രക്കാളയും തന്നേ; ഈ സകലസാധനങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.
21
സ്തംഭങ്ങളോ, ഓരോന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും നാലു വിര കനവും ഉള്ളതായിരുന്നു; അതു പൊള്ളയുമായിരുന്നു.
22
അതിന്മേ താമ്രംകൊണ്ടു ഒരു പോതിക ഉണ്ടായിരുന്നു; പോതികയുടെ ഉയരം അഞ്ചു മുഴം പോതികമേ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; സകലവും താമ്രംകൊണ്ടായിരുന്നു; രണ്ടാമത്തെ സ്തംഭത്തിന്നു ഇതുപോലെയുള്ള പണിയും മാതളപ്പഴവും ഉണ്ടായിരുന്നു.
23
നാലുപുറത്തുംകൂടെ തൊണ്ണൂറ്റാറു മാതളപ്പഴവും ഉണ്ടായിരുന്നു: വലപ്പണിയി ചുറ്റുമുള്ള മാതളപ്പഴം ആകെ നൂറു ആയിരുന്നു.
24
അകമ്പടിനായക മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു വാതികാവക്കാരെയും പിടിച്ചുകൊണ്ടുപോയി.
25
നഗരത്തിനിന്നു അവ യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിവെച്ചു കണ്ട ഏഴു രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടെക്കു ശേഖരിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തി കണ്ട അറുപതു നാട്ടുപുറക്കാരെയും പിടിച്ചു കൊണ്ടുപോയി.
26
ഇവരെ അകമ്പടിനായകനായ നെബൂസ-അദാ പിടിച്ചു രിബ്ളയി ബാബേരാജാവിന്റെ അടുക്ക കൊണ്ടുചെന്നു.
27
ബാബേരാജാവു ഹമാത്ത് ദേശത്തിലെ രിബ്ളയിവെച്ചു അവരെ വെട്ടിക്കൊന്നു; ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
28
നെബൂഖദ്നേസ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം: ഏഴാം ആണ്ടി മൂവായിരത്തിരുപത്തുമൂന്നു യെഹൂദന്മാ;
29
നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടി അവ യെരൂശലേമിനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോയ എണ്ണൂറ്റിമുപ്പത്തുരണ്ടു പേ;
30
നെബൂഖദ്നേസരിന്റെ ഇരുപത്തുമൂന്നാം ആണ്ടി, അകമ്പടിനായകനായ നെബൂസ-അദാ പ്രവാസത്തിലേക്കു കൊണ്ടുപോയ യെഹൂദന്മാ എഴുനൂറ്റി നാല്പത്തഞ്ചുപേ; ഇങ്ങനെ ആകെ നാലായിരത്തറുനൂറു പേരായിരുന്നു.
31
യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടി പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തിയ്യതി ബാബേരാജാവായ എവീ-മെരോദ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടി യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിനിന്നു വിടുവിച്ചു,
32
അവനോടു ആദരവായി സംസാരിച്ചു, അവന്റെ ആസനത്തെ തന്നോടു കൂടെ ബാബേലി ഉള്ള രാജാക്കന്മാരുടെ ആസനങ്ങക്കു മേലായി വെച്ചു,
33
അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയി ഭക്ഷണം കഴിച്ചുപോന്നു.
34
അവന്റെ അഹോവൃത്തിയോ ബാബേരാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസം പ്രതിയുള്ള ഓഹരി കൊടുത്തുപോന്നു.
വിലാപങ്ങൾ 1:3
കഷ്ടതയും കഠിനദാസ്യവുംനിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവള്‍ ജാതികളുടെ ഇടയില്‍ പാര്‍ക്കുംന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; അവളെ പിന്തുടരുന്നവരൊക്കെയും ഇടുക്കിടങ്ങളില്‍വെച്ചു അവളെ എത്തിപ്പിടിക്കുന്നു.
വിലാപങ്ങൾ 1:5
അവളുടെ അതിക്രമബാഹുല്യംനിമിത്തം യഹോവ അവള്‍ക്കു സങ്കടം വരുത്തിയതിനാല്‍ അവളുടെ വൈരികള്‍ക്കു പ്രാധാന്യം ലഭിച്ചു, അവളുടെ ശത്രുക്കള്‍ ശുഭമായിരിക്കുന്നു; അവളുടെ കുഞ്ഞുങ്ങള്‍ വൈരിയുടെ മുമ്പായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
വിലാപങ്ങൾ 4:22
സീയോന്‍ പുത്രിയേ, നിന്റെ അകൃത്യം തീര്‍ന്നിരിക്കുന്നു; ഇനി അവന്‍ നിന്നെ പ്രവാസത്തിലേക്കു അയക്കയില്ല; എദോംപുത്രിയേ അവന്‍ നിന്റെ അകൃത്യം സന്ദര്‍ശിക്കയും നിന്റെ പാപങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും.
സെഫന്യാവ് 2:7
തീരപ്രദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന്നു ആകും; അവര്‍ അവിടെ മേയക്കും; അസ്കലോന്‍ വീടുകളില്‍ അവര്‍ വൈകുന്നേരത്തു കിടന്നുറങ്ങും; അവരുടെ ദൈവമായ യഹോവ അവരെ സന്ദര്‍ശിച്ചു അവരുടെ സ്ഥിതി മാറ്റുമല്ലോ.